Home Travel കാണാതിരിപ്പതെങ്ങനെ നിന്നെ ; പ്രണയത്ഭുതം..താജ്മഹൽ..

കാണാതിരിപ്പതെങ്ങനെ നിന്നെ ; പ്രണയത്ഭുതം..താജ്മഹൽ..

ലോകത്തെ തന്നെ കീഴടക്കാൻ കഴിയുന്നത്ര ശക്തിയുള്ള ബോംബാണ് പ്രണയം. പ്രണയം പലരിലും പല രീതിയിലാണ് അനുഭവപ്പെടുന്നത്.. മനസ്സിൽ ഒരു പ്രണയം കയറിക്കൂടിയാൽ നമ്മളിൽ അതിന് ഉന്മാദം ജനിപ്പിക്കാനും തീഷ്ണമായ വൈകാരികതയിലേക്ക് തള്ളിവിടാനും കഴിയും.
എന്നാൽ ലോകത്ത് മറ്റൊരിടത്തും ഇത്രെയും വലിയൊരു പ്രണയ സ്മാരകം കാണില്ല.. ലോകാത്ഭുതങ്ങളിൽ ഒന്നായ നമ്മുടെ താജ്മഹലിനെ പോലെ.. ലോകത്തിലെ ഏറ്റവും വലിയ പ്രണയ സ്മരണ!! പ്രണയ സ്മരണക്കായി നിർമിച്ച സൗധം ലോകാത്ഭുതങ്ങളിൽ ഒന്നായി മാറിയതും താജ് മഹൽ മാത്രം. മുഗൾ ചക്രവർത്തിയായ ഷാജഹാന് ധാരാളം ഭാര്യമാർ ഉ ണ്ടായിരുന്നെങ്കിലും ഏറ്റവും പ്രിയപ്പെട്ടവൾ മുന്താസ് ആയിരുന്നു. പ്രസവത്തെ തുടർന്ന് മരണമടഞ്ഞ മുന്താസിനോടുള്ള തന്റെ അടങ്ങാത്ത പ്രണയമാണ് താജ് മഹൽ ആയി രൂപാന്തരപെട്ടത്.
ഇന്ത്യ എന്ന് കേൾക്കുമ്പോൾ വിദേശ വിനോദസഞ്ചാരികളിൽ ആദ്യം എത്തുന്ന പേര് താജ്മഹൽ എന്നാണ്. ഇന്ത്യക്കാർക്കും ഏറെ പ്രിയപ്പെട്ടതാണ് ആഗ്രയിൽ സ്ഥിതി ചെയ്യുന്ന ഈ മഹാത്ഭുതം.

ഏകദേശം ഒരു 25 നില കെട്ടിടത്തിന്റെ ഉയരം വരുന്ന ഈ പ്രണയ സൗധം സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് ഉദയം ചെയ്ത താജ്മഹലിന്റെ നിർമാണത്തിനായി സ്വർണവും വെള്ളിയും രെത്നങ്ങളും ഒക്കെ ഉപയോഗിച്ചിരുന്നു. ചൈന,അഫ്ഗാനിസ്ഥാൻ, യെമൻ ഈജിപ്ത് പേർഷ്യ എന്നിവിടങ്ങളിൽ നിന്ന് വരുത്തിയ അപൂർവ്വ രത്‌നങ്ങൾ താജ്മഹലിനെ അലങ്കരിച്ചിരുന്നു. എന്നാൽ ബ്രിട്ടീഷ് ഭരണ കാലത്ത് ഇതൊക്കെ അപഹരിക്കപ്പെട്ടു.

ആഗ്രയിൽ നിന്നും 23 കിലോമീറ്റർ അകലെയുള്ള ഫത്തേപ്പൂർ സിക്രിയിൽ നിന്നാണ് താജ്മഹലിന്റെ പ്രധാന പടിപ്പുരയും ഗേറ്റുകളും മറ്റ് കെട്ടിടങ്ങളും നിർമിക്കുന്നതിന് ഉപയോഗിച്ച ചുവന്ന സാൻഡ് സ്റ്റോൺ കൊണ്ടുവന്നത്. 20000 ആളുകൾ 20 വർഷം പണിയെടുത്താണ് ഈ മഹാ സൗധം നിർമിച്ചത്. പ്രവേശന ഫീസായി ഇന്ത്യൻ സന്ദർശകരിൽ നിന്ന് 20 രൂപ ഈടാക്കുമ്പോൾ വിദേശികളിൽ നിന്ന് വാങ്ങുന്നത് 750 രൂപയാണ്. ജീവിത്തിൽ എപ്പോഴെങ്കിലും അവസരം കിട്ടിയാൽ ഈ പ്രണയത്ഭുതം കാണാൻ എല്ലാവരും ശ്രമിക്കണം. താജ് മഹൽ തികച്ചും വൈകാരികമായ ഒര് അനുഭവമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

തറയിൽ വെറുതെ നിരത്തി വെയ്ക്കാനുള്ളതല്ല ടൈൽ,ഏത് തരം ടൈൽ വാങ്ങണം എല്ലാം അറിയേണ്ടതുണ്ട് വായിക്കൂ ..!!

എഴുത്ത്.. വിനീഷ വൃന്ദാവൻ ഏതു വീടിനെയും ആകർഷകമാക്കുന്നത് അതിൻറെ തറയോടുകൾ തന്നെയാണ്. പണ്ടുകാലത്ത് റെഡ് ഓക്സൈഡും മറ്റു മിശ്രിതങ്ങളും ആയിരുന്നു വീടിൻറെ അകത്തളങ്ങളിലും മറ്റും തറകളെ അലങ്കരിച്ചിരുന്നത്. അതിനുമുൻപ് സാധാരണക്കാരുടെ...

വസ്തു രജിസ്ട്രേഷൻ; നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിതാ..!!

എഴുത്ത്. വിനീഷ വൃന്ദാവൻ പുതുതായി സ്ഥലം വാങ്ങാൻ ഉദ്ദേശമുണ്ടെങ്കിൽ എല്ലാ കാര്യവും ഇടനിലക്കാർക്ക് വിട്ടുകൊടുക്കാതെ ചില കാര്യങ്ങൾ അറിഞ്ഞ് വെക്കുന്നത് ഭാവിയിൽ പണി കിട്ടാതിരിക്കാൻ സഹായിക്കും. പ്രത്യേകിച്ചും രജിസ്ട്രേഷനുമായി ബന്ധപ്പെട്ടവ. കാര്യം സിംപിളാണ്,...

ഇരുന്ന ജോലി ചെയ്‌താൽ നമ്മുക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇവയാണ് ..!!

എഴുത്ത്.. ഷെൽജ ദുശീലങ്ങളെന്നാൽ മദ്യപാനവും പുകവലിയും എന്നതാണ് പൊതുധാരണ . ഇവയേക്കാൾ. ദോഷം ചെയ്യുന്ന ശീലങ്ങളുമുണ്ട് നമുക്ക്. സാങ്കേതിക വിദ്യ വളർന്നതോടെ സമൂഹത്തിലെ ഭൂരിപക്ഷം പേരും...

ശരീരത്തിൽ ചെവി എത്രത്തോളം പ്രാധാന്യമാണെന്ന് അറിയുവോ ,ചില ചെവിക്കാര്യങ്ങൾ കാണാം ..!!

എഴുത്ത്.. ഷെൽജ കൊച്ചുവർത്തമാനങ്ങൾ കേൾക്കാൻ മാത്രമുള്ളതല്ല ചെവികൾ .ശരീരത്തിന്റെ ബാലൻസ് നിലനിർത്തുന്നതിലും ചെവിക്ക് വലിയ പങ്കാണുള്ളത് .അപ്പോൾ ചെവിക്കല്ലു നോക്കി ഒരടി കിട്ടിയാലോ .ഇയർ ഡ്രം പൊട്ടി...

മോഹൻലാലിനെതിരെപത്മപ്രിയ; മീ ടൂ ഫാഷനെന്ന് പറഞ്ഞ മോഹൻലാലിന്റെ നിലപാട് അറിയാം..!!

എഴുത്ത്.. റിജോ സേവ്യർ മീ ടു ക്യാംപെയിൻ ചിലർക്ക് ഫാഷനാണെന്ന നടൻ മോഹൻലാലിന്റെ പരാമർശങ്ങൾക്കെതിരെ നടിയും ഡബ്ല്യൂസിസി അംഗവുമായ പത്മപ്രിയ. മോഹൻലാൽ എപ്പോഴും ആകമിക്കപ്പെട്ട നടിക്കൊപ്പമാണെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ മീ ടു മൂവ്മെന്റിനെതിരെ...