Home Sports ഇതിഹാസങ്ങൾക്ക് സാധിക്കാത്തത് നേടി കോഹ് ലി, ഓസ്ട്രേലിയയില് ഓസ്ട്രേലിയയെ വീഴ്ത്തിയ വിരാടചരിതം

ഇതിഹാസങ്ങൾക്ക് സാധിക്കാത്തത് നേടി കോഹ് ലി, ഓസ്ട്രേലിയയില് ഓസ്ട്രേലിയയെ വീഴ്ത്തിയ വിരാടചരിതം

പട്ടോഡിക്കും ഗാവസ്ക്കറിനം കപിലിനും ദാദക്കും ധോണിക്കും സാധിക്കാത്ത , അവർ കൊതിച്ച പരമ്പര വിജയം. അതും 71വര്ഷമായി ഇന്ത്യന് ക്രിക്കറ്റ് ടീം കൊതിച്ചിരുന്ന വിജയം, ടെസ്റ്റ് ക്രിക്കറ്റിലെ ചക്രവര്ത്തിമാരെ അരിഞ്ഞുവീഴ്ത്തി വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്സിയില് ഓസ്ട്രേലിയയില് ആദ്യമായി ഇന്ത്യ ടെസ്റ്റ് പരമ്പര ജയം സ്വന്തമാക്കിയിരിക്കുന്നു.. സിഡിനിയില് നടന്ന അവസാന ടെസ്റ്റില് വിജയം മഴ തട്ടി അകറ്റി. എങ്കിലും നാലു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 2_1 ന് നേടി കളിയുടെ സമസ്തമേഖലയിലും ആധിപത്യം സ്ഥാപിച്ച് പ്രത്യേകിച്ച് പേസ് ബോളിങ്ങിൽ കരുത്ത് കാട്ടി ടീം ഇന്ത്യ. മുൻ കാലങ്ങളിൽ സാധിക്കാത്തത് സാധ്യമാക്കിയ കോഹ്ലിപ്പട. കംഗാരുക്കളെ അവരുടെ നാട്ടിൽ അരിഞ്ഞുവീഴ്ത്തിയ ടീം ഇന്ത്യ.

ആരാണ് വിജയശിൽപികൾ

മൂന്ന് സെഞ്ചുറി ഉൾപ്പെടെ 521 റൺസ് നേടിയ ചേതേശ്വർ പുജാരയാണ് ഒന്നാം ശിൽപി. രണ്ടാമൻ ജസ്പ്രീത് ബുംറ. കരിയറിലെ മികച്ച പ്രകടനം. ‘നാലു മൽസരങ്ങളിൽ നിന്ന് നേടിയത് 21വിക്കറ്റ്.. 33 റൺസ് വിട്ടുകൊടുത്ത് നേടിയ ആറു വിക്കറ്റാണ് മികച്ച പ്രകടനം.മൂന്നാമൻ ക്യാപ്റ്റൻ വിരാട് തന്നെ. നാലു മൽസരങ്ങളിൽ നിന്ന് ഒരു സെഞ്ചുറി ഉൾപ്പെടെ 282 റൺസ് നേടിയത് മാത്രമല്ല മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ടീം തിരഞ്ഞെടുപ്പിലും ഫീൽഡ് പ്ലേസ്മെന്റിലും ക്യാപ്റ്റൻ ഏറെ മുന്നേറി. നാലാമൻ റിഷഭ് പന്ത് വിക്കറ്റിന് പിന്നിലും മുന്നിലും കേമനാണെന്ന് തെളിയിച്ചു. ഒരു സെഞ്ചുറി ഉൾപ്പെടെ 350 റൺസ് നേടി.വാക്പോരിൽ ഓസ്ട്രേലിയയെ പിന്നിലാക്കുന്നതിലും പന്ത് വിജയിച്ചു.

ലോകകപ്പിലും വലുത്?

2011ലെ ഏകദിന ലോകകപ്പ് നേടിയിതിലും വലിയ സന്തോഷമാണ് ഈ പരമ്പര ജയം നല്കുന്നത്. ആ വിജയത്തെക്കാളും വലുതാണ് ഇത്. അന്ന് ധോണിയുടെ ക്യാപ്റ്റന്സിയില് കപ്പുയര്ത്തുമ്പോള് ടീമിലെ പ്രായംകുറഞ്ഞതാരമായിരുന്ന തനിക്ക് അതിന്റെ അഭിമാനവും സന്തോഷവും എത്രത്തോളമെന്നത് വ്യക്തമായിരുന്നില്ലെന്നും കോഹ്ലിപറഞ്ഞു.

ചരിത്രംകുറിച്ച് ക്യാപ്റ്റന്

ഇംഗ്ലണ്ടിൽ തോറ്റോടിയ ടീം എന്ന വിമര്ശനങ്ങളുടെ ഭാരം പേറിയാണ് വിരാട് കോഹ്ലിയുടെ ടീമും ഓസ്ട്രേലിയയില് എത്തിയത്. ആദ്യ ടെസ്റ്റില് തന്നെ ടീം ഇന്ത്യ എതിരാളികളെ വിറപ്പിച്ചു. ചേതേശ്വര് പൂജാരയെന്ന ഉറച്ച മതിലില് ചാരി ഇന്ത്യ കുതിച്ചു. ശേഷം കാര്യങ്ങള് ബോളര്മാര് ചെയ്തു. ഓസ്ട്രേലിയയില് ഒരു പരമ്പരയിലെ ആദ്യമല്സരം തന്നെ ജയിക്കുന്ന ചരിത്രം കുറിച്ചു. പെര്ത്തില് തോറ്റു. എന്നാല് ബോക്സിങ് ഡേ ടെസ്റ്റില് ഉയിര്ത്ത് എഴുന്നേറ്റു. മെല്ബണില് ജയിച്ചതോടെ ബോക്സിങ് േഡ ടെസ്റ്റിലെ ആദ്യ ജയവും ഇന്ത്യ നേടി. ജസ്പ്രീത് ബുംറയുടെ ബോളിങ് തീഗോളമായി. 31വര്ഷത്തിനുശേഷം ആദ്യമായി ഓസ്ട്രേലിയ അവരുടെ നാട്ടില് ഫോളോ ഓണ് ചെയ്യുന്നുവെന്ന നാണക്കേടിനും ഈ പരമ്പര സാക്ഷ്യം വഹിച്ചു. ബോളര്മാരെ ഉപയോഗിച്ച രീതിയിലും ക്യാപ്റ്റന് അഭിമാനിക്കാം. വിക്കറ്റ് കീപ്പര് ബാറ്റ്സ്മാനായി റിഷഭ് പന്ത് തിളങ്ങി. ടീം തിരഞ്ഞെടുപ്പിലും ഇന്നിങ്സ് ഡിക്ലറേഷനിലും എല്ലാം കോഹ്ലി ഒരു മികച്ച ക്യാപ്റ്റനായി മാറിയിരിക്കുന്നു എന്ന് വ്യക്തമാക്കുന്നു. കളിക്കാർ ക്യാപ്റ്റനു വേണ്ടി കളിക്കുന്നു, അതിന് വിരാടിനെ അഭിനന്ദിക്കണം എന്ന് സ്റ്റീവ് വോ പറയുന്നതിൽ കോഹ്ലിക്ക് അഭിമാനിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ചന്ദ്രനും ചൈനയും തമ്മിൽ..

ചാന്ദ്രപദ്ധതികളുടെ വിപ്ലവം സ്യഷ്ടിച്ച് ചൈന മുന്നോട്ട് കുതിക്കുന്നു. ചൈനയുടെ ചാങ് ഇ 4 ആണ് ഇപ്പോഴത്തെ ചന്ദ്രന്റെ വിദൂരഭാഗത്തെ ദൗത്യം. ഇരുണ്ട ഭാഗം എന്നറിയപ്പെടുന്ന, ഭൂമിയുടെ നേരെ നോക്കാത്ത, ചന്ദ്രന്റെ ഭാഗമാണു...

ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ സംവിധാനമായി ട്രായ്

സൗകര്യം പോലെ ടി വി കാണും.. ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ സംവിധാനത്തിലൂടെ ട്രായ് നൽകുന്നതിനാലാണ് വീട്ടിലെ കേബിൾ/ ഡി ടി എച്ച് കണക്ഷനുകളിൽ ഏതൊക്കെ ചാനലുകൾ ഉൾപ്പെടുത്തണമെന്നു തീരുമാനിക്കാനുള്ള അവകാശം...

കയ്പ്പനായ ഉലുവ ആൾ കയ്പ്പനാണെങ്കിലും ,ഗുണങ്ങൾ മനസിലാക്കിയാൽ ശരിക്കും മധുരിക്കും .

ഉലുവ സൂപ്പറാ ... അടുക്കളയിൽ രുചിക്കൂട്ടിന് കാരണമാകുന്നത് പലപ്പോഴും ചില ഇത്തിരിക്കുഞ്ഞന്മാരാണ് .അവരിലൊരാളാണ് കയ്പ്പനായ ഉലുവ .ആൾ കയ്പ്പനാണെങ്കിലും ,ഗുണങ്ങൾ മനസിലാക്കിയാൽ ശരിക്കും മധുരിക്കും...

കരപ്പൻ മാറാൻ എളുപ്പവഴി,കരപ്പനെ കുറിച്ച് അറിയേണ്ടതെല്ലാം

വില്ലൻ കരപ്പൻ ത്വക്ക് രോഗങ്ങളിൽ പ്രധാനിയാണ് കരപ്പൻ .ചുവന്നു തടിച്ച അടയാളങ്ങളായാണ് ഇവ ശരീരത്തിന്റെ കൈ,കാൽ,പാദം,മുട്ടുകൾ പോലുള്ള ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്ത് .മുതിർന്നവരേക്കാൾ ചെറിയ കുട്ടികളെയാണ് ...

സുരക്ഷ കൂട്ടി പള്‍സറിന്റെ പുതിയ മുഖം

പള്‍സറിന്റെ സുരക്ഷ കൂട്ടി പള്‍സര്‍ 220 എഫ് എത്തുന്നത് എബിഎസ് സുരക്ഷയുമായി. 125 സിസിക്ക് മുകളില്‍ ശേഷിയുള്ള ബൈക്കുകള്‍ക്ക് എബിഎസ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് ഈ മാറ്റം. എബിഎസ് സംവിധാനത്തിന് പുറമെ ലുക്കിലും നേരിയ മാറ്റങ്ങളുണ്ട്....