Home News Malayalam അനുപം ഖേറിന്റെ കിടിലൻ മേക്ക് ഓവറിലൂടെ മൻമോഹൻ സിംങ് വെള്ളിത്തിരയിൽ. ട്രെയിലർ കണ്ട് ഞെട്ടി ബോളിവുഡ്

അനുപം ഖേറിന്റെ കിടിലൻ മേക്ക് ഓവറിലൂടെ മൻമോഹൻ സിംങ് വെള്ളിത്തിരയിൽ. ട്രെയിലർ കണ്ട് ഞെട്ടി ബോളിവുഡ്

അനുപം ഖേറിന്റെ കിടിലൻ മേക്ക് ഓവറിലൂടെ മൻമോഹൻ സിംങ് വെള്ളിത്തിരയിൽ.
ട്രെയിലർ കണ്ട് ഞെട്ടി ബോളിവുഡ്.
മന്‍മോഹന്‍ സിങ്ങിന്റെ ബയോപിക്കായ – “ദ ആക്‌സിഡന്‍ഷ്യല്‍ പ്രൈം മിനിസ്റ്റർ” ആണ് ചിത്രം

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിതകഥ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് “ദ ആക്‌സിഡന്‍ഷ്യല്‍ പ്രൈം മിനിസ്റ്റര്‍”.
ബോളിവുഡിലെ പ്രമുഖ അഭിനേതാക്കളിലൊരാളായ അനൂപം ഖേറാണ് ചിത്രത്തില്‍ മന്‍മോഹന്‍ സിങ്ങായി വേഷമിടുന്നത്.

സിനിമയുടെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങി.

യഥാര്‍ത്ഥ സംഭവങ്ങളെ കോര്‍ത്തിണക്കിയൊരുക്കിയ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. പ്രേക്ഷകരില്‍ വലിയ ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങളായിരുന്നു ആക്‌സിഡന്‍ഷ്യല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലറില്‍ അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ചിത്രത്തില്‍ മന്‍മോഹന്‍ സിംഗായി വേഷമിടുന്ന അനുപം ഖേര്‍ മുന്‍ പ്രധാനമന്ത്രിയായി ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറിലാണ് എത്തുന്നത്. മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാറുവായി അക്ഷയ് ഖന്നയാണ് വേഷമിടുന്നത്.
അക്ഷയ് ഖന്നയുടെ കഥാപാത്രം തന്നെ കഥ പറയുന്നതും ചിത്രത്തിന്റെ ട്രെയിലറില്‍ കാണാം..

സോണിയ ഗാന്ധിയായി ജര്‍മ്മന്‍ നടി സൂസന്‍ ബെര്‍ണേട്ട എത്തുന്നു. വിക്രം ഗുട്ടെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രം ജനുവരി 11നാണ് ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭം,പ്രേത്യകതകൾ അറിയാം

ഈയിടെ സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭത്തേയാണ്.തിളങ്ങുന്ന കരിമഷിക്ക റുപ്പാണ് ബുദ്ധമയൂരിയുടെ ചിറകിന്റെ പുറമെ കാണാൻ സാധിക്കുന്നത്. കറുപ്പിൽ നീല കലർന്ന പച്ചനിറത്തിലുള്ള മിന്നിത്തിളങ്ങുന്ന ചിറകുകൾ. പശ്ചിമഘട്ടത്തിലാണ് ബുദ്ധമയൂരിയെ കൂടുതൽ കാണുന്നത്.ജൂലൈ...

റിഷഭ് പന്ത് പരസ്യലോകത്തെ പ്രിയങ്കരനാകുന്നു..!!

എഴുത്ത്.. ജോയ് തോമസ് കംഗാരുക്കളെ കണ്ടം വഴി ഓടിച്ച റിഷഭ് പന്തിന് പിന്നാലെ ആണ് ഇപ്പോൾ പരസ്യ ലോകം. വിക്കറ്റിനു മുന്നിലും പിന്നിലും മികവ് കാണിച്ച പന്ത് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി...

ഞാൻ നന്നായി കഴിക്കും… ! പ്രിയങ്ക

എഴുത്ത്. സിനി ബോളിവുഡിലെ സ്ലിം ബ്യൂട്ടിയായ നടി പ്രിയങ്ക ചോപ്രക്ക് ആഹാരങ്ങളോട് താല്പര്യം കുറവാണെന്ന് പൊതുവേ ഒരടക്കം പറച്ചിൽ ഉണ്ട്.പക്ഷേ ആളൊരു ഫുഡിയാണെന്ന കാര്യം പരസ്യമായ രഹസ്യം തന്നെ ആണ്.ഏത് തരം ആഹാരമാണെങ്കിലും...

ഇനി ഇഷ്ടം പോലെ വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ ജാഗ്രതൈ; നിങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാകും..

എഴുത്ത്.. നിജി മോഡി കൂട്ടാനായി വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ക്ക് ഇനി പിടി വീഴും. ഏതു തരത്തിലുമുള്ള രൂപമാറ്റവും നിയമവിരുദ്ധമാണെന്ന് വിധിച്ചിരിക്കുകയാണ് സുപ്രീകോടതി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെടും. ജസ്റ്റിസുമാരായ അരുണ്‍...

കൊളസ്‌ട്രോൾ കുറയ്ക്കണോ…ഇതാ 5 പടികൾ

കൊളസ്‌ട്രോൾ പലരുടെയും പേടിസ്വപ്നമാണ് .ഇന്നലെ വരെ ഇഷ്ടത്തോടെ കഴിച്ചിരുന്ന പല ഭക്ഷണങ്ങളും പെട്ടെന്ന് നിർത്തേണ്ടി വരുന്ന അവസ്ഥ, ചിന്തിക്കാൻ പോലും കഴിയില്ല. 'എനിക്ക് കൊളസ്‌ട്രോൾ ഒന്നും വരില്ല'...