Home Health കയ്പ്പനായ ഉലുവ ആൾ കയ്പ്പനാണെങ്കിലും ,ഗുണങ്ങൾ മനസിലാക്കിയാൽ ശരിക്കും മധുരിക്കും .

കയ്പ്പനായ ഉലുവ ആൾ കയ്പ്പനാണെങ്കിലും ,ഗുണങ്ങൾ മനസിലാക്കിയാൽ ശരിക്കും മധുരിക്കും .

ഉലുവ സൂപ്പറാ …

അടുക്കളയിൽ രുചിക്കൂട്ടിന് കാരണമാകുന്നത് പലപ്പോഴും ചില ഇത്തിരിക്കുഞ്ഞന്മാരാണ് .അവരിലൊരാളാണ് കയ്പ്പനായ ഉലുവ .ആൾ കയ്പ്പനാണെങ്കിലും ,ഗുണങ്ങൾ മനസിലാക്കിയാൽ ശരിക്കും മധുരിക്കും .

വൈറ്റമിൻ എ,സി ഫോളിക്കാസിഡുകൾ എന്നിവ കൊണ്ട് സമ്പന്നമാണ് ഉലുവ. ഇതിലെ ഓരോ ഘടകങ്ങളും ഓരോ ആരോഗ്യസഹായികളായി മാറുന്നു എന്നതാണ് ഉലുവയെ ഒരു കൗതുകമാക്കുന്നത് .ഗാലക്ടോമാനൻ അടങ്ങിയിരിക്കുന്ന ഉലുവ അതുകൊണ്ട് തന്നെ ഹൃദയാരോഗ്യത്തിന് ഉത്തമമാണ് . നല്ലൊരു ഹോർമോൺ ദാതാവാണ്‌ ഉലുവ.പുരുഷന്മാരിൽ ടെസ്റ്റിസ്റ്ററോൺ ഉത്പാദനം വർധിപ്പിക്കുന്നതിനാൽ ലൈംഗികശേഷിയുണ്ടാക്കാനും ,ഈസ്ട്രജൻ അടങ്ങിയിരിക്കുന്നതിനാൽ മുലയൂട്ടുന്ന അമ്മമാർക്ക് ഗുണമുള്ളതുമായ ഒന്നുമാണ് ഉലുവ.

പൊണ്ണത്തടി,ഷുഗർ ,കൊളസ്‌ട്രോൾ എന്നീ പ്രശ്നങ്ങൾ നമുക്കിടയിൽ പലർക്കും ഉണ്ട്.ഇവയ്ക്ക് മൂന്നിനും ഒരേപോലെ എതിരാളി ആണ് നാം പലപ്പോഴും ശ്രദ്ധിച്ചിട്ടു പോലുമില്ലാത്ത ഉലുവ .
ഉലുവയിട്ട് തിളപ്പിച്ച വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നതിനും അനാവശ്യ കൊഴുപ്പ് പുറം തള്ളുന്നതിനും സഹായിക്കുന്നു.കഫദോഷങ്ങൾ ഇല്ലാതാക്കാനും നല്ല കൊളസ്‌ട്രോൾ വർധിപ്പിക്കാനും ഇതിന് കഴിവുണ്ട് .
ബി പി കുറയ്ക്കുന്നതിനും ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും ഉലുവയ്ക്കുള്ള പങ്ക് വളരെ വലുതാണ് . ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം ഇല്ലാതാക്കാനും ഉലുവയ്ക്ക് സാധിക്കും .
കർക്കിടക മാസത്തിൽ മുതിർന്നവർ ഉലുവുണ്ട കഴിക്കുന്നത് എപ്പോഴെ ങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? അതിനും കാരണമുണ്ട് .നടുവേദനയ്ക്ക് നല്ലൊരു ഒറ്റമൂലി ആണ് നമ്മുടെ ഉലുവ. ഉലുവ വറത്തു പൊടിച്ചു ദിവസേന കാപ്പിയിലിട്ടു കുടിച്ചാൽ നടുവേദന പമ്പ കടക്കും.
സൗന്ദര്യകാര്യത്തിലും ഉലുവയെ മാറ്റിനിർത്താമെന്നു കരുതേണ്ട .മുടി തഴച്ചു വളരാനും മാറിടത്തിന് ഭംഗി വെയ്ക്കാനും ഉലുവ കഴിക്കാവുന്നതാണ്.ചർമ്മ രോഗങ്ങളെ തടയുന്ന നല്ലൊരു ഫേസ്പാക്കായും ഉലുവ ഉപയോഗിക്കാം .പ്രസവ സമയത്തു ഉലുവ കൂടുതലായി കഴിക്കുന്നത് അത്ര നല്ലതല്ല എങ്കിലും പ്രസവത്തിന് ശേഷം ഇത് ഗുണം ചെയ്യും.സ്ത്രീകളെ സംബന്ധിച്ച് ആർത്ത വാനുബന്ധിയായ വയർ വേദനയ്ക്കും, ആർത്തവ വിരാമ സമയത്തെ മാനസിക ബുദ്ധിമുട്ടുകൾക്കും വരെ ഉലുവ പരിഹാരമുണ്ടാകും. കൂടാതെ അസിഡിറ്റി ,നെഞ്ചെരിച്ചിൽ എന്നിവയ്ക്കും പനി,തൊണ്ട വേദന എന്നിവ മാറ്റാൻ നാരങ്ങാനീരും തേനും കൂട്ടി കഴിക്കുന്നതും ഗുണമാണ് ചുരുക്കിപറഞ്ഞാൽ ഉലുവയില്ലാതുള്ള ജീവിതം അസുഖകരം തന്നെയായിരിക്കും .കാൻസർ പോലും ഉലുവ കഴിക്കുന്നുണ്ടെന്നറിഞ്ഞാൽ ഒരടി മാറി നിൽക്കും എന്നാണ് പറയുന്നത് .
Health
shlja

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

*ചന്ദ്രനും ചൈനയും തമ്മിൽ.. *

ചാന്ദ്രപദ്ധതികളുടെ വിപ്ലവം സ്യഷ്ടിച്ച് ചൈന മുന്നോട്ട് കുതിക്കുന്നു. ചൈനയുടെ ചാങ് ഇ 4 ആണ് ഇപ്പോഴത്തെ ചന്ദ്രന്റെ വിദൂരഭാഗത്തെ ദൗത്യം. ഇരുണ്ട ഭാഗം എന്നറിയപ്പെടുന്ന, ഭൂമിയുടെ നേരെ നോക്കാത്ത, ചന്ദ്രന്റെ ഭാഗമാണു...

ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ സംവിധാനമായി ട്രായ്

സൗകര്യം പോലെ ടി വി കാണും.. ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ സംവിധാനത്തിലൂടെ ട്രായ് നൽകുന്നതിനാലാണ് വീട്ടിലെ കേബിൾ/ ഡി ടി എച്ച് കണക്ഷനുകളിൽ ഏതൊക്കെ ചാനലുകൾ ഉൾപ്പെടുത്തണമെന്നു തീരുമാനിക്കാനുള്ള അവകാശം...

കയ്പ്പനായ ഉലുവ ആൾ കയ്പ്പനാണെങ്കിലും ,ഗുണങ്ങൾ മനസിലാക്കിയാൽ ശരിക്കും മധുരിക്കും .

ഉലുവ സൂപ്പറാ ... അടുക്കളയിൽ രുചിക്കൂട്ടിന് കാരണമാകുന്നത് പലപ്പോഴും ചില ഇത്തിരിക്കുഞ്ഞന്മാരാണ് .അവരിലൊരാളാണ് കയ്പ്പനായ ഉലുവ .ആൾ കയ്പ്പനാണെങ്കിലും ,ഗുണങ്ങൾ മനസിലാക്കിയാൽ ശരിക്കും മധുരിക്കും...

കരപ്പൻ മാറാൻ എളുപ്പവഴി,കരപ്പനെ കുറിച്ച് അറിയേണ്ടതെല്ലാം

വില്ലൻ കരപ്പൻ ത്വക്ക് രോഗങ്ങളിൽ പ്രധാനിയാണ് കരപ്പൻ .ചുവന്നു തടിച്ച അടയാളങ്ങളായാണ് ഇവ ശരീരത്തിന്റെ കൈ,കാൽ,പാദം,മുട്ടുകൾ പോലുള്ള ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്ത് .മുതിർന്നവരേക്കാൾ ചെറിയ കുട്ടികളെയാണ് ...

സുരക്ഷ കൂട്ടി പള്‍സറിന്റെ പുതിയ മുഖം

പള്‍സറിന്റെ സുരക്ഷ കൂട്ടി പള്‍സര്‍ 220 എഫ് എത്തുന്നത് എബിഎസ് സുരക്ഷയുമായി. 125 സിസിക്ക് മുകളില്‍ ശേഷിയുള്ള ബൈക്കുകള്‍ക്ക് എബിഎസ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് ഈ മാറ്റം. എബിഎസ് സംവിധാനത്തിന് പുറമെ ലുക്കിലും നേരിയ മാറ്റങ്ങളുണ്ട്....