Home Sports റിഷഭ് പന്ത് പരസ്യലോകത്തെ പ്രിയങ്കരനാകുന്നു..!!

റിഷഭ് പന്ത് പരസ്യലോകത്തെ പ്രിയങ്കരനാകുന്നു..!!

എഴുത്ത്.. ജോയ് തോമസ്

കംഗാരുക്കളെ കണ്ടം വഴി ഓടിച്ച റിഷഭ് പന്തിന് പിന്നാലെ ആണ് ഇപ്പോൾ പരസ്യ ലോകം. വിക്കറ്റിനു മുന്നിലും പിന്നിലും മികവ് കാണിച്ച പന്ത് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നൽകുന്നതിലും തിളങ്ങി. ഓസ്ട്രേലിയൻ കാപ്റ്റൻ ടിം പെയ്ൻ ബേബി സിറ്റർ ജോലിക്ക് ക്ഷണിച്ചപ്പോൾ പെയിനിന്റെ കുട്ടികളെ എടുത്ത് പന്ത് മറുപടി നൽകി. ഓസ്ട്രേലിയൻ സർക്കാർ നൽകിയ സൽക്കാരത്തിൽ ആണ് പന്ത് കുട്ടികളെ എടുത്തത്. ഇതിനു പിന്നാലെ അമൂൽ പന്തിനെ വച്ച് പരസ്യവും ഇറക്കി.’ അതും കുട്ടികളെ എടുത്ത് നിൽക്കുന്ന ചിത്രം. അണ്ടർ 19 ക്രിക്കറ്റിലുടെ ഇന്ത്യൻ ടീമിലെത്തിയ ഈ 21 കാരൻ സൽഹി ഐ പി എല്ലൽ ടീം അംഗവുമാണ്. അണ്ടർ 19 ലോകകപ്പിലെ പ്രകടനത്തിനു പിന്നാലെ PMG എന്ന സ്പോര്ട സ് മാനേജ്മെന്റ് കമ്പനി കോടികകളുടെ കരാർ ഒപ്പിട്ടു. S G ആണ് പന്തിനു ക്രിക്കറ്റ് ഉപകരണങ്ങൾ നൽകുന്നത്. ഇപ്പോൾ പന്തിന്റെ വരുമാനം 50 കോടി രൂപയോളം അട്ക്കുന്നു. പ്രഥ്വി ഷാ ,ബുംറ എന്നിവരാണ് പന്തിനു പരസ്യ രംഗത്ത് മൽസരം കൊടുക്കുന്നത്. എന്തായലും
പന്തിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം. ഒൻപത് ടെസ്റ്റുകൾ കളിച്ച പന്ത് റെക്കോർഡുകൾ തിരുത്തിയാണ് മുന്നേറുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ സിക്സർ അടിച്ച് ഇന്നിങ്ങ്സ് തുടങ്ങിയവൻ , ഇംഗ്ലണ്ടിൽ സെഞ്ചുറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ ബാറ്റ്സമാൻ എന്ന റെക്കോർഡ്‌ ആയിട്ടുമാണ് പന്ത് ഓസ്ട്രേലിയയിൽ എത്തുന്നത്. ധോണിയയുടെ റെക്കോർഡ് തകർത്തു. ഓസ്ട്രേലിയയിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആയി പന്ത്. ഒരു ടെസ്റ്റിൽ 11 ക്യാച്ച് എടുത്ത് ലോക റെക്കോർഡിനും ഒപ്പമെത്തി. ഓസ്ട്രേലിയയിൽ നാല് ടെസ്റ്റിൽ നിന്ന് 350 റൺസ് നേടി. കരിയറിൽ ആകെ ഒൻപത് ടെസ്റ്റിൽ നിന്ന് പന്ത് രണ്ട് സെഞ്ചുറി നേടി. സച്ചിനും ധോണിക്കും കോഹ്ലിക്കുo പിന്നാലെ പന്ത് ആയിരിക്കും പരസ്യലോകം വാഴുക.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

റിഷഭ് പന്ത് പരസ്യലോകത്തെ പ്രിയങ്കരനാകുന്നു..!!

എഴുത്ത്.. ജോയ് തോമസ് കംഗാരുക്കളെ കണ്ടം വഴി ഓടിച്ച റിഷഭ് പന്തിന് പിന്നാലെ ആണ് ഇപ്പോൾ പരസ്യ ലോകം. വിക്കറ്റിനു മുന്നിലും പിന്നിലും മികവ് കാണിച്ച പന്ത് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി...

ഞാൻ നന്നായി കഴിക്കും… ! പ്രിയങ്ക

എഴുത്ത്. സിനി ബോളിവുഡിലെ സ്ലിം ബ്യൂട്ടിയായ നടി പ്രിയങ്ക ചോപ്രക്ക് ആഹാരങ്ങളോട് താല്പര്യം കുറവാണെന്ന് പൊതുവേ ഒരടക്കം പറച്ചിൽ ഉണ്ട്.പക്ഷേ ആളൊരു ഫുഡിയാണെന്ന കാര്യം പരസ്യമായ രഹസ്യം തന്നെ ആണ്.ഏത് തരം ആഹാരമാണെങ്കിലും...

ഇനി ഇഷ്ടം പോലെ വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ ജാഗ്രതൈ; നിങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാകും..

എഴുത്ത്.. നിജി മോഡി കൂട്ടാനായി വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ക്ക് ഇനി പിടി വീഴും. ഏതു തരത്തിലുമുള്ള രൂപമാറ്റവും നിയമവിരുദ്ധമാണെന്ന് വിധിച്ചിരിക്കുകയാണ് സുപ്രീകോടതി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെടും. ജസ്റ്റിസുമാരായ അരുണ്‍...

കൊളസ്‌ട്രോൾ കുറയ്ക്കണോ…ഇതാ 5 പടികൾ

കൊളസ്‌ട്രോൾ പലരുടെയും പേടിസ്വപ്നമാണ് .ഇന്നലെ വരെ ഇഷ്ടത്തോടെ കഴിച്ചിരുന്ന പല ഭക്ഷണങ്ങളും പെട്ടെന്ന് നിർത്തേണ്ടി വരുന്ന അവസ്ഥ, ചിന്തിക്കാൻ പോലും കഴിയില്ല. 'എനിക്ക് കൊളസ്‌ട്രോൾ ഒന്നും വരില്ല'...

ആടലോടകത്തെയറിയാമോ ?

എഴുത്ത്.. ഷെൽജ ഔഷധസസ്യങ്ങളുടെ നാടാണ് ഭാരതം.എന്നാൽ വൈദ്യശാസ്ത്രരംഗം സാങ്കേതിക കുതിപ്പിലേക്കു നീങ്ങുമ്പോളും, മുക്കൂറ്റിയേതാ കുറുന്തോട്ടിയേതാ എന്നറിയാത്ത തലമുറയും ,ഓണപ്പൂക്കളമിടാൻ ഒരു കുറ്റി തുമ്പ പോലും കിട്ടാത്ത ഇന്നത്തെ...