Home Health കരപ്പൻ മാറാൻ എളുപ്പവഴി,കരപ്പനെ കുറിച്ച് അറിയേണ്ടതെല്ലാം

കരപ്പൻ മാറാൻ എളുപ്പവഴി,കരപ്പനെ കുറിച്ച് അറിയേണ്ടതെല്ലാം

വില്ലൻ കരപ്പൻ

ത്വക്ക് രോഗങ്ങളിൽ പ്രധാനിയാണ് കരപ്പൻ .ചുവന്നു തടിച്ച അടയാളങ്ങളായാണ് ഇവ ശരീരത്തിന്റെ കൈ,കാൽ,പാദം,മുട്ടുകൾ പോലുള്ള ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്ത് .മുതിർന്നവരേക്കാൾ ചെറിയ കുട്ടികളെയാണ് കരപ്പൻ കൂടുതലും ബാധിക്കുന്നത് .

വ്യത്യസ്ത തരം കരപ്പനുകൾ ഉള്ളതിനാൽ ഇതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ഡോക്ടറെ സമീപിച്ചു ചികിത്സ തേടേണ്ടതുണ്ട് .ചൊറിച്ചിലും അസ്വ സ്ഥതയും കാരണം കുട്ടികൾക്ക് പലപ്പോഴും ശരിയായ ഉറക്കം ലഭിക്കുന്നില്ല. അതിനാൽ അവരെ ശുദ്ധമായ സാഹചര്യത്തിൽ കോട്ടൺ വസ്ത്രങ്ങൾ ധരിപ്പിച്ചു വേണം കിടത്തേണ്ടത് .

ചർമ്മത്തിലുണ്ടാകുന്ന വരൾച്ചയാണ് കരപ്പൻ പോലുള്ള അസുഖങ്ങൾ ആയി തീരുന്നത് .കുളി കഴിഞ്ഞയുടനെ മോയിസ്ചറൈസർ പുരട്ടുന്നത് ചർമ്മം വരണ്ടുപോകാതിരിക്കുന്നതിന്‌ നല്ലതാണ്. കൂടാതെ കുട്ടികൾക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന സോപ്പ്, പൗഡർ ,ഓയിൽ എന്നിവയും അവരുടെ ചർമ്മത്തിനനുസരിച്ചു വേണം ഉപയോഗിക്കുന്നത്.
പൊടിപടലങ്ങൾ ,ചില ഭക്ഷണ,വസ്ത്രങ്ങൾ ,പൂമ്പൊടി തുടങ്ങിയ മാധ്യമങ്ങളൊക്കെ തന്നെ അലർജി ഉണ്ടാക്കാനിടയുള്ളവയാണ് .

ത്വക്ക് രോഗങ്ങൾക്ക് പൊതുവെ ഹോമിയോ ചികിത്സ രീതികൾ ഗുണപ്രദമാണ് .എന്നാൽ രോഗലക്ഷണങ്ങൾ നിരീക്ഷിച്ച്‌,മിതമായ അളവിൽ നൽകുന്നതിനാൽ അസുഖം മാറാൻ കാലതാമസം നേരിടും.

ആയുർവേദം നിർദേശിക്കുന്ന ചില നാടൻ ശീലങ്ങൾ തന്നെയാണ് മറ്റേത് മരുന്നിനേക്കാളുഇത്തരം അസുഖങ്ങൾക്ക് നല്ലത്. കരപ്പൻ ഉള്ള കുഞ്ഞുങ്ങളെ വേപ്പിലയും ചെറുപയറും നന്നാറിയും ചേർത്തരച്ചു കുളിപ്പിക്കുന്നതാണ് സോപ്പ് ഉപയോഗിക്കുന്നതിനേക്കാൾ ഫലപ്രദം .

അലർജിയുടെ കാരണം നോക്കി വേണം ചികിത്സ നടത്താൻ .ചില അലർജികൾ ചില ആഹാരങ്ങൾ വർജിക്കുന്നത് കൊണ്ട് മാറുന്നതാണ് .മുട്ട,പശുവിൻ പാൽ ,ചൂട് ഭക്ഷണമായ ഗോതമ്പ് എന്നിവ ചിലവരിൽ അലർജി ഉണ്ടാക്കും.

നേരിയ ഇന്തുപ്പിട്ട നേരിയ ചൂട് വെള്ളം ഉപയോഗിച്ച് ദേഹം കഴുകുന്നതും, വിറ്റാമിൻ ഇ ഓയിൽ പുരട്ടുന്നതും കരപ്പൻ കുറയ്ക്കാൻ സഹായിക്കുന്നു.
പിച്ചകപൂവോ തെച്ചിപ്പൂവൊ ഇട്ടു കാച്ചിയ വെളിച്ചെണ്ണ ഉപയോഗിക്കുന്നതും ദേഹത്തിന് നല്ലതാണ്. പൊട്ടിയൊലിക്കാത്ത കരപ്പനുള്ള ഭാഗങ്ങളിൽ ആപ്പിൾ സിഡർ വിനിഗർ ഉപയോഗിക്കുന്നതും പ്രയോജനം ചെയ്യും. ഒലിവ് ഓയിൽ ഉപയോഗിക്കുന്നതും കറ്റാർവാഴയുടെ ജെൽ പുരട്ടുന്നതും കരപ്പൻ എളുപ്പത്തിൽ തുരത്താൻ നല്ലത് തന്നെ

കരപ്പൻ പോലുള്ള അലർജികൾ പെട്ടെന്ന് വരികയും ,എന്നാൽ ഇല്ലാതായി തീരാൻ സമയമെടുക്കുകയും ചെയ്യുന്നു. ശ്രദ്ധയും കരുതലും കൊണ്ട് മാത്രമേ ഇവയെ മാറ്റാൻ കഴിയൂ.
Health
Shelja

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

*ചന്ദ്രനും ചൈനയും തമ്മിൽ.. *

ചാന്ദ്രപദ്ധതികളുടെ വിപ്ലവം സ്യഷ്ടിച്ച് ചൈന മുന്നോട്ട് കുതിക്കുന്നു. ചൈനയുടെ ചാങ് ഇ 4 ആണ് ഇപ്പോഴത്തെ ചന്ദ്രന്റെ വിദൂരഭാഗത്തെ ദൗത്യം. ഇരുണ്ട ഭാഗം എന്നറിയപ്പെടുന്ന, ഭൂമിയുടെ നേരെ നോക്കാത്ത, ചന്ദ്രന്റെ ഭാഗമാണു...

ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ സംവിധാനമായി ട്രായ്

സൗകര്യം പോലെ ടി വി കാണും.. ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ സംവിധാനത്തിലൂടെ ട്രായ് നൽകുന്നതിനാലാണ് വീട്ടിലെ കേബിൾ/ ഡി ടി എച്ച് കണക്ഷനുകളിൽ ഏതൊക്കെ ചാനലുകൾ ഉൾപ്പെടുത്തണമെന്നു തീരുമാനിക്കാനുള്ള അവകാശം...

കയ്പ്പനായ ഉലുവ ആൾ കയ്പ്പനാണെങ്കിലും ,ഗുണങ്ങൾ മനസിലാക്കിയാൽ ശരിക്കും മധുരിക്കും .

ഉലുവ സൂപ്പറാ ... അടുക്കളയിൽ രുചിക്കൂട്ടിന് കാരണമാകുന്നത് പലപ്പോഴും ചില ഇത്തിരിക്കുഞ്ഞന്മാരാണ് .അവരിലൊരാളാണ് കയ്പ്പനായ ഉലുവ .ആൾ കയ്പ്പനാണെങ്കിലും ,ഗുണങ്ങൾ മനസിലാക്കിയാൽ ശരിക്കും മധുരിക്കും...

കരപ്പൻ മാറാൻ എളുപ്പവഴി,കരപ്പനെ കുറിച്ച് അറിയേണ്ടതെല്ലാം

വില്ലൻ കരപ്പൻ ത്വക്ക് രോഗങ്ങളിൽ പ്രധാനിയാണ് കരപ്പൻ .ചുവന്നു തടിച്ച അടയാളങ്ങളായാണ് ഇവ ശരീരത്തിന്റെ കൈ,കാൽ,പാദം,മുട്ടുകൾ പോലുള്ള ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്ത് .മുതിർന്നവരേക്കാൾ ചെറിയ കുട്ടികളെയാണ് ...

സുരക്ഷ കൂട്ടി പള്‍സറിന്റെ പുതിയ മുഖം

പള്‍സറിന്റെ സുരക്ഷ കൂട്ടി പള്‍സര്‍ 220 എഫ് എത്തുന്നത് എബിഎസ് സുരക്ഷയുമായി. 125 സിസിക്ക് മുകളില്‍ ശേഷിയുള്ള ബൈക്കുകള്‍ക്ക് എബിഎസ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് ഈ മാറ്റം. എബിഎസ് സംവിധാനത്തിന് പുറമെ ലുക്കിലും നേരിയ മാറ്റങ്ങളുണ്ട്....