Home News Malayalam കാത്തിരുന്നത് വെറുതെയായില്ല; ആരാധകരെ കയ്യിലെടുത്ത് കുമ്പളങ്ങി നൈറ്റ്സ് ടീസർ

കാത്തിരുന്നത് വെറുതെയായില്ല; ആരാധകരെ കയ്യിലെടുത്ത് കുമ്പളങ്ങി നൈറ്റ്സ് ടീസർ

പുതുവർഷ പുലരിയിൽ ആദ്യ പോസ്റ്റർ കണ്ട ആരാധകരുടെ കാത്തിരിപ്പിനെ തൃപ്തിപ്പെടുത്തി കുമ്പളങ്ങി നൈറ്റ്സിന്റെ ടീസർ. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലേതു പോലെ തന്നെ പ്രധാന കഥാപാത്രങ്ങളെ നിരത്തിയാണ് ടീസറും പ്രേക്ഷകരിലേക്കെത്തിയത്. ദൂരദർശൻ വാർത്തകളുടെ പഴയ പശ്ചാത്തല സംഗീതത്തിന്റെ നൃത്താവിഷ്ക്കാരമാണ് ടീസർ. ഒരു മിനിറ്റിൽ താഴെ ദൈർഘ്യം വരുന്ന ടീസർ രണ്ടു ദിവസം കൊണ്ട് തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു..സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷൈൻ നിഗം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്ന ബാനറിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിൽ വില്ലൻ റോളിൽ ഫഹദും എത്തുന്നുണ്ട്.. നസ്റിയാ നസീം ശ്യാം പുഷ്കരൻ ദിലീഷ് പോത്തൻ എന്നിവർ ഒരുമിച്ചാണ് കുമ്പളങ്ങി നൈറ്റ്സിന്റെ നിർമാണം. ശ്യാം പുഷ്ക്കരൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സുശിൻ ശ്യാം സംഗീതം നൽകുന്നു . മധു സി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത മാസം തിയറ്ററുകളിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

തറയിൽ വെറുതെ നിരത്തി വെയ്ക്കാനുള്ളതല്ല ടൈൽ,ഏത് തരം ടൈൽ വാങ്ങണം എല്ലാം അറിയേണ്ടതുണ്ട് വായിക്കൂ ..!!

എഴുത്ത്.. വിനീഷ വൃന്ദാവൻ ഏതു വീടിനെയും ആകർഷകമാക്കുന്നത് അതിൻറെ തറയോടുകൾ തന്നെയാണ്. പണ്ടുകാലത്ത് റെഡ് ഓക്സൈഡും മറ്റു മിശ്രിതങ്ങളും ആയിരുന്നു വീടിൻറെ അകത്തളങ്ങളിലും മറ്റും തറകളെ അലങ്കരിച്ചിരുന്നത്. അതിനുമുൻപ് സാധാരണക്കാരുടെ...

വസ്തു രജിസ്ട്രേഷൻ; നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിതാ..!!

എഴുത്ത്. വിനീഷ വൃന്ദാവൻ പുതുതായി സ്ഥലം വാങ്ങാൻ ഉദ്ദേശമുണ്ടെങ്കിൽ എല്ലാ കാര്യവും ഇടനിലക്കാർക്ക് വിട്ടുകൊടുക്കാതെ ചില കാര്യങ്ങൾ അറിഞ്ഞ് വെക്കുന്നത് ഭാവിയിൽ പണി കിട്ടാതിരിക്കാൻ സഹായിക്കും. പ്രത്യേകിച്ചും രജിസ്ട്രേഷനുമായി ബന്ധപ്പെട്ടവ. കാര്യം സിംപിളാണ്,...

ഇരുന്ന ജോലി ചെയ്‌താൽ നമ്മുക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇവയാണ് ..!!

എഴുത്ത്.. ഷെൽജ ദുശീലങ്ങളെന്നാൽ മദ്യപാനവും പുകവലിയും എന്നതാണ് പൊതുധാരണ . ഇവയേക്കാൾ. ദോഷം ചെയ്യുന്ന ശീലങ്ങളുമുണ്ട് നമുക്ക്. സാങ്കേതിക വിദ്യ വളർന്നതോടെ സമൂഹത്തിലെ ഭൂരിപക്ഷം പേരും...

ശരീരത്തിൽ ചെവി എത്രത്തോളം പ്രാധാന്യമാണെന്ന് അറിയുവോ ,ചില ചെവിക്കാര്യങ്ങൾ കാണാം ..!!

എഴുത്ത്.. ഷെൽജ കൊച്ചുവർത്തമാനങ്ങൾ കേൾക്കാൻ മാത്രമുള്ളതല്ല ചെവികൾ .ശരീരത്തിന്റെ ബാലൻസ് നിലനിർത്തുന്നതിലും ചെവിക്ക് വലിയ പങ്കാണുള്ളത് .അപ്പോൾ ചെവിക്കല്ലു നോക്കി ഒരടി കിട്ടിയാലോ .ഇയർ ഡ്രം പൊട്ടി...

മോഹൻലാലിനെതിരെപത്മപ്രിയ; മീ ടൂ ഫാഷനെന്ന് പറഞ്ഞ മോഹൻലാലിന്റെ നിലപാട് അറിയാം..!!

എഴുത്ത്.. റിജോ സേവ്യർ മീ ടു ക്യാംപെയിൻ ചിലർക്ക് ഫാഷനാണെന്ന നടൻ മോഹൻലാലിന്റെ പരാമർശങ്ങൾക്കെതിരെ നടിയും ഡബ്ല്യൂസിസി അംഗവുമായ പത്മപ്രിയ. മോഹൻലാൽ എപ്പോഴും ആകമിക്കപ്പെട്ട നടിക്കൊപ്പമാണെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ മീ ടു മൂവ്മെന്റിനെതിരെ...