Home Fashion കൊച്ചിയുടെ പൂന്തോട്ടത്തിലേക്ക് സ്വാഗതം.. വർണ്ണ വൈവിധ്യമാർന്ന പൂക്കളുടെ കാഴ്ച ഒരുക്കി കൊച്ചി ഫ്ലവർഷോ ആരംഭിച്ചു

കൊച്ചിയുടെ പൂന്തോട്ടത്തിലേക്ക് സ്വാഗതം.. വർണ്ണ വൈവിധ്യമാർന്ന പൂക്കളുടെ കാഴ്ച ഒരുക്കി കൊച്ചി ഫ്ലവർഷോ ആരംഭിച്ചു

50000ചതു്രശ്ര അടിയിൽ അലങ്കാര ചെടികളുടെയും പൂക്കളുടെയും വലിയ പൂന്തോട്ടമാണ് ഇപ്പോൾ മറൈൻ ഡ്രൈവ് .
4000 റോസ് ചെടികള്‍, 1500ലേറെ അപൂര്‍വ്വയിനം ഓര്‍ക്കിഡുകള്‍, ബോൺസായ് ചെടികൾ , ലില്ലിച്ചെടികള്‍, അഡീനിയം, ആന്തൂറിയം, , ടേബിള്‍ ടോപ്പ് ഗാര്‍ഡന്‍, ക്രിസാന്തമം, ബാൾസം, അലങ്കാര കള്ളിച്ചെടികള്‍, യൂജീനിയ കുപ്പിക്കുള്ളിലെ പൂന്തോട്ടം തുടങ്ങി കാഴ്ചകൾ കമനീയം.. വരിക.. കൊച്ചിയുടെ പൂങ്കാവനത്തിലേയ്ക്ക്.. വൈവിധ്യമാർന്ന ചെടികൾ ഡൂം, ബട്ടർഫ്ലൈ, ഡയമണ്ട് തുടങ്ങിയ ആകൃതികളിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. കൂടാതെ ഈന്തപ്പഴം കൊണ്ടുള്ള അരയന്നം, വള്ളത്തിൽ പ്രളയത്തെ അതിജീവിച്ച കേരളം, സർപ്പക്കാവ് തുടങ്ങിയവയുടെ നിശ്ചല ദൃശ്യവും പ്രദർശനത്തിനുണ്ട്. കേരളം വീണ്ടും പൂവണിയട്ടെ എന്നാണ് പ്രളയദുരിതത്തിനുശേഷം നടത്തുന്ന ഫ്ലവർ ഷോയുടെ മുദ്രാവാക്യം. ഫ്ളവർ ഷോയുടെ ലാഭവിഹിതം പൂര്‍ണ്ണമായും നവകേരള സൃഷ്ടിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും. കേരളത്തിലെ 25ലധികം നഴ്സറികളിൽ നിന്നുള്ള വിത്ത്, വളം , ചെടി എന്നിവ മിതമായ നിരക്കിൽ വില്പനയ്ക്ക് ഒരുക്കിയിട്ടുണ്ട് .എറണാകുളം അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന പ്രദര്‍ശനം ജനുവരി 13 ന് അവസാനിക്കും . രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതുമണിവരെയാണ് പ്രദര്‍ശനം.  60 രൂപയാണ് പ്രവേശന പാസ്.ഫ്ളവർ ഷോയോടനുബന്ധിച്ച് പുഷ്പകുമാരൻ, പുഷ്പകുമാരി മത്സരം 12ന് നടക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെയാണ് മത്സരം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ പ്രവേശനം ലഭിക്കും. കൃഷിവകുപ്പ്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കയര്‍ ബോര്‍ഡ്, നാളികേരവികസന ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ്, കേരഫെഡ്, ഇന്‍ഫോപാര്‍ക്ക്, എംപിഇഡിഎ, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് തുടങ്ങി സര്‍ക്കാര്‍- അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും മേളയില്‍ പങ്കെടുക്കുന്നുണ്ട്. സന്ദര്‍ശകരുടെ സംശയനിവാരണത്തിന് കൃഷിവകുപ്പിന്റെ സഹകരണത്തോടെ അഗ്രി ക്ലിനിക് സജ്ജമാക്കിയിട്ടുണ്ട്.  കൃഷിവകുപ്പിന്റെ സഹകരണത്തോടെ പൊതുജനങ്ങൾക്ക് വീടുകളില്‍ പൂന്തോട്ടമൊരുക്കുന്നതു സംബന്ധിച്ചും, ചെടികൾ വളർത്തുന്ന രീതി, അസുഖങ്ങൾക്കുള്ള പരിചരണം, വളപ്രയോഗം എന്നിവയെ സംബന്ധിച്ച സംശയ നിവാരണ – ബോധവൽക്കരണ ക്ലിനിക്ക് പ്രത്യേകം സജീകരിച്ച പവലിയനിൽ ഉണ്ടാകും

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭം,പ്രേത്യകതകൾ അറിയാം

ഈയിടെ സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭത്തേയാണ്.തിളങ്ങുന്ന കരിമഷിക്ക റുപ്പാണ് ബുദ്ധമയൂരിയുടെ ചിറകിന്റെ പുറമെ കാണാൻ സാധിക്കുന്നത്. കറുപ്പിൽ നീല കലർന്ന പച്ചനിറത്തിലുള്ള മിന്നിത്തിളങ്ങുന്ന ചിറകുകൾ. പശ്ചിമഘട്ടത്തിലാണ് ബുദ്ധമയൂരിയെ കൂടുതൽ കാണുന്നത്.ജൂലൈ...

റിഷഭ് പന്ത് പരസ്യലോകത്തെ പ്രിയങ്കരനാകുന്നു..!!

എഴുത്ത്.. ജോയ് തോമസ് കംഗാരുക്കളെ കണ്ടം വഴി ഓടിച്ച റിഷഭ് പന്തിന് പിന്നാലെ ആണ് ഇപ്പോൾ പരസ്യ ലോകം. വിക്കറ്റിനു മുന്നിലും പിന്നിലും മികവ് കാണിച്ച പന്ത് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി...

ഞാൻ നന്നായി കഴിക്കും… ! പ്രിയങ്ക

എഴുത്ത്. സിനി ബോളിവുഡിലെ സ്ലിം ബ്യൂട്ടിയായ നടി പ്രിയങ്ക ചോപ്രക്ക് ആഹാരങ്ങളോട് താല്പര്യം കുറവാണെന്ന് പൊതുവേ ഒരടക്കം പറച്ചിൽ ഉണ്ട്.പക്ഷേ ആളൊരു ഫുഡിയാണെന്ന കാര്യം പരസ്യമായ രഹസ്യം തന്നെ ആണ്.ഏത് തരം ആഹാരമാണെങ്കിലും...

ഇനി ഇഷ്ടം പോലെ വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ ജാഗ്രതൈ; നിങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാകും..

എഴുത്ത്.. നിജി മോഡി കൂട്ടാനായി വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ക്ക് ഇനി പിടി വീഴും. ഏതു തരത്തിലുമുള്ള രൂപമാറ്റവും നിയമവിരുദ്ധമാണെന്ന് വിധിച്ചിരിക്കുകയാണ് സുപ്രീകോടതി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെടും. ജസ്റ്റിസുമാരായ അരുണ്‍...

കൊളസ്‌ട്രോൾ കുറയ്ക്കണോ…ഇതാ 5 പടികൾ

കൊളസ്‌ട്രോൾ പലരുടെയും പേടിസ്വപ്നമാണ് .ഇന്നലെ വരെ ഇഷ്ടത്തോടെ കഴിച്ചിരുന്ന പല ഭക്ഷണങ്ങളും പെട്ടെന്ന് നിർത്തേണ്ടി വരുന്ന അവസ്ഥ, ചിന്തിക്കാൻ പോലും കഴിയില്ല. 'എനിക്ക് കൊളസ്‌ട്രോൾ ഒന്നും വരില്ല'...