Home Sports പ്രതിഷേധം ഫലം കണ്ടു; ഐ ലീഗ് മത്സരങ്ങള്‍

പ്രതിഷേധം ഫലം കണ്ടു; ഐ ലീഗ് മത്സരങ്ങള്‍

കൊച്ചി: ഐ ലീഗ് മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം വെട്ടിചുരുക്കിയ സ്റ്റാര്‍ സ്‌പോര്‍ട്‌സിനെതിരെ ആരാധകര്‍ ഉയര്‍ത്തിയ രൂക്ഷമായ പ്രതിഷേധം ഫലം കണ്ടു. സ്റ്റാര്‍ സ്‌പോര്‍ട്‌സ് സംപ്രേക്ഷണം ചെയ്യാത്ത മത്സരങ്ങള്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇനി ഹോട്ട്‌സ്റ്റാറിലും ജിയോ ടിവിയിലും കാണാം. ഇതിനുള്ള മുഴുവന്‍ ചെലവും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) വഹിക്കും. വ്യാഴാഴ്ച്ച വൈകിട്ട് ഇറക്കിയ വാര്‍ത്താകുറിപ്പിലാണ് എഐഎഫ്എഫ് ഇക്കാര്യം വ്യക്തമാക്കിയത്. വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ടിന് ഇംഫാലില്‍ നടക്കുന്ന നെറോക്ക എഫ്.സി-ഷില്ലോങ് ലജോങ് മത്സരമായിരിക്കും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയുള്ള ആദ്യ സംപ്രേക്ഷണം.
മാര്‍ച്ച് വരെ നീണ്ടു നില്‍ക്കുന്ന ഐ ലീഗ് സീസണില്‍ ഡിസംബര്‍ 29 മുതലുള്ള മത്സരങ്ങളില്‍ തെരഞ്ഞെടുത്ത 30 മത്സരങ്ങള്‍ക്ക് മാത്രമായിരിക്കും തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുകയെന്ന് നേരത്തെ ഐ ലീഗ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ നിലവിലെ ചാമ്പ്യന്‍മാരായ മിനര്‍വ പഞ്ചാബ്, കേരളത്തില്‍ നിന്നുള്ള ഐ ലീഗ് ടീമായ ഗോകുലം എഫ്.സി തുടങ്ങിയ ടീമുകളുടെ മത്സരത്തിന് വരെ തത്സമയ സംപ്രേക്ഷണം ഉണ്ടാവില്ലെന്ന സ്ഥിതിയായി. ഇതിനെതിരെ ഐലീഗ് ക്ലബുകളും ഫുട്‌ബോള്‍ ആരാധകരും പ്രതിഷേധവുമായി രംഗത്തെത്തി. ഐ ലീഗിന്റെ നിര്‍മാണാവകാശം ഐ.എം.ജി റിലയന്‍സിനു കീഴിലുള്ള ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡിനായതിനാല്‍ ഐ ലീഗിനെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇതിനു പിന്നിലെന്ന് ആരോപണമുയര്‍ന്നു. എ.ഐ.എഫ്.എഫിന്റെ വാണിജ്യ പാര്‍ട്ടണറും ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പ്രൊമോട്ടറുമാണ് ഐ.എം.ജി റിലയന്‍സ്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭം,പ്രേത്യകതകൾ അറിയാം

ഈയിടെ സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭത്തേയാണ്.തിളങ്ങുന്ന കരിമഷിക്ക റുപ്പാണ് ബുദ്ധമയൂരിയുടെ ചിറകിന്റെ പുറമെ കാണാൻ സാധിക്കുന്നത്. കറുപ്പിൽ നീല കലർന്ന പച്ചനിറത്തിലുള്ള മിന്നിത്തിളങ്ങുന്ന ചിറകുകൾ. പശ്ചിമഘട്ടത്തിലാണ് ബുദ്ധമയൂരിയെ കൂടുതൽ കാണുന്നത്.ജൂലൈ...

റിഷഭ് പന്ത് പരസ്യലോകത്തെ പ്രിയങ്കരനാകുന്നു..!!

എഴുത്ത്.. ജോയ് തോമസ് കംഗാരുക്കളെ കണ്ടം വഴി ഓടിച്ച റിഷഭ് പന്തിന് പിന്നാലെ ആണ് ഇപ്പോൾ പരസ്യ ലോകം. വിക്കറ്റിനു മുന്നിലും പിന്നിലും മികവ് കാണിച്ച പന്ത് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി...

ഞാൻ നന്നായി കഴിക്കും… ! പ്രിയങ്ക

എഴുത്ത്. സിനി ബോളിവുഡിലെ സ്ലിം ബ്യൂട്ടിയായ നടി പ്രിയങ്ക ചോപ്രക്ക് ആഹാരങ്ങളോട് താല്പര്യം കുറവാണെന്ന് പൊതുവേ ഒരടക്കം പറച്ചിൽ ഉണ്ട്.പക്ഷേ ആളൊരു ഫുഡിയാണെന്ന കാര്യം പരസ്യമായ രഹസ്യം തന്നെ ആണ്.ഏത് തരം ആഹാരമാണെങ്കിലും...

ഇനി ഇഷ്ടം പോലെ വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ ജാഗ്രതൈ; നിങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാകും..

എഴുത്ത്.. നിജി മോഡി കൂട്ടാനായി വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ക്ക് ഇനി പിടി വീഴും. ഏതു തരത്തിലുമുള്ള രൂപമാറ്റവും നിയമവിരുദ്ധമാണെന്ന് വിധിച്ചിരിക്കുകയാണ് സുപ്രീകോടതി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെടും. ജസ്റ്റിസുമാരായ അരുണ്‍...

കൊളസ്‌ട്രോൾ കുറയ്ക്കണോ…ഇതാ 5 പടികൾ

കൊളസ്‌ട്രോൾ പലരുടെയും പേടിസ്വപ്നമാണ് .ഇന്നലെ വരെ ഇഷ്ടത്തോടെ കഴിച്ചിരുന്ന പല ഭക്ഷണങ്ങളും പെട്ടെന്ന് നിർത്തേണ്ടി വരുന്ന അവസ്ഥ, ചിന്തിക്കാൻ പോലും കഴിയില്ല. 'എനിക്ക് കൊളസ്‌ട്രോൾ ഒന്നും വരില്ല'...