Home Health അച്ഛന്റെ പുകവലി ശീലം ആണ്‍മക്കളെ ദോഷകരമായി ബാധിക്കും; പുകവലിക്കുന്നവരുടെ ആണ്‍മക്കളില്‍ ബീജോത്പ്പാദനം കുറയും

അച്ഛന്റെ പുകവലി ശീലം ആണ്‍മക്കളെ ദോഷകരമായി ബാധിക്കും; പുകവലിക്കുന്നവരുടെ ആണ്‍മക്കളില്‍ ബീജോത്പ്പാദനം കുറയും

അമ്മമാര്‍ ഗര്‍ഭകാലത്ത് പുകവലിച്ചാല്‍ ആണ്‍മക്കളില്‍ ബീജോത്പ്പാദനം ഗണ്യമായി കുറയുമെന്ന് പഠനങ്ങള്‍ വന്നിരുന്നു. എന്നാല്‍ അച്ഛന്‍മാര്‍ പുകവലിച്ചാലും ഇതേ പ്രശ്‌നമുണ്ടാകുമെന്ന് കണ്ടെത്തിയിരിക്കുന്നു.

17-20 പ്രായക്കാരായ 104 സ്വീഡിഷ് പൗരന്മാരിലാണ് പഠനം നടന്നത്. നിക്കോട്ടിന്റെ അംശം എന്ന കണക്ക് മാറ്റിനിര്‍ത്തിയാണ് വിലയിരുത്തേണ്ടതെന്ന് പഠനം തെളിയിക്കുന്നു. അമ്മമാര്‍, അവര്‍ ജീവിക്കുന്ന അന്തരീക്ഷം, അമ്മയുടെ പുകവലി ശീലം എന്നിവക്ക് പുറമെ അച്ഛന്‍ പുകവലിക്കുന്നതും ഗുരുതരമായി ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കും. പുകവലിക്കാത്ത മാതാപിതാക്കളുടെ കുട്ടികളെക്കാള്‍ 51% കുറവ് ബീജോല്പാദനം ആണ് മറ്റുകുട്ടികളില്‍ കണക്കാക്കുന്നത്.

പുകവലിക്കാരായ അച്ഛന്മാരുടെ പെണ്‍കുട്ടികള്‍ക്ക് പ്രത്യുല്പാദന ശേഷി കുറയുമെന്നും തെളിഞ്ഞിട്ടുണ്ട്. അതിനാല്‍ ഗരഭകാലത്ത് അമ്മമാരുടെ ശീലങ്ങള്‍ മാത്രം ശ്രദ്ധിക്കപ്പെടുന്ന രീതി തിരുത്തണമെന്നും സ്വീഡന്‍ സര്‍വ്വകലാശാലയിലെ പ്രൊഫ. ജോനാഥന്‍ ആവശ്യപെടുന്നു.

‘കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങള്‍ നടക്കണം. ഒരാളുടെ പുകവലി തലമുറകളില്‍ വരെ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുമെന്ന നിഗമനത്തെ വളരെ ഗൗരവത്തോടെ കാണണമെന്നും’ ആക്സല്‍സണ്‍ പറയുന്നു.

അച്ഛന്റെ പ്രായവും രോഗങ്ങളും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തില്‍ പ്രതിഫലിച്ചേക്കാം. മാത്രമല്ല പുകവലി ഒരാളുടെ DNA തകരാറിലാക്കുകയും അടുത്ത തലമുറയുടെ ബീജത്തിന്റെ DNAയില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുമത്രേ. പ്ലസ് വണ്‍ മാസികയിലാണ് വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

തറയിൽ വെറുതെ നിരത്തി വെയ്ക്കാനുള്ളതല്ല ടൈൽ,ഏത് തരം ടൈൽ വാങ്ങണം എല്ലാം അറിയേണ്ടതുണ്ട് വായിക്കൂ ..!!

എഴുത്ത്.. വിനീഷ വൃന്ദാവൻ ഏതു വീടിനെയും ആകർഷകമാക്കുന്നത് അതിൻറെ തറയോടുകൾ തന്നെയാണ്. പണ്ടുകാലത്ത് റെഡ് ഓക്സൈഡും മറ്റു മിശ്രിതങ്ങളും ആയിരുന്നു വീടിൻറെ അകത്തളങ്ങളിലും മറ്റും തറകളെ അലങ്കരിച്ചിരുന്നത്. അതിനുമുൻപ് സാധാരണക്കാരുടെ...

വസ്തു രജിസ്ട്രേഷൻ; നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിതാ..!!

എഴുത്ത്. വിനീഷ വൃന്ദാവൻ പുതുതായി സ്ഥലം വാങ്ങാൻ ഉദ്ദേശമുണ്ടെങ്കിൽ എല്ലാ കാര്യവും ഇടനിലക്കാർക്ക് വിട്ടുകൊടുക്കാതെ ചില കാര്യങ്ങൾ അറിഞ്ഞ് വെക്കുന്നത് ഭാവിയിൽ പണി കിട്ടാതിരിക്കാൻ സഹായിക്കും. പ്രത്യേകിച്ചും രജിസ്ട്രേഷനുമായി ബന്ധപ്പെട്ടവ. കാര്യം സിംപിളാണ്,...

ഇരുന്ന ജോലി ചെയ്‌താൽ നമ്മുക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇവയാണ് ..!!

എഴുത്ത്.. ഷെൽജ ദുശീലങ്ങളെന്നാൽ മദ്യപാനവും പുകവലിയും എന്നതാണ് പൊതുധാരണ . ഇവയേക്കാൾ. ദോഷം ചെയ്യുന്ന ശീലങ്ങളുമുണ്ട് നമുക്ക്. സാങ്കേതിക വിദ്യ വളർന്നതോടെ സമൂഹത്തിലെ ഭൂരിപക്ഷം പേരും...

ശരീരത്തിൽ ചെവി എത്രത്തോളം പ്രാധാന്യമാണെന്ന് അറിയുവോ ,ചില ചെവിക്കാര്യങ്ങൾ കാണാം ..!!

എഴുത്ത്.. ഷെൽജ കൊച്ചുവർത്തമാനങ്ങൾ കേൾക്കാൻ മാത്രമുള്ളതല്ല ചെവികൾ .ശരീരത്തിന്റെ ബാലൻസ് നിലനിർത്തുന്നതിലും ചെവിക്ക് വലിയ പങ്കാണുള്ളത് .അപ്പോൾ ചെവിക്കല്ലു നോക്കി ഒരടി കിട്ടിയാലോ .ഇയർ ഡ്രം പൊട്ടി...

മോഹൻലാലിനെതിരെപത്മപ്രിയ; മീ ടൂ ഫാഷനെന്ന് പറഞ്ഞ മോഹൻലാലിന്റെ നിലപാട് അറിയാം..!!

എഴുത്ത്.. റിജോ സേവ്യർ മീ ടു ക്യാംപെയിൻ ചിലർക്ക് ഫാഷനാണെന്ന നടൻ മോഹൻലാലിന്റെ പരാമർശങ്ങൾക്കെതിരെ നടിയും ഡബ്ല്യൂസിസി അംഗവുമായ പത്മപ്രിയ. മോഹൻലാൽ എപ്പോഴും ആകമിക്കപ്പെട്ട നടിക്കൊപ്പമാണെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ മീ ടു മൂവ്മെന്റിനെതിരെ...