Home Automobile ഇനി ഇഷ്ടം പോലെ വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ ജാഗ്രതൈ; നിങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാകും..

ഇനി ഇഷ്ടം പോലെ വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ ജാഗ്രതൈ; നിങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാകും..

എഴുത്ത്.. നിജി

മോഡി കൂട്ടാനായി വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ക്ക് ഇനി പിടി വീഴും. ഏതു തരത്തിലുമുള്ള രൂപമാറ്റവും നിയമവിരുദ്ധമാണെന്ന് വിധിച്ചിരിക്കുകയാണ് സുപ്രീകോടതി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെടും. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

വാഹനങ്ങളുടെ അടിസ്ഥാന രൂപത്തില്‍ മാറ്റങ്ങള്‍ വരുത്താമെന്ന കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണത്തില്‍ ആശയക്കുഴപ്പം ഉണ്ടായതിനെ തുടര്‍ന്നാണ് സുപ്രീംകോടതി വിധി. പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആര്‍സി ബുക്കില്‍ രേഖപ്പെടുത്തുന്ന അതേ ഘടകങ്ങളായിരിക്കണം തുടര്‍ന്നും വാഹനത്തിലുണ്ടാകേണ്ടത്, അല്ലാത്തപക്ഷം നിയമവിരുദ്ധമായി കണക്കാക്കും.

വീതിയേറിയ ടയര്‍, വലിയ അലോയ് വീല്‍, തീവ്രതയേറിയ ഹോണ്‍, ഉയര്‍ന്ന പ്രകാശമുള്ള ലൈറ്റ് തുടങ്ങി വാഹനത്തിന്റെ യഥാര്‍ഥ രൂപത്തിന് മാറ്റം വരുത്തുന്ന എല്ലാ മോഡിഫിക്കേഷനും കുറ്റകരമാണ്. അതേസമയം സിഎന്‍ജി കിറ്റുകള്‍ അഡീഷ്ണലായി ഫിറ്റ് ചെയ്യാന് തടസ്സമില്ല. നിയമപ്രകാരം വാഹനത്തിന്റെ നിറം മാറ്റുന്നതിന് ഉടമയ്ക്ക് അനുവാദമുണ്ടെങ്കിലും ഇതിനും മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് പ്രത്യേകം അനുമതി വാങ്ങേണം.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇനി ഇഷ്ടം പോലെ വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ ജാഗ്രതൈ; നിങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാകും..

എഴുത്ത്.. നിജി മോഡി കൂട്ടാനായി വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ക്ക് ഇനി പിടി വീഴും. ഏതു തരത്തിലുമുള്ള രൂപമാറ്റവും നിയമവിരുദ്ധമാണെന്ന് വിധിച്ചിരിക്കുകയാണ് സുപ്രീകോടതി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെടും. ജസ്റ്റിസുമാരായ അരുണ്‍...

കൊളസ്‌ട്രോൾ കുറയ്ക്കണോ…ഇതാ 5 പടികൾ

കൊളസ്‌ട്രോൾ പലരുടെയും പേടിസ്വപ്നമാണ് .ഇന്നലെ വരെ ഇഷ്ടത്തോടെ കഴിച്ചിരുന്ന പല ഭക്ഷണങ്ങളും പെട്ടെന്ന് നിർത്തേണ്ടി വരുന്ന അവസ്ഥ, ചിന്തിക്കാൻ പോലും കഴിയില്ല. 'എനിക്ക് കൊളസ്‌ട്രോൾ ഒന്നും വരില്ല'...

ആടലോടകത്തെയറിയാമോ ?

എഴുത്ത്.. ഷെൽജ ഔഷധസസ്യങ്ങളുടെ നാടാണ് ഭാരതം.എന്നാൽ വൈദ്യശാസ്ത്രരംഗം സാങ്കേതിക കുതിപ്പിലേക്കു നീങ്ങുമ്പോളും, മുക്കൂറ്റിയേതാ കുറുന്തോട്ടിയേതാ എന്നറിയാത്ത തലമുറയും ,ഓണപ്പൂക്കളമിടാൻ ഒരു കുറ്റി തുമ്പ പോലും കിട്ടാത്ത ഇന്നത്തെ...

വൻ ബിസിനസ് സംരഭങ്ങളുമായി ക്രിക്കറ്റ് താരങ്ങൾ

എഴുത്ത്.. ജോയ് തോമസ് ഇന്ത്യയിൽ എന്നല്ല ലോകത്തെ തന്നെ ഏറ്റവും സമ്പന്നമായ സ്പോർട്സ് സംഘടനകളിൽ ഒന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്. അതുകൊണ്ട് തന്നെ ക്രിക്കറ്റ് താരങ്ങൾ അതിസമ്പന്നരുമാണ്. ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട്...

വീടിനുള്ളിൽ ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങണോ..? ഒഴിവാക്കൂ ഈ കാര്യങ്ങൾ

എഴുത്ത്.. വിനീഷ വൃന്ദാവൻ പുറമേ സുന്ദരമായ ചില വീടിന്റെ അകത്തളങ്ങളിലേക്ക് കാലെടുത്ത് വെയ്ക്കുമ്പോൾ തന്നെ ഒരു തരം നെഗറ്റീവ് എനർജി വന്നു നിറയും. വൃത്തിയും അടുക്കും ചിട്ടയുമാണ് വീട്ടിൽ പോസറ്റീവ് എനർജി നിറയ്ക്കുന്ന...