Home News Malayalam കൈ നിറയെ സിനിമകളുമായി സാമുവൽ അബിയോള റോബിൻസൺ; ഇന്ത്യൻ സിനിമയിൽ സാന്നിധ്യമുറപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ താരമെന്ന...

കൈ നിറയെ സിനിമകളുമായി സാമുവൽ അബിയോള റോബിൻസൺ; ഇന്ത്യൻ സിനിമയിൽ സാന്നിധ്യമുറപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ താരമെന്ന ഖ്യാതിയും ഈ അഫ്രിക്കൻ താരത്തിന്.

കൈ നിറയെ സിനിമകളുമായി സാമുവൽ അബിയോള റോബിൻസൺ; ഇന്ത്യൻ സിനിമയിൽ സാന്നിധ്യമുറപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ താരമെന്ന ഖ്യാതിയും ഈ അഫ്രിക്കൻ താരത്തിന്.
അടുത്ത ചിത്രം “ഒരു കരീബിയൻ ഉടായിപ്പ്” തിയറ്ററുകളിൽ.

ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്ന ആദ്യ നൈജീരിയൻ താരമെന്ന പ്രൗഢിയുമായാണ് സാമുവൽ അബിയോള റോബിൻസൺ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ സിനിമകൊണ്ട് മലയാള സിനിമയിലെ താരമായിരിക്കുകയാണ് സാമുവൽ എന്ന മലയാളികളുടെ സുഡു മോൻ. വാൾട്ട് ഡിസ്നിയുടെ ഡെസ്പ്പറേറ്റ് ഹൗസ് വൈവ്സ് ആഫ്രിക്ക, ടിൻസൽ, എംടിവിയുടെ ഷുക എന്നീ ചിത്രങ്ങളിലൂടെ ആഫ്രിക്കൻ സിനിമകളിലെ സ്ഥിര സാന്നിധ്യമായ സാമുവൽ 2018 അവസാനിക്കുമ്പോൾ കേരളത്തിന്റെ സ്വന്തം സുഡു ആയി മാറി കഴിഞ്ഞിരുന്നു. ഒറ്റ സിനിമയിലെ അഭിനയ മികവ് കൊണ്ട് മലയാളത്തിൽ സ്ഥിരം സാന്നിധ്യമുറപ്പിക്കുകയായിരുന്നു ഈ ആഫ്രിക്കക്കാരൻ.

നവാഗതനായ സക്കറിയ സംവിധാനം ചെയ്ത് സൗബിൻ ഷാഹിർ, സാമുവൽ റോബിൻസൺ തുടങ്ങിയവർ അഭിനയിച്ച സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം പുറത്തിറങ്ങി ഏതാനും ദിവസങ്ങൾ കൊണ്ട് മികച്ച സാമ്പത്തിക വിജയമാണ് നേടിയത്. സിനിമ കഴിഞ്ഞിട്ടും കേരളത്തോടുള്ള നന്ദിയും സ്നേഹവും മനസ്സിൽ സൂക്ഷിച്ച സാമുവൽ അബിയോളയ്ക്ക് വീണ്ടും മലയാള സിനിമയിൽ അവസരങ്ങൾ ഒരുങ്ങുകയാണിപ്പോൾ.

റിലീസ് ചെയ്ത ഒരു കരീബിയൻ ഉടായിപ്പ് സാമുവലിന് അവസരങ്ങളൊരുക്കുമ്പോൾ വിദേശ നടനായി വന്നു മലയാളക്കരയുടെ മനസ്സിൽ ഇടം നേടിയ സാമുവൽ ഇനി വരും നാളുകളിലും മലയാളത്തിലെ സ്ഥിരം സാന്നിധ്യമായി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

എ ജോജി സംവിധാനം ചെയ്യുന്ന ഒരു കരീബിയൻ ഉടായിപ്പ് എന്ന ചിത്രമാണ് സാമുവലിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ മികച്ച അഭിപ്രായമാണ് പ്രേക്ഷകർക്കുള്ളത്. കാർത്തികേയൻ സിനിമാസിനു വേണ്ടി ആർവികെ നായർ ആണ് ഈ ചിത്രം നിർമിക്കുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ വിഷ്ണു ഗോവിന്ദ്, വിഷ്ണു വിനയൻ, മറീന മൈക്കിൾ, ഋഷി പ്രകാശ്, നിഹാരിക തുടങ്ങി യുവ താര നിരകൾ അണിനിരക്കുന്നു.

Film
Rijo Xavier

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

വിടുവായത്തം ഹർദിക്കിനും രാഹുലിനും വിലക്കായേക്കും, അന്തസ്സുള്ള പെരുമാറ്റം ന്യൂ ജെൻ പഠിക്കണം.

ഗ്രൗണ്ടിൽ പ്രാവുകൾ ഇരിക്കുന്നത് കണ്ടപ്പോൾ അവയെ മാറ്റാതെ ക്രിക്കറ്റ് ഷോട്ട്‌ കളിക്കില്ലെന്നു പറഞ്ഞ കപിൽ ദേവിനെയും എതിരാളിയെ പ്രകോപിപ്പിക്കാത്ത സച്ചിൻ തെൻഡുൽക്കറെയും ഒരു ചാറ്റ് ഷോ യിൽ അവതാരകയെ ഉപദേശിക്കുന്ന രാഹുൽ ദ്രാവിഡിനെയും...

കൈ നിറയെ സിനിമകളുമായി സാമുവൽ അബിയോള റോബിൻസൺ; ഇന്ത്യൻ സിനിമയിൽ സാന്നിധ്യമുറപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ താരമെന്ന ഖ്യാതിയും ഈ അഫ്രിക്കൻ താരത്തിന്. അടുത്ത ചിത്രം “ഒരു കരീബിയൻ ഉടായിപ്പ്” തിയറ്ററുകളിൽ.

ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്ന ആദ്യ നൈജീരിയൻ താരമെന്ന പ്രൗഢിയുമായാണ് സാമുവൽ അബിയോള റോബിൻസൺ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ സിനിമകൊണ്ട് മലയാള സിനിമയിലെ താരമായിരിക്കുകയാണ് സാമുവൽ...

*പള്‍സറിന്റെ സുരക്ഷ കൂട്ടി *

പള്‍സര്‍ 220 എഫ് എത്തുന്നത് എബിഎസ് സുരക്ഷയുമായി. 125 സിസിക്ക് മുകളില്‍ ശേഷിയുള്ള ബൈക്കുകള്‍ക്ക് എബിഎസ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് ഈ മാറ്റം. എബിഎസ് സംവിധാനത്തിന് പുറമെ ലുക്കിലും നേരിയ മാറ്റങ്ങളുണ്ട്. പള്‍സര്‍ 220 എഫിലെ...

വില്ലൻ കരപ്പൻ

ത്വക്ക് രോഗങ്ങളിൽ പ്രധാനിയാണ് കരപ്പൻ .ചുവന്നു തടിച്ച അടയാളങ്ങളായാണ് ഇവ ശരീരത്തിന്റെ കൈ,കാൽ,പാദം,മുട്ടുകൾ പോലുള്ള ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്ത് .മുതിർന്നവരേക്കാൾ ചെറിയ കുട്ടികളെയാണ് കരപ്പൻ...

* ഉലുവ സൂപ്പറാ …*

അടുക്കളയിൽ രുചിക്കൂട്ടിന് കാരണമാകുന്നത് പലപ്പോഴും ചില ഇത്തിരിക്കുഞ്ഞന്മാരാണ് .അവരിലൊരാളാണ് കയ്പ്പനായ ഉലുവ .ആൾ കയ്പ്പനാണെങ്കിലും ,ഗുണങ്ങൾ മനസിലാക്കിയാൽ ശരിക്കും മധുരിക്കും . വൈറ്റമിൻ...