Home Health ഈ തണുപ്പത്തും ഇതൊക്ക കഴിക്കുന്നുണ്ടോ..

ഈ തണുപ്പത്തും ഇതൊക്ക കഴിക്കുന്നുണ്ടോ..

കാലാവസ്ഥ മാറുന്നതോടെ മനുഷ്യ ശരീരത്തിലെ രോഗപ്രതിരോധ ശേഷിയിലും മാറ്റം ഉണ്ടാകും. ശൈത്യ കാലത്ത് രോഗപ്രതിരോധ ശേഷി കുറവാണ്. അത് കൊണ്ട് തന്നെ രോഗാണുക്കൾ എളുപ്പത്തിൽ ശരീരത്തിൽ കയറുകയും പ്രവർത്തിക്കുകയും ചെയ്യും. പൊതുവേ വിശപ്പ് കൂടുതൽ ഉള്ള സമയമാണ് ശൈത്യകാലം. അത് കൊണ്ട് തന്നെ കിട്ടുന്നതെല്ലാം വലിച്ചു വാരി കഴിക്കാനുള്ള പ്രവണതയാണ് കൂടുതൽ കണ്ടുവരുന്നത്. പനിയും കഫക്കെട്ടും തൊണ്ടവേദനയും മറ്റും വരാൻ സാധ്യത കൂടുതൽ ഉള്ള സമയംകൂടിയാണ് ഇത്.അത് കൊണ്ട് തന്നെ ശൈത്യ കാലത്ത് നമ്മൾ കഴിക്കുന്ന ആഹാരത്തിലും ചില നിയന്ത്രണങ്ങൾ വേണം.ശരീരത്തിന് ഗുണകരമല്ലാത്ത ആഹാരങ്ങൾ കഴിവതും കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.ഏതൊക്കെ ആഹാരങ്ങളാണ് തണുപ്പ് കാലാവസ്ഥയിൽ കഴിക്കാൻ പാടില്ലാത്തതെന്ന് നമുക്ക് നോക്കാം..

*ഫ്രൈഡ് ഫുഡ്സ്
ബർഗർ,ഹോട്ട് ഡോഗ് മുതലായ ജങ്ക് ഫുഡ്സിനോടും മറ്റ് പലഹാരങ്ങളോടും ശൈത്യ കാലത്ത് ആളുകൾക്ക് പൊതുവേ താല്പര്യം കൂടുതലാണ്.ശൈത്യ കാലത്ത് ശരീരം ദുർബലമായിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം ഭക്ഷണങ്ങൾ കഴിച്ചാൽ തൊണ്ടയിൽ കരകരപ്പും വേദനയും ഉണ്ടാകുന്നു.ശീത കാലത്ത് കഴിവതും ഇത്തരം ആഹാരങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

* മധുര- ശീതള പാനീയങ്ങൾ

ശൈത്യ കാലത്ത് വിശപ്പ് പോലതന്നെ ദാഹവും കൂടുതലാണ്. നമ്മുടെ യുവാക്കൾക്കിടയിൽ ശീതളപാനീയങ്ങളുടെ ഉപയോഗം ചെറുതല്ലല്ലോ.ഇവർ സുഹൃത്തുക്കൾക്കൊപ്പം പുറത്ത് പോയാൽ ഒര് കൊക്കകോളയോ പെപ്പ്സിയോ സെവനപ്പോ കുടിക്കാൻ പലപ്പോഴും നിർബന്ധിതരാകുന്നു.നമ്മുടെ മാർക്കറ്റുകളിൽ സുലഭമായ ശീതള പാനീയങ്ങൾ വാങ്ങി ദാഹം തീർക്കുന്നത് പതിവ് കാഴ്ചയും.ഇത്തരം പാനീയങ്ങൾ തൊണ്ടക്ക് മാത്രമല്ല വയറിനും കേടാണ്.

* തൈര്

തൈര് ആരോഗ്യത്തിന് നല്ലതാണെങ്കിലും ശൈത്യ കാലത്ത് ഇത് ഏറെ ദോഷകരമായി ബാധിക്കുന്നു.തൊണ്ട വേദന ഉണ്ടാകുന്നത് കൂടാതെ നെഞ്ചിൽ കഫം കെട്ടിക്കിടക്കുകയും അത് ടൈഫോയ്ഡ് പോലെ ഉള്ള രോഗങ്ങളിലേക് നയിക്കുകയും ചെയ്യും.അത് കൊണ്ട് തന്നെ ശൈത്യ കാലങ്ങളിൽ തൈര് ഒഴിവാക്കുന്നതാണ് നല്ലത്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

വൻ ബിസിനസ് സംരഭങ്ങളുമായി ക്രിക്കറ്റ് താരങ്ങൾ

എഴുത്ത്.. ജോയ് തോമസ് ഇന്ത്യയിൽ എന്നല്ല ലോകത്തെ തന്നെ ഏറ്റവും സമ്പന്നമായ സ്പോർട്സ് സംഘടനകളിൽ ഒന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്. അതുകൊണ്ട് തന്നെ ക്രിക്കറ്റ് താരങ്ങൾ അതിസമ്പന്നരുമാണ്. ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട്...

വീടിനുള്ളിൽ ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങണോ..? ഒഴിവാക്കൂ ഈ കാര്യങ്ങൾ

എഴുത്ത്.. വിനീഷ വൃന്ദാവൻ പുറമേ സുന്ദരമായ ചില വീടിന്റെ അകത്തളങ്ങളിലേക്ക് കാലെടുത്ത് വെയ്ക്കുമ്പോൾ തന്നെ ഒരു തരം നെഗറ്റീവ് എനർജി വന്നു നിറയും. വൃത്തിയും അടുക്കും ചിട്ടയുമാണ് വീട്ടിൽ പോസറ്റീവ് എനർജി നിറയ്ക്കുന്ന...

നിങ്ങൾ സ്ഥലം വാങ്ങി വീട് നിർമ്മിക്കാൻ പോകുകയാണോ? എങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ തീർച്ചയായും നിങ്ങൾക്ക് ഉപകാരപെടും

എഴുത്ത്.. വിനീഷ വൃന്ദാവൻ വീടിന്റെ വലിപ്പവും കീശയുടെ കനവും നോക്കി എത്ര ഭൂമി വാങ്ങണം എന്ന് ആദ്യം തീരുമാനിക്കുക. നിർമ്മിക്കാനുദ്ദേശിക്കുന്ന വീടിനു ചുറ്റും വേണ്ട മുറ്റത്തെ കുറിച്ചും വീടിന്റെ മുൻവശത്ത് വേണ്ട ഗാർഡൻ...

രണ്ട് തലമുറയുടെ സംഗമമായി ‘മരയ്ക്കാർ – അറബിക്കടലിന്റെ സിംഹം’. അച്ഛൻ ഒരുക്കിയ ഫ്രെയ്മിൽ കളിക്കൂട്ടുകാർ ഒന്നിച്ചു; സോഷ്യൽ മീഡിയ ഏറ്റെടുത്ത മരയ്ക്കാർ ചിത്രം വൈറൽ.

എഴുത്ത്.. റിജോ സേവ്യർ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശൻ -മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന 'മരക്കാർ - അറബിക്കടലിന്റെ സിംഹം'. ഹിറ്റ് കൂട്ടുകെട്ടുകൾ ഒന്നിക്കുന്നു എന്ന പ്രത്യേകത മാത്രമല്ല, രണ്ട് തലമുറയുടെ സംഗമം...

വളർത്തു നായ ഹണിക്കൊപ്പമുള്ള പടം ദുൽഖറിന് പണിയായി. ചിത്രം പോസ്റ്റ് ചെയ്തതു മുതൽ ദുൽഖറിനെതിരെ കടുത്ത വിമർശനങ്ങൾ

എഴുത്ത്.. റിജോ സേവ്യർ വളർത്തു നായയ്ക്കൊപ്പമുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകരുമായി പങ്കുവച്ച നടൻ ദുൽഖർ സൽമാന് രൂക്ഷവിമർശനം. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്ചെയ്ത ചിത്രത്തിന് താഴെ നിരവധിയാളുകളാണ് ദുൽഖറിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. 'ഹണി' എന്ന്...