Home Architecture /interior കീശ കാലിയാക്കാത്ത മേശകൾ

കീശ കാലിയാക്കാത്ത മേശകൾ

കീശ കാലിയാക്കാത്ത മേശകൾ

പണ്ടൊക്കെ ഒരു വീട്ടിലൊരു മേശയുണ്ടാകും. ഉണ്ണുന്നതും ഇസ്തിരിടിയുന്നതും കുട്ടികൾ പഠിക്കുന്നതും വിരുന്നുകാർക്ക് കട്ടിൽ കൊടുക്കേണ്ടി വരുമ്പോൾ ഗൃഹനാഥൻ ഉറങ്ങുന്നതും ഒക്കെ ഈ മേശമേൽ തന്നെ. അത്തരം മൾട്ടി പർപ്പസ് വീട്ടുമേശയ്‌ക്കൊക്കെ മലയാളികൾ ബൈ ബൈ പറഞ്ഞിട്ട് കാലമേറെ കഴിഞ്ഞു. എന്നാലും മേശയെ മലയാളികൾ കൈവിട്ടില്ല. ഇപ്പോഴും വീടിന്റെ വിവിധയിടങ്ങളിൽ പല വലിപ്പത്തിൽ പല പേരുകളിൽ മേശയെ കൂടെ കൂട്ടുന്നു. ഡൈനിംഗ് ടേബിളാണ് ഇതിൽ പ്രധാനി. വീടിന് മുറ്റത്തൊരു ആനയെന്ന പോൽ കുറച്ച് പ്രൗഢി ഒക്കെ വേണം ഇക്കാലത്ത് ഡൈനിംഗ് ടേബിളിന്.

മുഴുവനായും മരം കൊണ്ട് ഉണ്ടാക്കിയതും മുകൾഭാഗം പ്ലൈവുഡോ ഗ്ലാസോ ഉപയോഗിക്കുന്നതുമടക്കം വിവിധ തരം സൈനിംഗ് ടേബിൾ സെറ്റായും സിംഗിൾ ആയും വിപണിയിൽ ലഭ്യമാണ്. ലളിതമായി ഡിസൈൻ ചെയ്​ത ഡൈനിംഗ് ടേബിൾ കൃത്യമായ ലേ–ഔട്ടോടു കൂടി യഥാർത്ഥ സ്​ഥാനത്ത് വെയ്ക്കുകയാണെങ്കിൽ ഡൈനിംഗ് ഏരിയയ്ക്ക് ഒരു ആഢ്യത്തമൊക്കെ ഉണ്ടാകും. ഡൈനിംഗ് ഏരിയയുടെ ഘടനക്കും വലുപ്പത്തിനും ആവശ്യത്തിനും ഇണങ്ങുന്ന മേശയാവണം തെരഞ്ഞെടുക്കേണ്ടത്. ഒരാൾക്ക്​ യഥേഷ്​ടം നടന്നുപോകാനുള്ള ഇടവും വാതിലി​​​​ന്റെ സ്ഥാനവുമെല്ലാം നോക്കി വേണം അത്​ ക്രമീകരിക്കാൻ. ടേബിളിന്റെ നിറത്തിനും വലിപ്പത്തിനും പ്രാധാന്യം നൽകണം. അതുപോലെ തന്നെ ഫർണിച്ചർ നിർമ്മാണത്തിന് ഉപയോഗിച്ച മരത്തിനും മെറ്റീരിയലിനും ശ്രദ്ധ വേണം. കാരണം ഇടയ്ക്കിടയ്ക്ക് മാറ്റി വാങ്ങുന്ന ഒന്നല്ല ഡൈനിംഗ് ടേബിൾ. വാങ്ങുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാവിയിൽ തലവേദന ഒഴിവാക്കാം.

Vinisha Vrindhavan

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

കീശ കാലിയാക്കാത്ത മേശകൾ

കീശ കാലിയാക്കാത്ത മേശകൾ പണ്ടൊക്കെ ഒരു വീട്ടിലൊരു മേശയുണ്ടാകും. ഉണ്ണുന്നതും ഇസ്തിരിടിയുന്നതും കുട്ടികൾ പഠിക്കുന്നതും വിരുന്നുകാർക്ക് കട്ടിൽ കൊടുക്കേണ്ടി വരുമ്പോൾ ഗൃഹനാഥൻ ഉറങ്ങുന്നതും ഒക്കെ ഈ മേശമേൽ തന്നെ. അത്തരം മൾട്ടി പർപ്പസ്...

ചന്ദ്രനും ചൈനയും തമ്മിൽ..

ചാന്ദ്രപദ്ധതികളുടെ വിപ്ലവം സ്യഷ്ടിച്ച് ചൈന മുന്നോട്ട് കുതിക്കുന്നു. ചൈനയുടെ ചാങ് ഇ 4 ആണ് ഇപ്പോഴത്തെ ചന്ദ്രന്റെ വിദൂരഭാഗത്തെ ദൗത്യം. ഇരുണ്ട ഭാഗം എന്നറിയപ്പെടുന്ന, ഭൂമിയുടെ നേരെ നോക്കാത്ത, ചന്ദ്രന്റെ ഭാഗമാണു...

ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ സംവിധാനമായി ട്രായ്

സൗകര്യം പോലെ ടി വി കാണും.. ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ സംവിധാനത്തിലൂടെ ട്രായ് നൽകുന്നതിനാലാണ് വീട്ടിലെ കേബിൾ/ ഡി ടി എച്ച് കണക്ഷനുകളിൽ ഏതൊക്കെ ചാനലുകൾ ഉൾപ്പെടുത്തണമെന്നു തീരുമാനിക്കാനുള്ള അവകാശം...

കയ്പ്പനായ ഉലുവ ആൾ കയ്പ്പനാണെങ്കിലും ,ഗുണങ്ങൾ മനസിലാക്കിയാൽ ശരിക്കും മധുരിക്കും .

ഉലുവ സൂപ്പറാ ... അടുക്കളയിൽ രുചിക്കൂട്ടിന് കാരണമാകുന്നത് പലപ്പോഴും ചില ഇത്തിരിക്കുഞ്ഞന്മാരാണ് .അവരിലൊരാളാണ് കയ്പ്പനായ ഉലുവ .ആൾ കയ്പ്പനാണെങ്കിലും ,ഗുണങ്ങൾ മനസിലാക്കിയാൽ ശരിക്കും മധുരിക്കും...

കരപ്പൻ മാറാൻ എളുപ്പവഴി,കരപ്പനെ കുറിച്ച് അറിയേണ്ടതെല്ലാം

വില്ലൻ കരപ്പൻ ത്വക്ക് രോഗങ്ങളിൽ പ്രധാനിയാണ് കരപ്പൻ .ചുവന്നു തടിച്ച അടയാളങ്ങളായാണ് ഇവ ശരീരത്തിന്റെ കൈ,കാൽ,പാദം,മുട്ടുകൾ പോലുള്ള ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്ത് .മുതിർന്നവരേക്കാൾ ചെറിയ കുട്ടികളെയാണ് ...