Home Sports മെസിയും റൊണാൾഡോയുമായി താരതമ്യം ചെയ്യരുതേ.. ഞാൻ അവരുടെ ആരാധകൻ- സുനിൽ ഛേത്രി.

മെസിയും റൊണാൾഡോയുമായി താരതമ്യം ചെയ്യരുതേ.. ഞാൻ അവരുടെ ആരാധകൻ- സുനിൽ ഛേത്രി.

രാജ്യത്തിനായി ഗോൾ നേടിയവരുടെ പട്ടികയിൽ ലയണൽ മെസ്സിയെ മറികടന്ന് ഇന്ത്യയുടെ ഭായി സുനിൽ ഛേത്രി. ഇപ്പോൾ രാജ്യന്തര ഫുട്ബോളിൽ സജീവമായിട്ടുള്ള കളിക്കാരിൽആണ് സുനിൽ ഭായ് മെസ്സിയെ മറികടന്നത്. മെസ്സിയുടെ 65 ഗോളുകൾ മറികടന്ന് 67 ഗോളിൽ എത്തി സുനിൽ ഛേത്രി. മുന്നിലുള്ളത് റൊണാൾഡോ മാത്രം. 85 കളികളിൽ നിന്ന് റൊണാൾഡോ 154 ഗോൾ നേടി.

ഞാൻ അവരുടെ ആരാധകൻ
മെസിയുടെ റെക്കോർഡ് മറികടന്ന ഛേത്രി പറയുന്നു ഞാൻ മെസിയുടെയും റൊണാൾഡോയുടെയും ആരാധകനാണ്. അവരുടെ കളിയുടെ ഏഴയലത്ത് വരില്ല എന്റെ കളി. അവരുമായി താരതമ്യം ചെയ്യുന്നത് ആ ഇതി ഹാസങ്ങളോടുള്ള വെല്ലുവിളിയാകും. എനിക്ക് സന്തോഷം നൽകുന്നത് ഇന്ത്യയുടെ വിജയം ആണ്. ആരു ഗോൾ അടിക്കുന്നു എന്നതല്ല പ്രധാനം ടീമിന്റെ ജയമാണ് വലുത്. അതാണ് ആഘോഷിക്കപ്പെടേണ്ടത്. ഏഷ്യൻ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ തായ്ലൻഡിനെ 4 -1 നാണ് ഇന്ത്യ തോൽപ്പിച്ചത്. അതിൽ രണ്ടു ഗോളും ഛേത്രിയാണ് നേടിയത്.

ആരാണ് ഭായ്

2002 ൽ മോഹൻ ബഗാനിലൂടെ പ്രഫഷനൽ ഫുട്ബോളിൽ അരങ്ങേറ്റം നടത്തിയ സുനിൽ 2005 ൽ ഇന്ത്യൻ സീനിയർ ടീമിൽ എത്തി. പാക്കിസ്ഥാനെതിരെ ഗോൾ അടിച്ച് അരങ്ങേറ്റം. ഫുട്ബോൾ പാരമ്പര്യം ഉള്ള കുടുംബത്തിൽ ജനനം. അച്ഛൻ ഇന്ത്യൻ ആർമിയുടെ തരം. അമ്മ നേപ്പാൾ വനിതാ ടീമിൽ അംഗമായിരുന്നു .ഇരട്ട സഹോദരിയും നേപ്പാൾ ഫുട്ബോൾ വനിതാ ടീമിൽ അംഗമായിരുന്നു. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുബ്രതോ ഭട്ടാചാര്യയുടെ മകളാണ് ഭാര്യ’. ഇന്ത്യയ്ക്കായി മൂന്ന് നെഹറു കപ്പ് നേടി. സാഫ് കപ്പും നേടി തന്ന ക്യാപ്റ്റനെ രാജ്യം അർജുന നൽകി ആദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഭക്ഷണം പത്ര കടലാസ്സിൽ പൊതിഞ്ഞു വാങ്ങുന്നവർ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

അങ്ങനങ്ങു പൊതിഞ്ഞു തരേണ്ട.. ഭക്ഷണ സാധനങ്ങൾ പത്രക്കടലാസിൽ പൊതിഞ്ഞു കൊടുക്കുന്നവർക്കെതിരെ കേന്ദ്ര ഭക്ഷ്യ സുരക്ഷ വകുപ്പ് മുന്നറിയിപ്പ് നൽകി. പക്ഷേ വ്യാപാരികൾ ഇത് മുഖവിലക്കെടുക്കുന്നില്ലെന്ന് മാത്രമല്ല ഇപ്പോഴും ഈ പ്രവണത തുടരുകയും ചെയ്യുന്നു....

വസ്തു വായ്പ തലവേദന ഒഴിവാക്കാൻ 5 കാര്യങ്ങൾ

വസ്തുവോ സ്വർണ്ണമോ പണയം നൽകി വായ്പ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ തീർച്ചയായും ഓർമ്മയിൽ വെയ്ക്കണം. 1. തിരിച്ചടവ് കണക്കാക്കി വേണം ലോൺ തുക നിശ്ചയിക്കാൻ. പണയ വസ്തുവിൻമേൽ എത്ര വേണമെങ്കിലും ലോൺ...

കീശ കാലിയാക്കാത്ത മേശകൾ

കീശ കാലിയാക്കാത്ത മേശകൾ പണ്ടൊക്കെ ഒരു വീട്ടിലൊരു മേശയുണ്ടാകും. ഉണ്ണുന്നതും ഇസ്തിരിടിയുന്നതും കുട്ടികൾ പഠിക്കുന്നതും വിരുന്നുകാർക്ക് കട്ടിൽ കൊടുക്കേണ്ടി വരുമ്പോൾ ഗൃഹനാഥൻ ഉറങ്ങുന്നതും ഒക്കെ ഈ മേശമേൽ തന്നെ. അത്തരം മൾട്ടി പർപ്പസ്...

ചന്ദ്രനും ചൈനയും തമ്മിൽ..

ചാന്ദ്രപദ്ധതികളുടെ വിപ്ലവം സ്യഷ്ടിച്ച് ചൈന മുന്നോട്ട് കുതിക്കുന്നു. ചൈനയുടെ ചാങ് ഇ 4 ആണ് ഇപ്പോഴത്തെ ചന്ദ്രന്റെ വിദൂരഭാഗത്തെ ദൗത്യം. ഇരുണ്ട ഭാഗം എന്നറിയപ്പെടുന്ന, ഭൂമിയുടെ നേരെ നോക്കാത്ത, ചന്ദ്രന്റെ ഭാഗമാണു...

ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ സംവിധാനമായി ട്രായ്

സൗകര്യം പോലെ ടി വി കാണും.. ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ സംവിധാനത്തിലൂടെ ട്രായ് നൽകുന്നതിനാലാണ് വീട്ടിലെ കേബിൾ/ ഡി ടി എച്ച് കണക്ഷനുകളിൽ ഏതൊക്കെ ചാനലുകൾ ഉൾപ്പെടുത്തണമെന്നു തീരുമാനിക്കാനുള്ള അവകാശം...