Home Architecture /interior നിങ്ങൾ സ്ഥലം വാങ്ങി വീട് നിർമ്മിക്കാൻ പോകുകയാണോ? എങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ തീർച്ചയായും നിങ്ങൾക്ക്...

നിങ്ങൾ സ്ഥലം വാങ്ങി വീട് നിർമ്മിക്കാൻ പോകുകയാണോ? എങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ തീർച്ചയായും നിങ്ങൾക്ക് ഉപകാരപെടും

എഴുത്ത്.. വിനീഷ വൃന്ദാവൻ

വീടിന്റെ വലിപ്പവും കീശയുടെ കനവും നോക്കി എത്ര ഭൂമി വാങ്ങണം എന്ന് ആദ്യം തീരുമാനിക്കുക. നിർമ്മിക്കാനുദ്ദേശിക്കുന്ന വീടിനു ചുറ്റും വേണ്ട മുറ്റത്തെ കുറിച്ചും വീടിന്റെ മുൻവശത്ത് വേണ്ട ഗാർഡൻ സ്പേസും മുന്നിൽ കണ്ടാകണം എത്ര ഭൂമി വേണമെന്ന് തീരുമാനിക്കാൻ. സ്ഥലത്തേക്കുള്ള വഴിയും വാഹന സൗകര്യവും വൈദ്യുതിയും ജലലഭ്യതയും ഉറപ്പു വരുത്തണം. ശേഷം മണ്ണിന്റെ ഉറപ്പ്‌ പരിശോധിച്ച്‌ കെട്ടിടം വെക്കുവാന്‍ അനുയോജ്യമാണോ എന്ന് തീര്‍ച്ചപ്പെടുത്തുക. ചതുപ്പ്‌ നിലങ്ങളോ തീരെ ഉറപ്പുകുറഞ്ഞ സ്ഥലമോ ആണെങ്കില്‍ ഫൗണ്ടേഷനായി കൂടുതല്‍ തുക ചിലവാകുമെന്ന കാര്യം ഓർമ്മയിലിരിക്കട്ടെ. സ്ഥലത്തിന്റെ ആകൃതിയെ കുറിച്ചും കെട്ടിട നിര്‍മ്മാണചട്ടങ്ങള്‍ക്ക് അനുസൃതമായി അവിടെ വീടുനിര്‍മ്മിക്കുവാന്‍ സാധിക്കുമോ എന്നതും അറിഞ്ഞിരിക്കേണ്ടതാണ്. പല തട്ടുകളായി നിൽക്കുന്നതോ മണ്ണൊലിപ്പ് ഉണ്ടാകുന്നതുമായ സ്ഥലത്ത് വീട് പണിയരുത്. മഴക്കാലത്തെ മണ്ണിലെ നീരുറവകളെ കുറിച്ചും ചോദിച്ചറിയണം . വാങ്ങാനുദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണിന്റെ സ്വഭാവസവിശേഷതയെ കുറിച്ച് ബന്ധപ്പെട്ടവരോട് അന്വേഷിച്ച് ബോധ്യപ്പെടുക. മതാചാരപ്രകാരമോ മറ്റോ ഉള്ള എന്തെങ്കിലും തടസ്സങ്ങൾ ഭൂമിയ്ക്ക് ഉണ്ടോ എന്ന് പരിശോധിക്കണം. പ്രാഥമികമായി ഇത്രയും ശ്രദ്ധിച്ചാൽ ഭൂമി വിൽപ്പനയ്ക്ക് കൈ കൊടുക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

വൻ ബിസിനസ് സംരഭങ്ങളുമായി ക്രിക്കറ്റ് താരങ്ങൾ

എഴുത്ത്.. ജോയ് തോമസ് ഇന്ത്യയിൽ എന്നല്ല ലോകത്തെ തന്നെ ഏറ്റവും സമ്പന്നമായ സ്പോർട്സ് സംഘടനകളിൽ ഒന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്. അതുകൊണ്ട് തന്നെ ക്രിക്കറ്റ് താരങ്ങൾ അതിസമ്പന്നരുമാണ്. ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട്...

വീടിനുള്ളിൽ ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങണോ..? ഒഴിവാക്കൂ ഈ കാര്യങ്ങൾ

എഴുത്ത്.. വിനീഷ വൃന്ദാവൻ പുറമേ സുന്ദരമായ ചില വീടിന്റെ അകത്തളങ്ങളിലേക്ക് കാലെടുത്ത് വെയ്ക്കുമ്പോൾ തന്നെ ഒരു തരം നെഗറ്റീവ് എനർജി വന്നു നിറയും. വൃത്തിയും അടുക്കും ചിട്ടയുമാണ് വീട്ടിൽ പോസറ്റീവ് എനർജി നിറയ്ക്കുന്ന...

നിങ്ങൾ സ്ഥലം വാങ്ങി വീട് നിർമ്മിക്കാൻ പോകുകയാണോ? എങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ തീർച്ചയായും നിങ്ങൾക്ക് ഉപകാരപെടും

എഴുത്ത്.. വിനീഷ വൃന്ദാവൻ വീടിന്റെ വലിപ്പവും കീശയുടെ കനവും നോക്കി എത്ര ഭൂമി വാങ്ങണം എന്ന് ആദ്യം തീരുമാനിക്കുക. നിർമ്മിക്കാനുദ്ദേശിക്കുന്ന വീടിനു ചുറ്റും വേണ്ട മുറ്റത്തെ കുറിച്ചും വീടിന്റെ മുൻവശത്ത് വേണ്ട ഗാർഡൻ...

രണ്ട് തലമുറയുടെ സംഗമമായി ‘മരയ്ക്കാർ – അറബിക്കടലിന്റെ സിംഹം’. അച്ഛൻ ഒരുക്കിയ ഫ്രെയ്മിൽ കളിക്കൂട്ടുകാർ ഒന്നിച്ചു; സോഷ്യൽ മീഡിയ ഏറ്റെടുത്ത മരയ്ക്കാർ ചിത്രം വൈറൽ.

എഴുത്ത്.. റിജോ സേവ്യർ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശൻ -മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന 'മരക്കാർ - അറബിക്കടലിന്റെ സിംഹം'. ഹിറ്റ് കൂട്ടുകെട്ടുകൾ ഒന്നിക്കുന്നു എന്ന പ്രത്യേകത മാത്രമല്ല, രണ്ട് തലമുറയുടെ സംഗമം...

വളർത്തു നായ ഹണിക്കൊപ്പമുള്ള പടം ദുൽഖറിന് പണിയായി. ചിത്രം പോസ്റ്റ് ചെയ്തതു മുതൽ ദുൽഖറിനെതിരെ കടുത്ത വിമർശനങ്ങൾ

എഴുത്ത്.. റിജോ സേവ്യർ വളർത്തു നായയ്ക്കൊപ്പമുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകരുമായി പങ്കുവച്ച നടൻ ദുൽഖർ സൽമാന് രൂക്ഷവിമർശനം. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്ചെയ്ത ചിത്രത്തിന് താഴെ നിരവധിയാളുകളാണ് ദുൽഖറിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. 'ഹണി' എന്ന്...