Home News Malayalam രണ്ട് തലമുറയുടെ സംഗമമായി 'മരയ്ക്കാർ - അറബിക്കടലിന്റെ സിംഹം'. അച്ഛൻ ഒരുക്കിയ ഫ്രെയ്മിൽ കളിക്കൂട്ടുകാർ...

രണ്ട് തലമുറയുടെ സംഗമമായി ‘മരയ്ക്കാർ – അറബിക്കടലിന്റെ സിംഹം’. അച്ഛൻ ഒരുക്കിയ ഫ്രെയ്മിൽ കളിക്കൂട്ടുകാർ ഒന്നിച്ചു; സോഷ്യൽ മീഡിയ ഏറ്റെടുത്ത മരയ്ക്കാർ ചിത്രം വൈറൽ.

എഴുത്ത്.. റിജോ സേവ്യർ

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശൻ -മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’. ഹിറ്റ് കൂട്ടുകെട്ടുകൾ ഒന്നിക്കുന്നു എന്ന പ്രത്യേകത മാത്രമല്ല, രണ്ട് തലമുറയുടെ സംഗമം കൂടിയാണ് ഈ ചിതം.

മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് മകൻ പ്രണവാണ്. പ്രണവിനൊപ്പം പ്രിയദർശന്റെ മകൾ കല്ല്യാണിയുമുണ്ട്. ഇരുവരും കളിക്കൂട്ടുകാരും കൂടിയാണെന്നുള്ളത് ചിത്രത്തിന്റെ കൗതുകം കൂട്ടുന്നു. പ്രിയദർശൻ ഒരുക്കിയ ഫ്രെയ്മിൽ കല്യാണിയേയും, പ്രണവിനെയും കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ.

മോഹൻലാലിനെപ്പോലെ
തന്നെ അപാര
മെയ് വഴക്കം പ്രണവിനുമുണ്ടെന്നാണ് മറ്റു ചിലരുടെ കമന്റ്.

ഇരുവർക്കും പുറമെ കീർത്തി സുരേഷും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

കല്യാണിയെ കൂടാതെ സഹോദരൻ സിദ്ധാർഥും “മരക്കാറി’ൽ അസോസിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്നുണ്ട്. സാൻഫ്രാൻസിക്കോയിൽ നിന്നും വിഷ്വൽ ഇഫക്ട് കോഴ്സ് പൂർത്തിയാക്കി അച്ഛന്റെ ചിത്രത്തിനൊപ്പം ചേർന്നിരിക്കുകയാണ് സിദ്ധാർഥ്.

സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലിമരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’.

ഡിസംബർ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിലെ റാമോജിഫിലിം സിറ്റിയിൽ ആരംഭിച്ചത്.

അർജുൻ സാർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, മധു എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

രണ്ട് തലമുറയുടെ സംഗമമായി ‘മരയ്ക്കാർ – അറബിക്കടലിന്റെ സിംഹം’. അച്ഛൻ ഒരുക്കിയ ഫ്രെയ്മിൽ കളിക്കൂട്ടുകാർ ഒന്നിച്ചു; സോഷ്യൽ മീഡിയ ഏറ്റെടുത്ത മരയ്ക്കാർ ചിത്രം വൈറൽ.

എഴുത്ത്.. റിജോ സേവ്യർ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശൻ -മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന 'മരക്കാർ - അറബിക്കടലിന്റെ സിംഹം'. ഹിറ്റ് കൂട്ടുകെട്ടുകൾ ഒന്നിക്കുന്നു എന്ന പ്രത്യേകത മാത്രമല്ല, രണ്ട് തലമുറയുടെ സംഗമം...

വളർത്തു നായ ഹണിക്കൊപ്പമുള്ള പടം ദുൽഖറിന് പണിയായി. ചിത്രം പോസ്റ്റ് ചെയ്തതു മുതൽ ദുൽഖറിനെതിരെ കടുത്ത വിമർശനങ്ങൾ

എഴുത്ത്.. റിജോ സേവ്യർ വളർത്തു നായയ്ക്കൊപ്പമുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകരുമായി പങ്കുവച്ച നടൻ ദുൽഖർ സൽമാന് രൂക്ഷവിമർശനം. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്ചെയ്ത ചിത്രത്തിന് താഴെ നിരവധിയാളുകളാണ് ദുൽഖറിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. 'ഹണി' എന്ന്...

കുതിക്കാൻ മഹീന്ദ്ര എക്‌സ് യു വി 300 വരുന്നു ; ഇലക്ട്രിക് പതിപ്പും പിന്നാലെ

യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ മഹീന്ദ്രയുടെ എക്സ് യു വി 300 നിരത്തുകളിലെത്താന്‍ തയ്യാറെടുക്കുകയാണ്. ഫെബ്രുവരി മധ്യത്തോടെ വാഹനത്തെ മഹീന്ദ്ര നിരത്തുകളിലെത്തിക്കും...

സോൾട്ട് മാംഗോ ട്രീ യിൽനിന്ന് വട ഉണ്ടാകുമോ..?

സോൾട്ട് മാംഗോ ട്രീ യിൽനിന്ന് വട ഉണ്ടാകുമോ..? മിക്ക വീടുകളിലും രാവിലത്തെ അധികം വരുന്ന പലഹാരങ്ങൾ വേസ്റ്റ് കൊട്ടയിലേക്ക് തള്ളുന്ന പ്രവണതയാണ് കണ്ടു വരുന്നത്. കാരണം മറ്റൊന്നുമല്ല.. ആഹാരം എത്ര അധികം ആയാലും ഒര്...

ഭക്ഷണം പത്ര കടലാസ്സിൽ പൊതിഞ്ഞു വാങ്ങുന്നവർ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

അങ്ങനങ്ങു പൊതിഞ്ഞു തരേണ്ട.. ഭക്ഷണ സാധനങ്ങൾ പത്രക്കടലാസിൽ പൊതിഞ്ഞു കൊടുക്കുന്നവർക്കെതിരെ കേന്ദ്ര ഭക്ഷ്യ സുരക്ഷ വകുപ്പ് മുന്നറിയിപ്പ് നൽകി. പക്ഷേ വ്യാപാരികൾ ഇത് മുഖവിലക്കെടുക്കുന്നില്ലെന്ന് മാത്രമല്ല ഇപ്പോഴും ഈ പ്രവണത തുടരുകയും ചെയ്യുന്നു....