Home Health ആടലോടകത്തെയറിയാമോ ?

ആടലോടകത്തെയറിയാമോ ?

എഴുത്ത്.. ഷെൽജ

ഔഷധസസ്യങ്ങളുടെ നാടാണ് ഭാരതം.എന്നാൽ വൈദ്യശാസ്ത്രരംഗം സാങ്കേതിക കുതിപ്പിലേക്കു നീങ്ങുമ്പോളും, മുക്കൂറ്റിയേതാ കുറുന്തോട്ടിയേതാ എന്നറിയാത്ത തലമുറയും ,ഓണപ്പൂക്കളമിടാൻ ഒരു കുറ്റി തുമ്പ പോലും കിട്ടാത്ത ഇന്നത്തെ കാലവും സങ്കടം തന്നെയാണ്.

ഔഷധ സസ്യങ്ങളിൽ കേമനാണ് ആടലോടകം .തരത്തിൽ വലിയ ആടലോടകവും ചെറിയ ആടലോടകവുമുണ്ട് ചിറ്റാടലോടകം അഥവാ ചെറുത് കേരളത്തിൽ കൂടുതലായി കണ്ടു വരുന്നു .ഇതിന്റെ വേരിലെ തടിച്ച ഗ്രന്ഥികൾക്ക് ഔഷധഗുണം കൂടുതലുണ്ട്. ആടലോടകത്തിന്റെ ഇലയും വേരും പൂവും കായും ഉപയോഗപ്രദമാണ് .

ആടലോടകത്തിന്റെ ഇലച്ചാറിൽ തേൻ സമം ചേർത്ത് കഴിക്കുന്നത് കഫക്കെട്ട് ,ബ്രോങ്കൈറ്റിസ് ,ചുമ,ശ്വാസംമുട്ട് എന്നിവയ്ക്ക് പരിഹാരം നൽകും .രക്തപിത്തം മാറാൻ ഇതിന്റെ ഇലയിൽ പഞ്ചസാരയും തേനും ചേർത്തു കഴിക്കാം.

ആസ്തമയ്ക്കും ക്ഷയരോഗത്തിനും ആടലോടകം നല്ലൊരു ഒറ്റമൂലിയാണ് .കഫം ഇളക്കി കളയുന്നതിന് കുഞ്ഞുങ്ങളിൽ ഇതൊരു നാടൻ സിറപ്പായിരിക്കും.

ആർത്തവസമയത്ത് രക്തസ്രാവം കൂടുതലാണെങ്കിൽ ആടലോടകം ശർക്കര ചേർത്ത് രണ്ടു നേരം കഴിക്കാം.ആടലോടകത്തിന്റെ പൂവ് നീര് കണ്ണിലൊഴിക്കുന്നതിലൂടെ നേത്രരോഗങ്ങളെ ഇല്ലാതാക്കാൻ കഴിയും .പ്ലേറ്റ്ലറ്റുകൾ കുറയുന്ന ഡെങ്കിപ്പനി പോലുള്ള അസുഖങ്ങൾ വരുമ്പോൾ ആടലോടകത്തിന്റെ വേരിൻ തൊലി ഉപയോഗിക്കുന്നത് പ്ലേറ്റ്ലറ്റുകളെ കൂട്ടാൻ സഹായിക്കുന്നു. പ്രസവം എളുപ്പം നടക്കാൻ പണ്ടുകാലങ്ങളിലുള്ളവർ സ്ത്രീകളുടെ നാഭിയിൽ ആടലോടകത്തിന്റെ വേര് അരച്ച് പുരട്ടുമായിരുന്നു .

നല്ലൊരു ജൈവകീടനാശിനി കൂടിയാണ് ഈ കുറ്റിച്ചെടി .ഇതിലെആൽക്കലോയിഡുകളുടെ സാന്നിധ്യം കീടങ്ങളെയും ബാക്ടീരിയയെയും അകറ്റുന്നു .അതിനാൽ പഴങ്ങൾ പൊതിഞ്ഞു സൂക്ഷിക്കാനും ജൈവകീടനാശിനിയുണ്ടാക്കാനും ഇതുപയോഗിക്കാറുണ്ട് .

ആടലോടകത്തിന്റെ പൂവും തളിരിലയും കഷായം വെച്ച് കുടിക്കുന്നത് മഞ്ഞപ്പിത്തം ഉള്ളവർക്ക് ആശ്വാസം നൽകും.ആടലോടകത്തിന്റെ ഇലയിട്ട് തിളപ്പിച്ചവെള്ളത്തിൽ കുളിക്കുന്നത് ചർമ്മരോഗികൾക്കും വാതസംബന്ധിയായ അസുഖങ്ങൾ ഉള്ളവർക്കും രക്ഷ നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ആടലോടകത്തെയറിയാമോ ?

എഴുത്ത്.. ഷെൽജ ഔഷധസസ്യങ്ങളുടെ നാടാണ് ഭാരതം.എന്നാൽ വൈദ്യശാസ്ത്രരംഗം സാങ്കേതിക കുതിപ്പിലേക്കു നീങ്ങുമ്പോളും, മുക്കൂറ്റിയേതാ കുറുന്തോട്ടിയേതാ എന്നറിയാത്ത തലമുറയും ,ഓണപ്പൂക്കളമിടാൻ ഒരു കുറ്റി തുമ്പ പോലും കിട്ടാത്ത ഇന്നത്തെ...

വൻ ബിസിനസ് സംരഭങ്ങളുമായി ക്രിക്കറ്റ് താരങ്ങൾ

എഴുത്ത്.. ജോയ് തോമസ് ഇന്ത്യയിൽ എന്നല്ല ലോകത്തെ തന്നെ ഏറ്റവും സമ്പന്നമായ സ്പോർട്സ് സംഘടനകളിൽ ഒന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്. അതുകൊണ്ട് തന്നെ ക്രിക്കറ്റ് താരങ്ങൾ അതിസമ്പന്നരുമാണ്. ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട്...

വീടിനുള്ളിൽ ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങണോ..? ഒഴിവാക്കൂ ഈ കാര്യങ്ങൾ

എഴുത്ത്.. വിനീഷ വൃന്ദാവൻ പുറമേ സുന്ദരമായ ചില വീടിന്റെ അകത്തളങ്ങളിലേക്ക് കാലെടുത്ത് വെയ്ക്കുമ്പോൾ തന്നെ ഒരു തരം നെഗറ്റീവ് എനർജി വന്നു നിറയും. വൃത്തിയും അടുക്കും ചിട്ടയുമാണ് വീട്ടിൽ പോസറ്റീവ് എനർജി നിറയ്ക്കുന്ന...

നിങ്ങൾ സ്ഥലം വാങ്ങി വീട് നിർമ്മിക്കാൻ പോകുകയാണോ? എങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ തീർച്ചയായും നിങ്ങൾക്ക് ഉപകാരപെടും

എഴുത്ത്.. വിനീഷ വൃന്ദാവൻ വീടിന്റെ വലിപ്പവും കീശയുടെ കനവും നോക്കി എത്ര ഭൂമി വാങ്ങണം എന്ന് ആദ്യം തീരുമാനിക്കുക. നിർമ്മിക്കാനുദ്ദേശിക്കുന്ന വീടിനു ചുറ്റും വേണ്ട മുറ്റത്തെ കുറിച്ചും വീടിന്റെ മുൻവശത്ത് വേണ്ട ഗാർഡൻ...

രണ്ട് തലമുറയുടെ സംഗമമായി ‘മരയ്ക്കാർ – അറബിക്കടലിന്റെ സിംഹം’. അച്ഛൻ ഒരുക്കിയ ഫ്രെയ്മിൽ കളിക്കൂട്ടുകാർ ഒന്നിച്ചു; സോഷ്യൽ മീഡിയ ഏറ്റെടുത്ത മരയ്ക്കാർ ചിത്രം വൈറൽ.

എഴുത്ത്.. റിജോ സേവ്യർ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശൻ -മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന 'മരക്കാർ - അറബിക്കടലിന്റെ സിംഹം'. ഹിറ്റ് കൂട്ടുകെട്ടുകൾ ഒന്നിക്കുന്നു എന്ന പ്രത്യേകത മാത്രമല്ല, രണ്ട് തലമുറയുടെ സംഗമം...