Home Health കൊളസ്‌ട്രോൾ കുറയ്ക്കണോ...ഇതാ 5 പടികൾ

കൊളസ്‌ട്രോൾ കുറയ്ക്കണോ…ഇതാ 5 പടികൾ

കൊളസ്‌ട്രോൾ പലരുടെയും പേടിസ്വപ്നമാണ് .ഇന്നലെ വരെ ഇഷ്ടത്തോടെ കഴിച്ചിരുന്ന പല ഭക്ഷണങ്ങളും പെട്ടെന്ന് നിർത്തേണ്ടി വരുന്ന അവസ്ഥ, ചിന്തിക്കാൻ പോലും കഴിയില്ല.

‘എനിക്ക് കൊളസ്‌ട്രോൾ ഒന്നും വരില്ല’ എന്ന വിശ്വാസം ആദ്യം മാറേണ്ടതുണ്ട് .പാരമ്പര്യ ഘടകങ്ങളും ജീവിതശൈലികളും പ്രധാന കാരണങ്ങളായത് കൊണ്ട് തന്നെ കൊളസ്‌ട്രോൾ ആർക്കും വരാം. ചിലപ്പോൾ നിങ്ങൾ ഒരു വെജിറ്റേറിയൻ ആണെങ്കിൽ കൂടിയും. ജീവിതകാലം മുഴുവനും മരുന്ന് കഴുന്നതിനേക്കാൾ ചില മാറ്റങ്ങളിലൂടെ നമുക്ക് കൊളസ്ട്രോളിനെ കുറയ്ക്കാൻ കഴിയും . 5 കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി .

1. ചോറ് കുറയ്‌ക്കൂ..

ചോറില്ലാതെ കേരളീയർക്ക് ഒരു ദിനം പോലുമുണ്ടാകില്ല .ചോറിന്‌ പകരം ഒരു നേരമെങ്കിലും ചപ്പാത്തി കഴിച്ചു നോക്കൂ .ചോറിന്റെ അളവ് കുറയ്ക്കുന്നതിലൂടെ താനെ കൊളസ്‌ട്രോൾ താഴും,ഭാരവും കുറയും.

2.വ്യായാമം ചെയ്യൂ

നിങ്ങൾ തല കൊണ്ടോ ശരീരം കൊണ്ടോ എത്ര തന്നെ അധ്വാനിക്കുന്നവരായാലും ചിട്ടയോടെ ദിവസേന ചെയ്യുന്ന അര മണിക്കൂറോ ഒരു മണിക്കൂറോ വ്യായാമത്തിന്റെ ഫലം കിട്ടില്ല എന്നതാണ് വാസ്തവം. ആയുസ് ഓരോ ദിനം വർധിപ്പിക്കുന്നതിന് തുല്യമാണ് ഓരോ ദിവസത്തെയും അര മണിക്കൂർ നടത്തം അല്ലെങ്കിൽ മറ്റുവ്യയാമങ്ങൾ .

3. ചിട്ടയോടെ ഉറങ്ങുകയും വേണം ..

ഉറക്കവും ഒരു അനിവാര്യതയാണ് .അനാവശ്യമായ ടെൻഷനുകളും ജോലിത്തിരക്കും കാരണം ചിട്ടയുള്ള ഉറക്കമൊന്നും ആർക്കും കിട്ടുകയില്ല. ചില സമയങ്ങളിൽ ഭക്ഷണം കഴിക്കാതിരിക്കുക ,ചില സമയങ്ങളിൽ അധിക ഭക്ഷണം കഴിക്കുക എന്നതും മോശം ശീലങ്ങളാണ്. ഉറക്കവും കൂടുതലാകുന്നത് നല്ലതല്ല .

4. ഇതൊക്കെ കഴിക്കണം.

കൊളസ്‌ട്രോൾ കുറയ്ക്കാൻ ഭക്ഷണ കാര്യത്തിലും ചിലത് ശ്രദ്ധിക്കേണ്ടതുണ്ട് .നിർബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങളാണ് പയർ വർഗ്ഗങ്ങളും ( പയർ ,കടല…)പച്ചക്കറികളും (വെണ്ടയ്ക്കയും കാബേജും തീർച്ചയായും). നാരുഭക്ഷണങ്ങൾ കൊളസ്‌ട്രോൾ വലിച്ചെടുക്കാൻ സഹായിക്കും . ഇലക്കറികളും ,ആപ്പിൾ ,ഓട്സ്,വെളുത്തുള്ളി എന്നിവ അനാവശ്യ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നവയാണ് .
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മൽസ്യങ്ങൾ (മത്തി, അയല,ചൂര) ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.

5. ഇവ കഴിക്കല്ലേ .

സ്ഥിരമായി വറുത്തതും പൊരിച്ചതും ആയ ആഹാരങ്ങൾ ,കേക്കുകൾ ,ഐസ്ക്രീം ,ചോറ് ,ഉപ്പ് എന്നിവ അകത്താക്കുന്നത് കൊളസ്‌ട്രോൾ കൂടുന്നതിന് കാരണമാകും .
ചുരുക്കത്തിൽ ചിട്ടയായ വ്യായാമവും ഭക്ഷണ ശീലങ്ങളും മതി ,ജീവിതശൈലി രോഗമായ കൊളസ്ട്രോളിനെ നാട് കടത്താൻ .മരുന്നില്ലാതെ നിസാരം മാസങ്ങൾ കൊണ്ട് തന്നെ കൊളസ്‌ട്രോൾ നില താഴും.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

കൊളസ്‌ട്രോൾ കുറയ്ക്കണോ…ഇതാ 5 പടികൾ

കൊളസ്‌ട്രോൾ പലരുടെയും പേടിസ്വപ്നമാണ് .ഇന്നലെ വരെ ഇഷ്ടത്തോടെ കഴിച്ചിരുന്ന പല ഭക്ഷണങ്ങളും പെട്ടെന്ന് നിർത്തേണ്ടി വരുന്ന അവസ്ഥ, ചിന്തിക്കാൻ പോലും കഴിയില്ല. 'എനിക്ക് കൊളസ്‌ട്രോൾ ഒന്നും വരില്ല'...

ആടലോടകത്തെയറിയാമോ ?

എഴുത്ത്.. ഷെൽജ ഔഷധസസ്യങ്ങളുടെ നാടാണ് ഭാരതം.എന്നാൽ വൈദ്യശാസ്ത്രരംഗം സാങ്കേതിക കുതിപ്പിലേക്കു നീങ്ങുമ്പോളും, മുക്കൂറ്റിയേതാ കുറുന്തോട്ടിയേതാ എന്നറിയാത്ത തലമുറയും ,ഓണപ്പൂക്കളമിടാൻ ഒരു കുറ്റി തുമ്പ പോലും കിട്ടാത്ത ഇന്നത്തെ...

വൻ ബിസിനസ് സംരഭങ്ങളുമായി ക്രിക്കറ്റ് താരങ്ങൾ

എഴുത്ത്.. ജോയ് തോമസ് ഇന്ത്യയിൽ എന്നല്ല ലോകത്തെ തന്നെ ഏറ്റവും സമ്പന്നമായ സ്പോർട്സ് സംഘടനകളിൽ ഒന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്. അതുകൊണ്ട് തന്നെ ക്രിക്കറ്റ് താരങ്ങൾ അതിസമ്പന്നരുമാണ്. ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട്...

വീടിനുള്ളിൽ ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങണോ..? ഒഴിവാക്കൂ ഈ കാര്യങ്ങൾ

എഴുത്ത്.. വിനീഷ വൃന്ദാവൻ പുറമേ സുന്ദരമായ ചില വീടിന്റെ അകത്തളങ്ങളിലേക്ക് കാലെടുത്ത് വെയ്ക്കുമ്പോൾ തന്നെ ഒരു തരം നെഗറ്റീവ് എനർജി വന്നു നിറയും. വൃത്തിയും അടുക്കും ചിട്ടയുമാണ് വീട്ടിൽ പോസറ്റീവ് എനർജി നിറയ്ക്കുന്ന...

നിങ്ങൾ സ്ഥലം വാങ്ങി വീട് നിർമ്മിക്കാൻ പോകുകയാണോ? എങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ തീർച്ചയായും നിങ്ങൾക്ക് ഉപകാരപെടും

എഴുത്ത്.. വിനീഷ വൃന്ദാവൻ വീടിന്റെ വലിപ്പവും കീശയുടെ കനവും നോക്കി എത്ര ഭൂമി വാങ്ങണം എന്ന് ആദ്യം തീരുമാനിക്കുക. നിർമ്മിക്കാനുദ്ദേശിക്കുന്ന വീടിനു ചുറ്റും വേണ്ട മുറ്റത്തെ കുറിച്ചും വീടിന്റെ മുൻവശത്ത് വേണ്ട ഗാർഡൻ...