Home Travel യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

വീണ്ടും ട്രെയിന്‍ ഗതാഗത നിയന്ത്രണം…
കൊച്ചി: കൊല്ലം പെരിനാട് സ്റ്റേഷന്‍ പരിധിയില്‍ ട്രാക്ക് നവീകരണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗത സര്‍വീസിന് റെയില്‍വേ വീണ്ടും നിയന്ത്രണമേര്‍പ്പെടുത്തി. ഈ മാസം 3 മുതല്‍ തുടങ്ങിയ നിയന്ത്രണം ജനുവരി 11 വരെ നീളും. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് രാത്രി സമയങ്ങളിലായതിനാല്‍ പകല്‍ സമയത്തെ സര്‍വീസുകളെ നിയന്ത്രണം കാര്യമായി ബാധിക്കില്ല. ജനുവരി 6,7,9,11 തീയതികളിലെ കൊല്ലം-ആലപ്പുഴ പാസഞ്ചറും (56300), 5,6,8,10 തീയതികളിലെ ആലപ്പുഴ-കൊല്ലം പാസഞ്ചറും (56301) പൂര്‍ണമായും റദ്ദാക്കി. അഞ്ചു ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. നാളത്തെ (വെള്ളി) എറണാകുളം-കൊല്ലം മെമു (66309), എറണാകുളം-കൊല്ലം പാസഞ്ചര്‍ (56391), 4,5 തീയതികളില്‍ കൊല്ലം-എറണാകുളം മെമു (66302), കൊല്ലം-കോട്ടയം പാസഞ്ചര്‍ (56394) ട്രെയിനുകളുടെ കൊല്ലം- കായംകുളത്തിനുമിടയിലുള്ള സര്‍വീസ് ഭാഗികമായി റദ്ദാക്കി.

വരും ദിവസങ്ങളിലെ ട്രെയിന്‍ നിയന്ത്രണം ഇങ്ങനെ-വെള്ളി: ശീഗംഗാനഗര്‍-കൊച്ചുവേളി വീക്ക്‌ലി എക്‌സ്പ്രസ് (16311) ശാസ്താംകോട്ടയില്‍ അരമണിക്കൂറും ചെന്നൈ-എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) കൊല്ലം ജങ്ഷനില്‍ ഒരു മണിക്കൂര്‍ 15 മിനുറ്റും തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ വീക്ക്‌ലി സൂപ്പര്‍ഫാസ്റ്റ് (22653) കൊല്ലത്ത് അരമണിക്കൂറും പിടിച്ചിടും. പാലക്കാട്-തിരുനെല്‍വേലി എക്‌സ്പ്രസും (16792) ഹൈദരാബാദ്-കൊല്ലം സ്‌പെഷ്യലും (07109) കായംകുളത്തിനും ശാസ്താംകോട്ടക്കും ഇടയില്‍ മൂന്നു മണിക്കൂറിലധികം പിടിച്ചിടും. ശനി: കൊല്ലം-ഹൈദാരാബാദ് സ്‌പെഷ്യല്‍ ട്രെയിന്‍ (07110) കൊല്ലം ജങ്ഷനില്‍ നിന്ന് രണ്ടര മണിക്കൂര്‍ വൈകി പുലര്‍ച്ചെ 5.30ന് പുറപ്പെടും. വെരാവല്‍-തിരുവനന്തപുരം വീക്ക്‌ലി എക്‌സ്പ്രസ് (16333) ശാസ്താംകോട്ടയില്‍ അമ്പത് മിനുറ്റ് പിടിച്ചിടും. തിങ്കള്‍: കൊച്ചുവേളി-ലോക്മാന്യതിലക് ബൈവീക്ക്‌ലി എക്‌സ്പ്രസ് (22114) ഒരു മണിക്കൂര്‍ വൈകി പുലര്‍ച്ചെ 1.35ന് പുറപ്പെടും. കൊല്ലം സ്റ്റേഷനില്‍ 40 മിനുറ്റ് പിടിച്ചിടും. കൊല്ലം-ഹൈദരാബാദ് എക്‌സ്പ്രസ് (07142) അമ്പത് മിനുറ്റ് വൈകി പുലര്‍ച്ചെ 3.50ന് പുറപ്പെടും.

ബുധന്‍: തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ വീക്ക്‌ലി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22655) പുലര്‍ച്ചെ രണ്ടിന് പുറപ്പെടും. കൊല്ലത്ത് 40 മിനുറ്റ് പിടിച്ചിടും. മുംബൈ-തിരുവനന്തപുരം വീക്ക്‌ലി എക്‌സ്പ്രസ് (16331) ശാസ്താംകോട്ടയില്‍ ഒരു മണിക്കൂര്‍ പത്തു മിനുറ്റും ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ (16128) കരുനാഗപ്പള്ളിയില്‍ അമ്പത് മിനുറ്റും മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസ് (16348) ഓച്ചിറയില്‍ 15 മിനുറ്റും പിടിച്ചിടും. വ്യാഴം: കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകി രാത്രി 12ന് പുറപ്പെടും. വെള്ളി: കൊല്ലം-ഹൈദരാബാദ് എക്‌സ്പ്രസ് (07142) 50 മിനുറ്റ് വൈകി പുറപ്പെടും. ശീഗംഗാനഗര്‍-കൊച്ചുവേളി വീക്ക്‌ലി എക്‌സ്പ്രസ് (16311) അമ്പത് മിനുറ്റും ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ (16128) 20 മിനുറ്റും ശാസ്താംകോട്ടയില്‍ പിടിച്ചിടും. 5,6,8,10 തീയതികളില്‍ തിരുവനന്തപുരം-മധുരൈ അമൃത എക്‌സ്പ്രസ് (16343) രണ്ടു മണിക്കൂര്‍ വൈകി അര്‍ധരാത്രി പന്ത്രണ്ടിന് പുറപ്പെടും. കൊല്ലം ജങ്ഷനില്‍ രണ്ടു മണിക്കൂറോളം പിടിച്ചിടുകയും ചെയ്യും. ചെന്നൈ-എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) തിരുവനന്തപുരത്തിനും കൊല്ലം സ്റ്റേഷനുമിടയിലും രണ്ടുമണിക്കൂറിലേറെ പിടിച്ചിടും.അതു കൊണ്ടു ഈ ദിവസങ്ങളിൽ ട്രെയിൻ യാത്രയ്ക്കിറങ്ങുന്നവർ ശ്രദ്ധിക്കുമല്ലോ

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭം,പ്രേത്യകതകൾ അറിയാം

ഈയിടെ സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭത്തേയാണ്.തിളങ്ങുന്ന കരിമഷിക്ക റുപ്പാണ് ബുദ്ധമയൂരിയുടെ ചിറകിന്റെ പുറമെ കാണാൻ സാധിക്കുന്നത്. കറുപ്പിൽ നീല കലർന്ന പച്ചനിറത്തിലുള്ള മിന്നിത്തിളങ്ങുന്ന ചിറകുകൾ. പശ്ചിമഘട്ടത്തിലാണ് ബുദ്ധമയൂരിയെ കൂടുതൽ കാണുന്നത്.ജൂലൈ...

റിഷഭ് പന്ത് പരസ്യലോകത്തെ പ്രിയങ്കരനാകുന്നു..!!

എഴുത്ത്.. ജോയ് തോമസ് കംഗാരുക്കളെ കണ്ടം വഴി ഓടിച്ച റിഷഭ് പന്തിന് പിന്നാലെ ആണ് ഇപ്പോൾ പരസ്യ ലോകം. വിക്കറ്റിനു മുന്നിലും പിന്നിലും മികവ് കാണിച്ച പന്ത് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി...

ഞാൻ നന്നായി കഴിക്കും… ! പ്രിയങ്ക

എഴുത്ത്. സിനി ബോളിവുഡിലെ സ്ലിം ബ്യൂട്ടിയായ നടി പ്രിയങ്ക ചോപ്രക്ക് ആഹാരങ്ങളോട് താല്പര്യം കുറവാണെന്ന് പൊതുവേ ഒരടക്കം പറച്ചിൽ ഉണ്ട്.പക്ഷേ ആളൊരു ഫുഡിയാണെന്ന കാര്യം പരസ്യമായ രഹസ്യം തന്നെ ആണ്.ഏത് തരം ആഹാരമാണെങ്കിലും...

ഇനി ഇഷ്ടം പോലെ വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ ജാഗ്രതൈ; നിങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാകും..

എഴുത്ത്.. നിജി മോഡി കൂട്ടാനായി വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ക്ക് ഇനി പിടി വീഴും. ഏതു തരത്തിലുമുള്ള രൂപമാറ്റവും നിയമവിരുദ്ധമാണെന്ന് വിധിച്ചിരിക്കുകയാണ് സുപ്രീകോടതി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെടും. ജസ്റ്റിസുമാരായ അരുണ്‍...

കൊളസ്‌ട്രോൾ കുറയ്ക്കണോ…ഇതാ 5 പടികൾ

കൊളസ്‌ട്രോൾ പലരുടെയും പേടിസ്വപ്നമാണ് .ഇന്നലെ വരെ ഇഷ്ടത്തോടെ കഴിച്ചിരുന്ന പല ഭക്ഷണങ്ങളും പെട്ടെന്ന് നിർത്തേണ്ടി വരുന്ന അവസ്ഥ, ചിന്തിക്കാൻ പോലും കഴിയില്ല. 'എനിക്ക് കൊളസ്‌ട്രോൾ ഒന്നും വരില്ല'...