Home Food ഭക്ഷണം പത്ര കടലാസ്സിൽ പൊതിഞ്ഞു വാങ്ങുന്നവർ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

ഭക്ഷണം പത്ര കടലാസ്സിൽ പൊതിഞ്ഞു വാങ്ങുന്നവർ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

അങ്ങനങ്ങു പൊതിഞ്ഞു തരേണ്ട..

ഭക്ഷണ സാധനങ്ങൾ പത്രക്കടലാസിൽ പൊതിഞ്ഞു കൊടുക്കുന്നവർക്കെതിരെ കേന്ദ്ര ഭക്ഷ്യ സുരക്ഷ വകുപ്പ് മുന്നറിയിപ്പ് നൽകി. പക്ഷേ വ്യാപാരികൾ ഇത് മുഖവിലക്കെടുക്കുന്നില്ലെന്ന് മാത്രമല്ല ഇപ്പോഴും ഈ പ്രവണത തുടരുകയും ചെയ്യുന്നു.

വഴിയോര തട്ടുകടകൾ, ചായക്കടകൾ, ബജ്ജിക്കടകൾ എന്നിവിടങ്ങളിലാണ് പത്രകടലാസിൽ ഭക്ഷണങ്ങൾ പൊതിഞ്ഞു നൽകുന്നത്. പത്രക്കടലാസിൽ പൊതിയുന്ന ഭക്ഷണങ്ങളിലെ എണ്ണ പത്രത്തിലെ ഛായവുമായി കൂടിച്ചേരും. ഇത് ഭക്ഷണത്തിലേക്കും കലരുന്നു. പത്രക്കടലാസിൽ അടങ്ങിയിരിക്കുന്ന ലെഡും ഛായങ്ങളും ഭക്ഷ്യ വസ്തുക്കളോടൊപ്പം ശരീരത്തിൽ കടക്കുകയും ആരോഗ്യത്തെ ബാധിക്കുകയും ചെയുന്നു. ലെഡ് ഒരു സ്ലോ പോയിസൺ ആയത്കൊണ്ട് തന്നെ ക്രമേണ ആന്തരികാവയവങ്ങളെ ബാധിക്കുകയും മാരകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയുന്നു.

കപ്പലണ്ടി, എണ്ണപലഹാരങ്ങൾ എന്നിവയാണ് കൂടുതലായി കടലാസ്സിൽ പൊതിഞ്ഞ് നൽകാറുള്ളത്. രോഗവാഹികളായ സൂക്ഷ്മജീവികളുടെ സാന്നിധ്യവും പത്രകടലാസിൽ ഉണ്ടാവാനുള്ള സാധ്യതയേറെയാണ്. വിലക്കുറവിലും എളുപ്പത്തിലും പത്രക്കടലാസ് ലഭിക്കുമെന്നതാണ് പായ്ക്കിങ്ങിന് ഇത് ഉപയോഗിക്കാൻ കടക്കാരെ പ്രേരിപ്പിക്കുന്നത്.

Sini

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഭക്ഷണം പത്ര കടലാസ്സിൽ പൊതിഞ്ഞു വാങ്ങുന്നവർ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

അങ്ങനങ്ങു പൊതിഞ്ഞു തരേണ്ട.. ഭക്ഷണ സാധനങ്ങൾ പത്രക്കടലാസിൽ പൊതിഞ്ഞു കൊടുക്കുന്നവർക്കെതിരെ കേന്ദ്ര ഭക്ഷ്യ സുരക്ഷ വകുപ്പ് മുന്നറിയിപ്പ് നൽകി. പക്ഷേ വ്യാപാരികൾ ഇത് മുഖവിലക്കെടുക്കുന്നില്ലെന്ന് മാത്രമല്ല ഇപ്പോഴും ഈ പ്രവണത തുടരുകയും ചെയ്യുന്നു....

വസ്തു വായ്പ തലവേദന ഒഴിവാക്കാൻ 5 കാര്യങ്ങൾ

വസ്തുവോ സ്വർണ്ണമോ പണയം നൽകി വായ്പ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ തീർച്ചയായും ഓർമ്മയിൽ വെയ്ക്കണം. 1. തിരിച്ചടവ് കണക്കാക്കി വേണം ലോൺ തുക നിശ്ചയിക്കാൻ. പണയ വസ്തുവിൻമേൽ എത്ര വേണമെങ്കിലും ലോൺ...

കീശ കാലിയാക്കാത്ത മേശകൾ

കീശ കാലിയാക്കാത്ത മേശകൾ പണ്ടൊക്കെ ഒരു വീട്ടിലൊരു മേശയുണ്ടാകും. ഉണ്ണുന്നതും ഇസ്തിരിടിയുന്നതും കുട്ടികൾ പഠിക്കുന്നതും വിരുന്നുകാർക്ക് കട്ടിൽ കൊടുക്കേണ്ടി വരുമ്പോൾ ഗൃഹനാഥൻ ഉറങ്ങുന്നതും ഒക്കെ ഈ മേശമേൽ തന്നെ. അത്തരം മൾട്ടി പർപ്പസ്...

ചന്ദ്രനും ചൈനയും തമ്മിൽ..

ചാന്ദ്രപദ്ധതികളുടെ വിപ്ലവം സ്യഷ്ടിച്ച് ചൈന മുന്നോട്ട് കുതിക്കുന്നു. ചൈനയുടെ ചാങ് ഇ 4 ആണ് ഇപ്പോഴത്തെ ചന്ദ്രന്റെ വിദൂരഭാഗത്തെ ദൗത്യം. ഇരുണ്ട ഭാഗം എന്നറിയപ്പെടുന്ന, ഭൂമിയുടെ നേരെ നോക്കാത്ത, ചന്ദ്രന്റെ ഭാഗമാണു...

ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ സംവിധാനമായി ട്രായ്

സൗകര്യം പോലെ ടി വി കാണും.. ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ സംവിധാനത്തിലൂടെ ട്രായ് നൽകുന്നതിനാലാണ് വീട്ടിലെ കേബിൾ/ ഡി ടി എച്ച് കണക്ഷനുകളിൽ ഏതൊക്കെ ചാനലുകൾ ഉൾപ്പെടുത്തണമെന്നു തീരുമാനിക്കാനുള്ള അവകാശം...