Home Automobile കുതിക്കാൻ മഹീന്ദ്ര എക്‌സ് യു വി 300 വരുന്നു ; ഇലക്ട്രിക് പതിപ്പും പിന്നാലെ

കുതിക്കാൻ മഹീന്ദ്ര എക്‌സ് യു വി 300 വരുന്നു ; ഇലക്ട്രിക് പതിപ്പും പിന്നാലെ

യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ മഹീന്ദ്രയുടെ എക്സ് യു വി 300 നിരത്തുകളിലെത്താന്‍ തയ്യാറെടുക്കുകയാണ്. ഫെബ്രുവരി മധ്യത്തോടെ വാഹനത്തെ മഹീന്ദ്ര നിരത്തുകളിലെത്തിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പും വിപണിയിലെത്തിക്കാന്‍ മഹീന്ദ്ര ലക്ഷ്യമിടുന്നുണ്ട്.

മികച്ച സംവിധാനങ്ങള്‍ ഒരുക്കിയാണ് മഹീന്ദ്ര എക്സ് യു വി 300നെ നിരത്തുകളില്‍ എത്തിക്കുന്നത്. ഓട്ടൊമാറ്റിക് ഹെഡ്‌ലാമ്ബുകളും, വൈപ്പറുകളും വാഹനത്തിന്റേ എടുത്തു പറയേണ്ട സവിശേഷതകളാണ്. കാഴ്ചയില്‍ ഒരു എസ് യു വിയുടെ രൂപഘടന തന്നെയാണ് വാഹനത്തിനുള്ളത്. മുന്‍പിലെ ചെറിയ ഗ്രില്ലുകളും സൈഡിലേക്ക് നീണ്ടുകയറുന്ന ഹെഡ്‌ലൈറ്റുകളും വാഹനത്തിന് ഒരു എസ് യുവി ലുക്ക് നല്‍കുന്നതില്‍ പ്രധാന ഘടകങ്ങളാണ്. ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കന്‍ട്രോള്‍ സിസ്റ്റം.

ക്രൂ കന്‍ട്രോള്‍ സിസ്റ്റം എന്നീ അത്യാധുനില സംവിധാനങ്ങള്‍ വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇന്റീരിയറിലേക്ക് ചെന്നാല്‍ ഡ്യുവവല്‍ ടോണ്‍ ക്യാബിനാണ് വാഹനത്തില്‍ ഉള്ളത്. കറുപ്പാണ് ഇന്റീരിയറിന്റെ പ്രധാന തീം. 8.0 ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റമാണ് ഇന്റീരിയറിലെ പ്രധാന ആകര്‍ഷണം.

123 എച്ച് പി കരുത്തുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍, 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ വേരിയന്റുകളിലാണ് വാഹനം എത്തുക. ഇതേ എഞ്ചിനുകളാണ് മഹീന്ദ്ര മരാസോയിലും ഉപയോഗിച്ചിരിക്കുന്നത്. സിക്സ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. ഓട്ടൊമാറ്റി ട്രന്‍സ്മിഷന്‍ പിന്നീടാവും അവതരിപ്പിക്കുക.

2020തോടുകൂടി വാഹത്തിന്റെ ഇലക്ട്രോണിക് മോഡലിനെ വിപണിയിലെത്തിക്കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്. ഇ കെ യു വി 300 എന്നാണ് ഈ വാഹനത്തിന് നല്‍കിയിരിക്കുന്ന പേര്. ഒറ്റ ചാര്‍ജ് 250 കിലോമീറ്റര്‍ സഞ്ചരിക്കാനാകും എന്നതാണ് ഇലക്ടോണിക് പതിപ്പിന്റെ പ്രധാന സവിശേഷത. 150 കിലോമീറ്റര്‍ വരെ വേഗതയില്‍ ഈ വാഹനത്തിന് സഞ്ചരിക്കാനാകും.

Niji

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

കുതിക്കാൻ മഹീന്ദ്ര എക്‌സ് യു വി 300 വരുന്നു ; ഇലക്ട്രിക് പതിപ്പും പിന്നാലെ

യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ മഹീന്ദ്രയുടെ എക്സ് യു വി 300 നിരത്തുകളിലെത്താന്‍ തയ്യാറെടുക്കുകയാണ്. ഫെബ്രുവരി മധ്യത്തോടെ വാഹനത്തെ മഹീന്ദ്ര നിരത്തുകളിലെത്തിക്കും...

സോൾട്ട് മാംഗോ ട്രീ യിൽനിന്ന് വട ഉണ്ടാകുമോ..?

സോൾട്ട് മാംഗോ ട്രീ യിൽനിന്ന് വട ഉണ്ടാകുമോ..? മിക്ക വീടുകളിലും രാവിലത്തെ അധികം വരുന്ന പലഹാരങ്ങൾ വേസ്റ്റ് കൊട്ടയിലേക്ക് തള്ളുന്ന പ്രവണതയാണ് കണ്ടു വരുന്നത്. കാരണം മറ്റൊന്നുമല്ല.. ആഹാരം എത്ര അധികം ആയാലും ഒര്...

ഭക്ഷണം പത്ര കടലാസ്സിൽ പൊതിഞ്ഞു വാങ്ങുന്നവർ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

അങ്ങനങ്ങു പൊതിഞ്ഞു തരേണ്ട.. ഭക്ഷണ സാധനങ്ങൾ പത്രക്കടലാസിൽ പൊതിഞ്ഞു കൊടുക്കുന്നവർക്കെതിരെ കേന്ദ്ര ഭക്ഷ്യ സുരക്ഷ വകുപ്പ് മുന്നറിയിപ്പ് നൽകി. പക്ഷേ വ്യാപാരികൾ ഇത് മുഖവിലക്കെടുക്കുന്നില്ലെന്ന് മാത്രമല്ല ഇപ്പോഴും ഈ പ്രവണത തുടരുകയും ചെയ്യുന്നു....

വസ്തു വായ്പ തലവേദന ഒഴിവാക്കാൻ 5 കാര്യങ്ങൾ

വസ്തുവോ സ്വർണ്ണമോ പണയം നൽകി വായ്പ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ തീർച്ചയായും ഓർമ്മയിൽ വെയ്ക്കണം. 1. തിരിച്ചടവ് കണക്കാക്കി വേണം ലോൺ തുക നിശ്ചയിക്കാൻ. പണയ വസ്തുവിൻമേൽ എത്ര വേണമെങ്കിലും ലോൺ...

കീശ കാലിയാക്കാത്ത മേശകൾ

കീശ കാലിയാക്കാത്ത മേശകൾ പണ്ടൊക്കെ ഒരു വീട്ടിലൊരു മേശയുണ്ടാകും. ഉണ്ണുന്നതും ഇസ്തിരിടിയുന്നതും കുട്ടികൾ പഠിക്കുന്നതും വിരുന്നുകാർക്ക് കട്ടിൽ കൊടുക്കേണ്ടി വരുമ്പോൾ ഗൃഹനാഥൻ ഉറങ്ങുന്നതും ഒക്കെ ഈ മേശമേൽ തന്നെ. അത്തരം മൾട്ടി പർപ്പസ്...