Home ഡീസൽ കാറുകളുടെ പടം എടുത്തു വെച്ചോളൂ.. ഇന്ത്യന്‍ കാര്‍വിപണിയില്‍ പുതുയുഗം; ഡീസല്‍ കാറുകള്‍ വിസ്മൃതിയിലേക്ക്..

ഡീസൽ കാറുകളുടെ പടം എടുത്തു വെച്ചോളൂ.. ഇന്ത്യന്‍ കാര്‍വിപണിയില്‍ പുതുയുഗം; ഡീസല്‍ കാറുകള്‍ വിസ്മൃതിയിലേക്ക്..

ഡീസല്‍ കാറുകളുടെ വിപണി മങ്ങുന്നു. രാജ്യത്തെ വാഹന വിപണിയിലെ കരുത്തന്‍മാരായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഗുരുഗ്രാമിലെ തങ്ങളുടെ ഡീസല്‍ എന്‍ജിന്‍ അസംബ്ലി പ്ലാന്റ് അടച്ചുപൂട്ടാനൊരുങ്ങുകയാണ്.

ഡീസല്‍ എന്‍ജിനുകളില്‍ നിന്ന് പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക്, ഹൈബ്രിഡ് കാറുകളിലേക്കുള്ള വലിയ മാറ്റമാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
ഇലക്ട്രിക്, ഹൈബ്രിഡ് കാറുകള്‍ നിര്‍മിക്കാന്‍ മാരുതി തങ്ങളുടെ മാതൃകമ്പനിയായ സുസുക്കിയും ടൊയോട്ടയും ആയാണ് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

ബിഎസ് സിക്‌സ് മലിനീകരണ നിയന്ത്രണ നയം 2020 ഏപ്രില്‍ ഒന്നോടെ നിലവില്‍ വരും. ഇതോടെ ഡീസല്‍ കാറുകളുടെ നിര്‍മ്മാണച്ചെലവ് കൂടുകയും അത് വിലയില്‍ വലിയതോതില്‍ പ്രതിഫലിക്കുകയും ചെയ്യും. വിലവര്‍ധന ഇവയുടെ ഡിമാന്റിനെ ബാധിക്കും. പ്രത്യേകിച്ച് പെട്രോള്‍-ഡീസല്‍ ഇന്ധനവില തമ്മിലുള്ള വ്യത്യാസം നേരിയതായി മാറുന്ന സാഹചര്യത്തില്‍.

പെട്രോള്‍ കാറുകളെ അപേക്ഷിച്ച് ഡീസല്‍ കാറുകള്‍ കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്നുവെന്ന കാരണത്താല്‍ ഇവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് പരിസ്ഥിതി മന്ത്രാലയവും.

മാരുതി നിലവില്‍ ഗുര്‍ഗാവൂണ്‍ പ്ലാന്റില്‍ പ്രധാനമായും 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് അസംബിള്‍ ചെയ്യുന്നത്. 1,70,000 എന്‍ജിനുകളാണ് ഇവിടത്തെ ഒരു വര്‍ഷത്തെ ഉല്‍പ്പാദനശേഷി. ബലീനോ, വിതാര ബ്രെസ, എര്‍ട്ടിഗ എന്നീ മോഡലുകളില്‍ ഈ എന്‍ജിനാണ് ഉപയോഗിക്കുന്നത്.

By Niji

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭം,പ്രേത്യകതകൾ അറിയാം

ഈയിടെ സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭത്തേയാണ്.തിളങ്ങുന്ന കരിമഷിക്ക റുപ്പാണ് ബുദ്ധമയൂരിയുടെ ചിറകിന്റെ പുറമെ കാണാൻ സാധിക്കുന്നത്. കറുപ്പിൽ നീല കലർന്ന പച്ചനിറത്തിലുള്ള മിന്നിത്തിളങ്ങുന്ന ചിറകുകൾ. പശ്ചിമഘട്ടത്തിലാണ് ബുദ്ധമയൂരിയെ കൂടുതൽ കാണുന്നത്.ജൂലൈ...

റിഷഭ് പന്ത് പരസ്യലോകത്തെ പ്രിയങ്കരനാകുന്നു..!!

എഴുത്ത്.. ജോയ് തോമസ് കംഗാരുക്കളെ കണ്ടം വഴി ഓടിച്ച റിഷഭ് പന്തിന് പിന്നാലെ ആണ് ഇപ്പോൾ പരസ്യ ലോകം. വിക്കറ്റിനു മുന്നിലും പിന്നിലും മികവ് കാണിച്ച പന്ത് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി...

ഞാൻ നന്നായി കഴിക്കും… ! പ്രിയങ്ക

എഴുത്ത്. സിനി ബോളിവുഡിലെ സ്ലിം ബ്യൂട്ടിയായ നടി പ്രിയങ്ക ചോപ്രക്ക് ആഹാരങ്ങളോട് താല്പര്യം കുറവാണെന്ന് പൊതുവേ ഒരടക്കം പറച്ചിൽ ഉണ്ട്.പക്ഷേ ആളൊരു ഫുഡിയാണെന്ന കാര്യം പരസ്യമായ രഹസ്യം തന്നെ ആണ്.ഏത് തരം ആഹാരമാണെങ്കിലും...

ഇനി ഇഷ്ടം പോലെ വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ ജാഗ്രതൈ; നിങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാകും..

എഴുത്ത്.. നിജി മോഡി കൂട്ടാനായി വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ക്ക് ഇനി പിടി വീഴും. ഏതു തരത്തിലുമുള്ള രൂപമാറ്റവും നിയമവിരുദ്ധമാണെന്ന് വിധിച്ചിരിക്കുകയാണ് സുപ്രീകോടതി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെടും. ജസ്റ്റിസുമാരായ അരുണ്‍...

കൊളസ്‌ട്രോൾ കുറയ്ക്കണോ…ഇതാ 5 പടികൾ

കൊളസ്‌ട്രോൾ പലരുടെയും പേടിസ്വപ്നമാണ് .ഇന്നലെ വരെ ഇഷ്ടത്തോടെ കഴിച്ചിരുന്ന പല ഭക്ഷണങ്ങളും പെട്ടെന്ന് നിർത്തേണ്ടി വരുന്ന അവസ്ഥ, ചിന്തിക്കാൻ പോലും കഴിയില്ല. 'എനിക്ക് കൊളസ്‌ട്രോൾ ഒന്നും വരില്ല'...