Home Health കുടിക്കാതിരിക്കാമോ.. ഒരു മാസം..?

കുടിക്കാതിരിക്കാമോ.. ഒരു മാസം..?

മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് മദ്യക്കുപ്പിയിൽ തന്നെ എഴുതി വെച്ചിട്ടും ,അത് വാങ്ങി സന്തോഷാത്തോടെ കഴിക്കുകയും ,ദുഃഖം മറക്കാനെന്നു ന്യായീകരിക്കുകയും ചെയ്യുന്നവരാണ് നമ്മൾ കേരളീയർ .ഓണത്തിന് മാത്രം 440 കോടി രൂപയുടെ മദ്യം കുടിച്ചെന്ന് ഒരു മടിയുമില്ലാതെ പറഞ്ഞു നടക്കുന്നവർ . മദ്യം വരുത്തുന്ന ദൂഷ്യഫലങ്ങളെക്കുറിച്ചു അറിയാഞ്ഞിട്ടൊന്നുമല്ല നമ്മൾ ഇങ്ങനെ എന്നത് അത്ര കൗതുകമുണർത്തുന്ന കാര്യവുമല്ല.
എന്നാൽ വെറും ഒരു മാസം പോലും മദ്യം ഉപേക്ഷിച്ചാൽ നമ്മുടെ പാവം ശരീരത്തുന്നുണ്ടാകുന്ന ഗുണങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലത് തന്നെ .
പുതുവർഷത്തിൽ മദ്യപാനം പൂർണമായി നിർത്തുക എന്ന തീരുമാനത്തേക്കാൾ കുറച്ചുനാളത്തേക്കെങ്കിലും നിർത്തുക എന്ന തീരുമാനം ഉചിതമായിരിക്കും.
ഇത് വഴി ഹൃദയവും കരളും കുറച്ചു നാൾ കൂടി ജീവിക്കാനുള്ള അവകാശം നേടിയെടുക്കുകയും ചെയ്യും. ഊർജ്ജമുള്ള ഒരു ശരീരഭാരം നിലനിർത്താനും വെറും ഒരു മാസത്തെ മദ്യവർജനം സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു .
യു കെ യിലെ സസെക്‌സ്‌ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ ഒരു മാസത്തെ മദ്യവർജനം കൊണ്ട് ഉണ്ടാകുന്ന ദീർഘകാല നേട്ടങ്ങളെ പ്രതിപാദിക്കുന്നുണ്ട്.
മദ്യപാനം നിർത്താൻ സഹായിക്കുന്ന ‘Sober Grid’ പോലുള്ള ഫ്രീ ആപ്പുകളും ഇന്ന് ലഭ്യമാണ് .താത്കാലിക ഇടവേളയ്ക്ക് ശേഷം മദ്യം കുടിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അവർ പറയുന്നുണ്ട് .ഇനി ഇടവേള നൽകി മദ്യപിക്കുന്നതാകും ആരോഗ്യത്തിന് നല്ലത്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭം,പ്രേത്യകതകൾ അറിയാം

ഈയിടെ സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭത്തേയാണ്.തിളങ്ങുന്ന കരിമഷിക്ക റുപ്പാണ് ബുദ്ധമയൂരിയുടെ ചിറകിന്റെ പുറമെ കാണാൻ സാധിക്കുന്നത്. കറുപ്പിൽ നീല കലർന്ന പച്ചനിറത്തിലുള്ള മിന്നിത്തിളങ്ങുന്ന ചിറകുകൾ. പശ്ചിമഘട്ടത്തിലാണ് ബുദ്ധമയൂരിയെ കൂടുതൽ കാണുന്നത്.ജൂലൈ...

റിഷഭ് പന്ത് പരസ്യലോകത്തെ പ്രിയങ്കരനാകുന്നു..!!

എഴുത്ത്.. ജോയ് തോമസ് കംഗാരുക്കളെ കണ്ടം വഴി ഓടിച്ച റിഷഭ് പന്തിന് പിന്നാലെ ആണ് ഇപ്പോൾ പരസ്യ ലോകം. വിക്കറ്റിനു മുന്നിലും പിന്നിലും മികവ് കാണിച്ച പന്ത് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി...

ഞാൻ നന്നായി കഴിക്കും… ! പ്രിയങ്ക

എഴുത്ത്. സിനി ബോളിവുഡിലെ സ്ലിം ബ്യൂട്ടിയായ നടി പ്രിയങ്ക ചോപ്രക്ക് ആഹാരങ്ങളോട് താല്പര്യം കുറവാണെന്ന് പൊതുവേ ഒരടക്കം പറച്ചിൽ ഉണ്ട്.പക്ഷേ ആളൊരു ഫുഡിയാണെന്ന കാര്യം പരസ്യമായ രഹസ്യം തന്നെ ആണ്.ഏത് തരം ആഹാരമാണെങ്കിലും...

ഇനി ഇഷ്ടം പോലെ വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ ജാഗ്രതൈ; നിങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാകും..

എഴുത്ത്.. നിജി മോഡി കൂട്ടാനായി വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ക്ക് ഇനി പിടി വീഴും. ഏതു തരത്തിലുമുള്ള രൂപമാറ്റവും നിയമവിരുദ്ധമാണെന്ന് വിധിച്ചിരിക്കുകയാണ് സുപ്രീകോടതി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെടും. ജസ്റ്റിസുമാരായ അരുണ്‍...

കൊളസ്‌ട്രോൾ കുറയ്ക്കണോ…ഇതാ 5 പടികൾ

കൊളസ്‌ട്രോൾ പലരുടെയും പേടിസ്വപ്നമാണ് .ഇന്നലെ വരെ ഇഷ്ടത്തോടെ കഴിച്ചിരുന്ന പല ഭക്ഷണങ്ങളും പെട്ടെന്ന് നിർത്തേണ്ടി വരുന്ന അവസ്ഥ, ചിന്തിക്കാൻ പോലും കഴിയില്ല. 'എനിക്ക് കൊളസ്‌ട്രോൾ ഒന്നും വരില്ല'...