Home Infotaiment ചന്ദ്രനും ചൈനയും തമ്മിൽ..

ചന്ദ്രനും ചൈനയും തമ്മിൽ..

ചാന്ദ്രപദ്ധതികളുടെ വിപ്ലവം സ്യഷ്ടിച്ച് ചൈന മുന്നോട്ട് കുതിക്കുന്നു. ചൈനയുടെ ചാങ് ഇ 4 ആണ് ഇപ്പോഴത്തെ ചന്ദ്രന്റെ വിദൂരഭാഗത്തെ ദൗത്യം. ഇരുണ്ട ഭാഗം എന്നറിയപ്പെടുന്ന, ഭൂമിയുടെ നേരെ നോക്കാത്ത, ചന്ദ്രന്റെ ഭാഗമാണു വിദൂര ഭാഗം (ഫാർ സൈഡ് ). ചന്ദ്രന്‍ സ്വയം കറങ്ങുന്നതിന്റെയും ഭൂമിയെ വലംവയ്ക്കുന്ന ടൈഡൽ ലോക്കിങ് എന്നറിയപ്പെടുന്ന പ്രതിഭാസം മൂലം ചന്ദ്രന്റെ ഈ മുഖം നമ്മിലേക്കു തിരിയില്ല. ഇരുണ്ടതെന്നു പറയുമെങ്കിലും യഥാർഥത്തിൽ മറ്റെല്ലാ ഭാഗങ്ങളിലും കിട്ടുന്നതുപോലെ സൂര്യപ്രകാശം ഇവിടെയുമുണ്ട്. കാണാൻ കഴിയാത്തതിനാൽ മനുഷ്യർ ഇരുണ്ടതെന്നു വിളിച്ചെന്നു മാത്രം.

ചന്ദ്രന്റെ ഘടനയും മറ്റും അറിയാൻ ഏറ്റവും നല്ലതു വിദൂരഭാഗമാണെന്നു ശാസ്ത്രജ്ഞർ ഒരുപോലെ പറയുന്നുണ്ട്. ഇപ്പോൾ ദൗത്യം പറന്നിറങ്ങിയത് ചന്ദ്രനിൽ ദക്ഷിണധ്രുവ‌ത്തിലുള്ള ഗർത്തമേഖലയായ ഐട്കിൻ ബേസിനിലാണ്. ചന്ദ്രനിലെ ഏറ്റവും പ്രാചീനമായ ഈ ബേസിനിലെ വോൻ കർമാൻ എന്ന 180 കിലോമീറ്റർ വിസ്തീർണമുള്ള വൻ ഗർത്തത്തിലാണ് ഇപ്പോള്‍ ദൗത്യം.
കോടിക്കണക്കിനു വർഷങ്ങൾക്കു മുന്‍പു ചന്ദ്രനിൽ 500 കിലോമീറ്റർ വിസ്തീർണമുള്ള ഒരു ഛിന്നഗ്രഹം ഇടിച്ചിറങ്ങിയിരുന്നു. ചന്ദ്രന്റെ പുറംകവചത്തിൽ ഗർത്തം തീർത്ത് മധ്യകവചത്തിലെ വരെ വസ്തുക്കൾ പുറത്തേക്കെത്തിക്കാൻ ഈ ആഘാതം കാരണമായിരുന്നു.
ഈ വസ്തുക്കൾ പഠിക്കാൻ ദൗത്യം ലക്ഷ്യം വയ്ക്കുന്നുണ്ട്. ഇതുവഴി ചന്ദ്രന്റെ ആന്തരികഘടനയും ചരിത്രവും പഠിക്കാനാവും.

ചന്ദ്രന്റെ വിദൂരഭാഗം ജ്യോതിശാസ്ത്ര ഗവേഷണത്തിന് ഏറ്റവും അനുയോജ്യമാണ്. ഭൂമിയിൽ നിന്നുള്ള റേഡിയോ തരംഗങ്ങൾ ഇവിടെയെത്താത്തതാണു കാരണം. ചെറിയ ഫ്രീക്വൻസിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ നടത്താൻ ഇവിടെ അവസരമുണ്ട്. സൂര്യനെ കൂടുതൽ വ്യക്തതയോടെ നിരീക്ഷിക്കാൻ ഇതുവഴി അവസരമൊരുങ്ങും.
വിവിധ ബഹിരാകാശ ഏജൻസികൾക്കു ചന്ദ്രനിലേക്ക് ആളെ വിടാനും അവിടെ മനുഷ്യ കോളനി സ്ഥാപിക്കാനും പദ്ധതിയുണ്ട്. എന്നാൽ പ്രധാന പ്രതിബന്ധം, ഭൂമിയിൽനിന്നു വ്യത്യസ്തമായി സൂര്യപ്രകാശത്തിൽ നിന്ന് അവിടെയേൽക്കുന്ന വികിരണങ്ങളുടെ ആധിക്യമാണ്.

ബഹിരാകാശത്തെ വിദൂര മേഖലകളിലേക്കുള്ള യാത്രയ്ക്കു ഭൂമിയിൽനിന്ന് ഇന്ധനം നിറച്ചുപോകുന്ന രീതി പ്രാവർത്തികമല്ലെന്ന വാദം പണ്ടേയുണ്ട്. സൗരയൂഥത്തിന്റെ മറ്റു പ്രദേശങ്ങളിലേക്കുള്ള യാത്രയ്ക്കു ചന്ദ്രനിൽ ഫ്യുവൽ സ്റ്റേഷനുകൾ സ്ഥാപിക്കുക ശാസ്ത്രസമൂഹത്തിന്റെ സ്വപ്നപദ്ധതികളിൽ ഒന്നാണ്. ചന്ദ്രനിലുള്ള ഹീലിയം–3 നിക്ഷേപം ഉപയോഗിക്കാൻ കഴിഞ്ഞാൽ ഇന്ധനത്തിനു മറ്റെവിടെയും പോകേണ്ട. ഈ നിക്ഷേപങ്ങളും സവിശേഷമായ സ്ഥാനവും വിദൂരഭാഗത്തെ ഇടത്താവളമെന്ന നിലയിലും ശ്രദ്ധേയമാക്കുന്നു.
Content by: Reesha

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ചന്ദ്രനും ചൈനയും തമ്മിൽ..

ചാന്ദ്രപദ്ധതികളുടെ വിപ്ലവം സ്യഷ്ടിച്ച് ചൈന മുന്നോട്ട് കുതിക്കുന്നു. ചൈനയുടെ ചാങ് ഇ 4 ആണ് ഇപ്പോഴത്തെ ചന്ദ്രന്റെ വിദൂരഭാഗത്തെ ദൗത്യം. ഇരുണ്ട ഭാഗം എന്നറിയപ്പെടുന്ന, ഭൂമിയുടെ നേരെ നോക്കാത്ത, ചന്ദ്രന്റെ ഭാഗമാണു...

ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ സംവിധാനമായി ട്രായ്

സൗകര്യം പോലെ ടി വി കാണും.. ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ സംവിധാനത്തിലൂടെ ട്രായ് നൽകുന്നതിനാലാണ് വീട്ടിലെ കേബിൾ/ ഡി ടി എച്ച് കണക്ഷനുകളിൽ ഏതൊക്കെ ചാനലുകൾ ഉൾപ്പെടുത്തണമെന്നു തീരുമാനിക്കാനുള്ള അവകാശം...

കയ്പ്പനായ ഉലുവ ആൾ കയ്പ്പനാണെങ്കിലും ,ഗുണങ്ങൾ മനസിലാക്കിയാൽ ശരിക്കും മധുരിക്കും .

ഉലുവ സൂപ്പറാ ... അടുക്കളയിൽ രുചിക്കൂട്ടിന് കാരണമാകുന്നത് പലപ്പോഴും ചില ഇത്തിരിക്കുഞ്ഞന്മാരാണ് .അവരിലൊരാളാണ് കയ്പ്പനായ ഉലുവ .ആൾ കയ്പ്പനാണെങ്കിലും ,ഗുണങ്ങൾ മനസിലാക്കിയാൽ ശരിക്കും മധുരിക്കും...

കരപ്പൻ മാറാൻ എളുപ്പവഴി,കരപ്പനെ കുറിച്ച് അറിയേണ്ടതെല്ലാം

വില്ലൻ കരപ്പൻ ത്വക്ക് രോഗങ്ങളിൽ പ്രധാനിയാണ് കരപ്പൻ .ചുവന്നു തടിച്ച അടയാളങ്ങളായാണ് ഇവ ശരീരത്തിന്റെ കൈ,കാൽ,പാദം,മുട്ടുകൾ പോലുള്ള ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്ത് .മുതിർന്നവരേക്കാൾ ചെറിയ കുട്ടികളെയാണ് ...

സുരക്ഷ കൂട്ടി പള്‍സറിന്റെ പുതിയ മുഖം

പള്‍സറിന്റെ സുരക്ഷ കൂട്ടി പള്‍സര്‍ 220 എഫ് എത്തുന്നത് എബിഎസ് സുരക്ഷയുമായി. 125 സിസിക്ക് മുകളില്‍ ശേഷിയുള്ള ബൈക്കുകള്‍ക്ക് എബിഎസ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് ഈ മാറ്റം. എബിഎസ് സംവിധാനത്തിന് പുറമെ ലുക്കിലും നേരിയ മാറ്റങ്ങളുണ്ട്....