Home News Malayalam മമ്മൂട്ടി ചിത്രം മാമാങ്കത്തിൽ വീണ്ടും അങ്കം; നടൻ ധ്രുവിന് പിന്നൊലെ ചിത്രത്തിലെ അണിയറ പ്രവർത്തകരും പുറത്ത്

മമ്മൂട്ടി ചിത്രം മാമാങ്കത്തിൽ വീണ്ടും അങ്കം; നടൻ ധ്രുവിന് പിന്നൊലെ ചിത്രത്തിലെ അണിയറ പ്രവർത്തകരും പുറത്ത്

പതിനാറം നൂറ്റാണ്ടിലെ മാമാങ്കത്തിന്റെ പുനരാവിഷ്ക്കാരമായ മാമാങ്കം എന്ന ബിഗ് ബജറ്റ് സിനിമ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയായാണ് ഒരുങ്ങുന്നത്.

35 ദിവസത്തോളം ഷൂട്ട് ചെയ്യ്തതിനു ശേഷം ക്വീൻ ഫെയിം ധ്രുവിനെ ചിത്രത്തിൽ നിന്നും ഒഴിവാക്കിയ വാർത്ത ഏറെ നിരാശയോടെയാണ് മലയാളി പ്രേക്ഷകർ കേൾക്കാൻ ഇടയായത്.
തന്റെ ആദ്യ ചിത്രത്തിലൂടെ ശ്രദ്ധയനായി തീർന്ന ധ്രുവ് മുന്നറിയിപ്പുകളൊന്നും ഇല്ലാതെയാണ് മാമാങ്കത്തിൽ നിന്നും ഒഴിവാക്കപ്പെട്ടത്.
ചിത്രത്തിനായി അതികഠിന പരശീലന മുറകളാണ് ധ്രുവ് നടത്തിയതും. ഇതിനു പിന്നെലെ, ധ്രുവിനു പകരക്കാരനായി ഉണ്ണി മുകുന്ദൻ ചിത്രത്തിൽ വരുന്നുവെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. തൊട്ടുപിന്നാലെ ഉണ്ണി മുകുന്ദൻ തന്നെ സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിലേക്കുള്ള വരവ് പ്രഖ്യാപിക്കുകയും ചെയ്യ്തു.

എന്നാൽ ധ്രുവ് മാമാങ്കത്തിൽ നിന്ന് അകാരണമായി തഴയപ്പെട്ടതും, ഉണ്ണി മുകുന്ദന്റെ വരവും തന്റെ അറിവോടെയല്ലെന്ന ന്യായീകരണമാണ് സംവിധായകൻ സജീവ് പിള്ള നൽകുന്നത്.

ഇപ്പോൾ മാമാങ്കം ചിത്രത്തിൽ നിന്നും ഒഴിവാക്കൽ നടപടി ഒരു തുടർക്കഥപോലെ തുടരുകയാണ്.

അതിനാൽ തന്നെ പുതിയ വിവാദമാണിപ്പോൾ തലപൊക്കിയിരിക്കുന്നത്.
ഇത്തവണ ഉന്നമിട്ടത് അണിയറ പ്രവർത്തകരെയാണ്. അടിമുടി മാറ്റം ഉദ്ദേശിച്ചപ്പോൾ നറുക്കു വീണത് ക്യാമറമാൻ ഗണേശ് രാജവേലുവിനായിരുന്നു.
ജില്ല, ആദവൻ, കാസനോവ എന്നീ ചിത്രങ്ങളുടെ ഛായഗ്രഹ കനാണ് ഗണേശ് രാജവേലു. ഗണേശിനു പകരം വരുന്ന ക്യാമറമാൻ മാനോജ് പിള്ളയാണ്.
ഇതിൽ പ്രതിഷേധിച്ച് സതേൺ ഇന്ത്യ സിനിമോട്ടോഗ്രാഫേഴ്സ് അസോസിയേഷനിൽ പരാതി നൽകിയിരിക്കുകയാണ് ഗണേശ് രാജവേലു.

കലാ സംവിധായകൻ സുനിൽ ബാബു, കോസ്റ്റ്യും ഡിസൈനർ അനു വർദ്ധൻ എന്നിവരാണ് മറ്റ് പ്രമുഖർ.

എന്നാൽ വിവാദങ്ങളെല്ലാം കെട്ടടങ്ങി ചരിത്ര-വിസ്മയ സിനിമയായ മാമ്മാങ്കം ഉടൻ വെളളിത്തിരയിൽ കാണാൻ ആവേശത്തോടെയാണ് സിനിമ പ്രേമികൾ കാത്തിരിക്കുന്നത്.

വർഷങ്ങൾ നീണ്ട പഠംന ഗവേഷണങ്ങൾക്കു ഒടുവിൽ നവാഗത സംവിധായകൻ സജീവ് പിള്ള ഒരുക്കുന്ന മാമാങ്കത്തിന്റെ നിർമ്മാണം പ്രവാസി വ്യവസായി വേണു കുന്നപ്പിള്ളിയാണ്.

പതിനാറാം നൂറ്റാണ്ടിലെ കേരളത്തിൽ, പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന നദീതീര ഉത്സവമായ മാമാങ്കം; മലപ്പുറം ജില്ലയിലെ തിരുനാവായ മണപ്പുറത്തായിരുന്നു അരങ്ങേറിയിരുന്നത്.
ഏറെ സവിശേഷതയുള്ള ചരിത്ര സിനിമയായ മാമാങ്കത്തിന്റെ തിരക്കഥ, സംവിധായകൻ തന്നെയാണ് പൂർത്തിയാക്കിയത്.

Rijo Xavier

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭം,പ്രേത്യകതകൾ അറിയാം

ഈയിടെ സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭത്തേയാണ്.തിളങ്ങുന്ന കരിമഷിക്ക റുപ്പാണ് ബുദ്ധമയൂരിയുടെ ചിറകിന്റെ പുറമെ കാണാൻ സാധിക്കുന്നത്. കറുപ്പിൽ നീല കലർന്ന പച്ചനിറത്തിലുള്ള മിന്നിത്തിളങ്ങുന്ന ചിറകുകൾ. പശ്ചിമഘട്ടത്തിലാണ് ബുദ്ധമയൂരിയെ കൂടുതൽ കാണുന്നത്.ജൂലൈ...

റിഷഭ് പന്ത് പരസ്യലോകത്തെ പ്രിയങ്കരനാകുന്നു..!!

എഴുത്ത്.. ജോയ് തോമസ് കംഗാരുക്കളെ കണ്ടം വഴി ഓടിച്ച റിഷഭ് പന്തിന് പിന്നാലെ ആണ് ഇപ്പോൾ പരസ്യ ലോകം. വിക്കറ്റിനു മുന്നിലും പിന്നിലും മികവ് കാണിച്ച പന്ത് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി...

ഞാൻ നന്നായി കഴിക്കും… ! പ്രിയങ്ക

എഴുത്ത്. സിനി ബോളിവുഡിലെ സ്ലിം ബ്യൂട്ടിയായ നടി പ്രിയങ്ക ചോപ്രക്ക് ആഹാരങ്ങളോട് താല്പര്യം കുറവാണെന്ന് പൊതുവേ ഒരടക്കം പറച്ചിൽ ഉണ്ട്.പക്ഷേ ആളൊരു ഫുഡിയാണെന്ന കാര്യം പരസ്യമായ രഹസ്യം തന്നെ ആണ്.ഏത് തരം ആഹാരമാണെങ്കിലും...

ഇനി ഇഷ്ടം പോലെ വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ ജാഗ്രതൈ; നിങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാകും..

എഴുത്ത്.. നിജി മോഡി കൂട്ടാനായി വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ക്ക് ഇനി പിടി വീഴും. ഏതു തരത്തിലുമുള്ള രൂപമാറ്റവും നിയമവിരുദ്ധമാണെന്ന് വിധിച്ചിരിക്കുകയാണ് സുപ്രീകോടതി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെടും. ജസ്റ്റിസുമാരായ അരുണ്‍...

കൊളസ്‌ട്രോൾ കുറയ്ക്കണോ…ഇതാ 5 പടികൾ

കൊളസ്‌ട്രോൾ പലരുടെയും പേടിസ്വപ്നമാണ് .ഇന്നലെ വരെ ഇഷ്ടത്തോടെ കഴിച്ചിരുന്ന പല ഭക്ഷണങ്ങളും പെട്ടെന്ന് നിർത്തേണ്ടി വരുന്ന അവസ്ഥ, ചിന്തിക്കാൻ പോലും കഴിയില്ല. 'എനിക്ക് കൊളസ്‌ട്രോൾ ഒന്നും വരില്ല'...