Home Automobile നാനോ കാറിന്റെ വില 22 കോടി..!

നാനോ കാറിന്റെ വില 22 കോടി..!

കുഞ്ഞന്‍ കാര്‍ എന്ന വിശേഷണവുമായാണ് ടാറ്റ നാനോ ഇന്ത്യന്‍ കാര്‍ വിപണിയിലേക്കെത്തുന്നത്. ഏറ്റവും വില കുറഞ്ഞ കാറും നാനോ തന്നെയായിരുന്നു. എന്നാല്‍ ഇതാ റോള്‍സ് റോയിസിനെ പോലും അമ്പരപ്പിച്ചു കൊണ്ടു ടാറ്റ നാനോ പുറത്തിറക്കിയിരിക്കുകയാണ്. 22 കോടിയാണ് കാറിന്റെ വില.

അടിമുടി 22 കാരറ്റ് സ്വര്‍ണ്ണത്തിലാണ് ടാറ്റ നാനോ ഗോള്‍ഡ് പ്ലസ് ഒരുങ്ങിയത്. 80 കിലോയിലധികം സ്വര്‍ണ്ണവും 15 കിലോയോളം വെള്ളിയും ഗോള്‍ഡ് പ്ലസിനായി കമ്പനി ഉപയോഗിച്ചു. ഇതിനുപുറമെ രത്നങ്ങളും, മരതകക്കല്ലുകളും വേറെ. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടൈറ്റന്‍ ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ഗോള്‍ഡ് പ്ലസ് ജ്വല്ലറിയാണ് നാനോയെ സ്വര്‍ണ്ണം പൂശിയെടുത്തത്.

ഇതിനു മുന്‍പും ഇത്തരത്തില്‍ സ്വര്‍ണം പൂശിയ കാറുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. റേസിംഗിനുവേണ്ടി ഉപയോഗപ്പെടുത്തിയിരുന്ന മക്ലാരന്‍ F1 ഇത്തരത്തില്‍ ഒന്നായിരുന്നു. ഭാരം പരമാവധി കുറയ്ക്കാന്‍ 24 കാരറ്റ് സ്വര്‍ണ്ണം ഉപയോഗിക്കാന്‍ കാര്‍ രൂപകല്‍പ്പന ചെയ്ത ഗോര്‍ഡന്‍ മുറെ തീരുമാനിക്കുകയായിരുന്നു. ഇക്കാരണത്താല്‍ എഞ്ചിന്‍ ബേയുടെ ഉള്‍വശം പൂര്‍ണ്ണമായി സ്വര്‍ണ്ണം പൂശി.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭം,പ്രേത്യകതകൾ അറിയാം

ഈയിടെ സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭത്തേയാണ്.തിളങ്ങുന്ന കരിമഷിക്ക റുപ്പാണ് ബുദ്ധമയൂരിയുടെ ചിറകിന്റെ പുറമെ കാണാൻ സാധിക്കുന്നത്. കറുപ്പിൽ നീല കലർന്ന പച്ചനിറത്തിലുള്ള മിന്നിത്തിളങ്ങുന്ന ചിറകുകൾ. പശ്ചിമഘട്ടത്തിലാണ് ബുദ്ധമയൂരിയെ കൂടുതൽ കാണുന്നത്.ജൂലൈ...

റിഷഭ് പന്ത് പരസ്യലോകത്തെ പ്രിയങ്കരനാകുന്നു..!!

എഴുത്ത്.. ജോയ് തോമസ് കംഗാരുക്കളെ കണ്ടം വഴി ഓടിച്ച റിഷഭ് പന്തിന് പിന്നാലെ ആണ് ഇപ്പോൾ പരസ്യ ലോകം. വിക്കറ്റിനു മുന്നിലും പിന്നിലും മികവ് കാണിച്ച പന്ത് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി...

ഞാൻ നന്നായി കഴിക്കും… ! പ്രിയങ്ക

എഴുത്ത്. സിനി ബോളിവുഡിലെ സ്ലിം ബ്യൂട്ടിയായ നടി പ്രിയങ്ക ചോപ്രക്ക് ആഹാരങ്ങളോട് താല്പര്യം കുറവാണെന്ന് പൊതുവേ ഒരടക്കം പറച്ചിൽ ഉണ്ട്.പക്ഷേ ആളൊരു ഫുഡിയാണെന്ന കാര്യം പരസ്യമായ രഹസ്യം തന്നെ ആണ്.ഏത് തരം ആഹാരമാണെങ്കിലും...

ഇനി ഇഷ്ടം പോലെ വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ ജാഗ്രതൈ; നിങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാകും..

എഴുത്ത്.. നിജി മോഡി കൂട്ടാനായി വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ക്ക് ഇനി പിടി വീഴും. ഏതു തരത്തിലുമുള്ള രൂപമാറ്റവും നിയമവിരുദ്ധമാണെന്ന് വിധിച്ചിരിക്കുകയാണ് സുപ്രീകോടതി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെടും. ജസ്റ്റിസുമാരായ അരുണ്‍...

കൊളസ്‌ട്രോൾ കുറയ്ക്കണോ…ഇതാ 5 പടികൾ

കൊളസ്‌ട്രോൾ പലരുടെയും പേടിസ്വപ്നമാണ് .ഇന്നലെ വരെ ഇഷ്ടത്തോടെ കഴിച്ചിരുന്ന പല ഭക്ഷണങ്ങളും പെട്ടെന്ന് നിർത്തേണ്ടി വരുന്ന അവസ്ഥ, ചിന്തിക്കാൻ പോലും കഴിയില്ല. 'എനിക്ക് കൊളസ്‌ട്രോൾ ഒന്നും വരില്ല'...