Home ഡെത്ത് മെഷീനും റെഡി..ജീവിക്കാൻ വഴിയില്ലെങ്കിലും ഇഷ്ടാനുസരണം ഇനി മരിക്കാം..

ഡെത്ത് മെഷീനും റെഡി..ജീവിക്കാൻ വഴിയില്ലെങ്കിലും ഇഷ്ടാനുസരണം ഇനി മരിക്കാം..

സമാധാനത്തോടെ ഇഷ്ടാനുസരണം ആർക്ക് വേണമെങ്കിലും മരിക്കാം.സമാധാനത്തോടെ മരിക്കാന്‍ സഹായിക്കുന്നതെന്ന വിശേഷണത്തില്‍ ത്രിഡി പ്രിന്ററില്‍ നിര്‍മിച്ച ഡെത്ത് മെഷീൻ മരണത്തെ വെല്ലുവിളിക്കുന്നു.
ഡോ.ഡെത്ത് എന്നറിയപ്പെടുന്ന എഴുപതുകാരനായ ഓസ്‌ട്രേലിയന്‍ ഡോക്ടര്‍ ഫിലിപ് നിറ്റ്ഷ്‌കേയാണ് സാർകോ എന്ന പേരിട്ട മരണയന്ത്രം നിര്‍മിച്ചിരിക്കുന്നത്.

ഓക്‌സിജന്റെ അളവ് കുറച്ചുകൊണ്ട് മനുഷ്യരെ കൊല്ലുന്ന രീതിയാണ് ത്രിഡി പ്രിന്റിംങ് മെഷീനില്‍ നിര്‍മിക്കാവുന്ന സാര്‍കോയിലുള്ളത്. ആര്‍ക്കെങ്കിലും ഈ യന്ത്രം ഉപയോഗിക്കണമെങ്കില്‍ തങ്ങളുടെ വെബ് സൈറ്റ് വഴി സ്വന്തം ഇഷ്ടപ്രകാരമാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് വ്യക്തമാക്കണം. തുടര്‍ന്ന് 24 മണിക്കൂര്‍ ഉപയോഗിക്കാവുന്ന നാലക്ക രഹസ്യ കോഡ് ഇവര്‍ക്ക് ലഭിക്കും. പിന്നീട് ഈ യന്ത്രത്തില്‍ കയറി കോഡുപയോഗിച്ച് മരിക്കാമെന്നാണ് ഡോ. ഡെത്ത് വിവരിക്കുന്നത്.
വെര്‍ച്ചുല്‍ റിയാലിറ്റി കണ്ണടകള്‍ ധരിച്ച് തങ്ങള്‍ക്കിഷ്ടമുള്ള കാഴ്ചകള്‍ കണ്ടുകൊണ്ട് മരിക്കാനുള്ള അവസരവും ഈ യന്ത്രം നല്‍കുന്നുണ്ട്. ആല്‍പ്‌സ് പര്‍വത നിരകളുടേയോ ശാന്തമായ സമുദ്രത്തിന്റേയോ മറ്റേതെങ്കിലും പ്രകൃതി ദൃശ്യങ്ങളോ കണ്ടുകൊണ്ട് സമാധാനത്തോടെ മരണത്തിലെത്താമെന്നാണ് വാഗ്ദാനം. മരിക്കാന്‍ തയ്യാറായെന്ന് കാണിച്ച് ബട്ടണില്‍ അമര്‍ത്തുന്നതോടെ പതുക്കെ ഈ ദൃശ്യങ്ങൾ മങ്ങുകയും ചെയ്യും.
സാര്‍കോ എന്ന മരണന്ത്രം ഡോ. നിറ്റ്ഷ്‌കേ നെതര്‍ലാണ്ട്‌സ്‌സിലെ എൻജിനീയറായ അലക്‌സാണ്ടര്‍ ബാനിക്കിനൊപ്പം ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ലോകത്ത് എവിടേക്കും ആവശ്യക്കാര്‍ക്ക് ഈ യന്ത്രം എത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം. നിങ്ങള്‍ക്ക് ഒരേയൊരു തവണ മാത്രമേ മരിക്കാനാകൂ. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് സമാധാനത്തോടെ സ്വന്തം ഇഷ്ടത്തില്‍ മരണം തിരഞ്ഞെടുത്തുകൂടെന്നാണ് ഡോ. നിറ്റ്ഷ്‌കേയുടെ ചോദ്യം.

ആദ്യമായല്ല ഡോ. നീറ്റ്ഷ്‌കേ മരണയന്ത്രം കണ്ടെത്തുന്നത്. നേരത്തെ 1995ല്‍ ഓസ്‌ട്രേലിയൻ രോഗികളുടെ ആഗ്രഹമനുസരിച്ച് ഡോക്ടര്‍മാര്‍ക്ക് മരിക്കാന്‍ സഹായിക്കാമെന്ന നിയമം പാസാക്കിയിരുന്നു. ഓസ്‌ട്രേലിയയിലെ ഡോക്ടര്‍മാര്‍ക്കിടയില്‍ തന്നെ ഈ നിയമത്തെ പരസ്യമായി അനുകൂലിച്ച അപൂര്‍വ്വം പേരില്‍ ഒരാളായിരുന്നു ഡോ. നീറ്റ്ഷ്‌കേ. 1996ല്‍ ഇയാള്‍ നിര്‍മിച്ച യന്ത്രത്തിന്റെ സഹായത്തില്‍ ഒരു രോഗിയെ മരിക്കാന്‍ സഹായിക്കുകയും ചെയ്തിരുന്നു. വ്യാപക പ്രതിഷേധങ്ങളുയര്‍ന്നതോടെ ഓസ്‌ട്രേലിയ ആ വിവാദ നിയമം 1997ല്‍പിന്‍വലിക്കുകയായിരുന്നു. വീണ്ടും പുതിയ യന്ത്രത്തിന്റെ കണ്ടുപിടുത്തം അത്ഭുതപ്പെടുത്തുകയും
അതേസമയം , മരണയന്ത്രത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളും ഉയരുന്നു.

Reeshasidhi

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭം,പ്രേത്യകതകൾ അറിയാം

ഈയിടെ സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭത്തേയാണ്.തിളങ്ങുന്ന കരിമഷിക്ക റുപ്പാണ് ബുദ്ധമയൂരിയുടെ ചിറകിന്റെ പുറമെ കാണാൻ സാധിക്കുന്നത്. കറുപ്പിൽ നീല കലർന്ന പച്ചനിറത്തിലുള്ള മിന്നിത്തിളങ്ങുന്ന ചിറകുകൾ. പശ്ചിമഘട്ടത്തിലാണ് ബുദ്ധമയൂരിയെ കൂടുതൽ കാണുന്നത്.ജൂലൈ...

റിഷഭ് പന്ത് പരസ്യലോകത്തെ പ്രിയങ്കരനാകുന്നു..!!

എഴുത്ത്.. ജോയ് തോമസ് കംഗാരുക്കളെ കണ്ടം വഴി ഓടിച്ച റിഷഭ് പന്തിന് പിന്നാലെ ആണ് ഇപ്പോൾ പരസ്യ ലോകം. വിക്കറ്റിനു മുന്നിലും പിന്നിലും മികവ് കാണിച്ച പന്ത് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി...

ഞാൻ നന്നായി കഴിക്കും… ! പ്രിയങ്ക

എഴുത്ത്. സിനി ബോളിവുഡിലെ സ്ലിം ബ്യൂട്ടിയായ നടി പ്രിയങ്ക ചോപ്രക്ക് ആഹാരങ്ങളോട് താല്പര്യം കുറവാണെന്ന് പൊതുവേ ഒരടക്കം പറച്ചിൽ ഉണ്ട്.പക്ഷേ ആളൊരു ഫുഡിയാണെന്ന കാര്യം പരസ്യമായ രഹസ്യം തന്നെ ആണ്.ഏത് തരം ആഹാരമാണെങ്കിലും...

ഇനി ഇഷ്ടം പോലെ വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ ജാഗ്രതൈ; നിങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാകും..

എഴുത്ത്.. നിജി മോഡി കൂട്ടാനായി വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ക്ക് ഇനി പിടി വീഴും. ഏതു തരത്തിലുമുള്ള രൂപമാറ്റവും നിയമവിരുദ്ധമാണെന്ന് വിധിച്ചിരിക്കുകയാണ് സുപ്രീകോടതി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെടും. ജസ്റ്റിസുമാരായ അരുണ്‍...

കൊളസ്‌ട്രോൾ കുറയ്ക്കണോ…ഇതാ 5 പടികൾ

കൊളസ്‌ട്രോൾ പലരുടെയും പേടിസ്വപ്നമാണ് .ഇന്നലെ വരെ ഇഷ്ടത്തോടെ കഴിച്ചിരുന്ന പല ഭക്ഷണങ്ങളും പെട്ടെന്ന് നിർത്തേണ്ടി വരുന്ന അവസ്ഥ, ചിന്തിക്കാൻ പോലും കഴിയില്ല. 'എനിക്ക് കൊളസ്‌ട്രോൾ ഒന്നും വരില്ല'...