Home വരൂ.. വയനാട്ടിലെ മീശപ്പുലിമലയിലേക്ക് ... മേഘങ്ങളുടെ കൂടാരത്തിലേക്ക് .. ..

വരൂ.. വയനാട്ടിലെ മീശപ്പുലിമലയിലേക്ക് … മേഘങ്ങളുടെ കൂടാരത്തിലേക്ക് .. ..

 

വയനാട്ടിലെ മീശപ്പുലിമലയെന്ന് അറിയപ്പെടുന്ന കരുമ്പാലക്കോട്ടയിൽ പ്രകൃതി ഒരുക്കിയിരിക്കുന്ന വിസ്മയം കാണാൻ സഞ്ചാരികളുടെ ഒഴുക്കാണ്. ഇവിടുത്തെ ദൃശ്യവിരുന്ന് അത്രമേൽ മനോഹരമാണ്.. കണ്ണും മനസ്സും നിറക്കുന്ന നവ്യാനുഭവം. വാക്കുകളിലൂടെ പറഞ്ഞറിയുന്നതിനേക്കാൾ കണ്ടറിയേണ്ട അത്ഭുത കാഴ്ചകൾ.. അതാണ് മീശപ്പുലിമല. പ്രഭാതത്തെ വരവേറ്റുകൊണ്ട് ഉദിച്ചുയരുന്ന സൂര്യനെ കാണാനാണ് സഞ്ചാരികളിൽ അധികവും ഇവിടേക്കെത്തുന്നത്.

പുലർച്ചെ മുതൽ തന്നെ കുറുമ്പാലകോട്ടയിലേക്കുള്ള വഴി സഞ്ചാരികൾ കയ്യടക്കി കഴിഞ്ഞിരിക്കും. യുവ സംഘങ്ങളായെത്തുന്ന സഞ്ചാരികൾക്ക് പുറമേ കുടുംബസമേതം എത്തുന്നവരും ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. രാവിലത്തെ സൂര്യേയോദയം കാണാനാണ് സഞ്ചാരികളിൽ അധികവും എത്തുന്നത്. മേഘങ്ങൾക്കിടയിലൂടെ ഉദിച്ചുപൊങ്ങുന്ന സൂര്യനെ എത്രകണ്ടാലും മതിവരില്ല. ലോകം കീഴടക്കിയതിന്റെ അനുഭൂതിയാണ് ഓരോ കാഴ്ചക്കാരനിലും അത് നൽകുന്നതെന്ന് പറയാതെ വയ്യ. വീണ്ടും വീണ്ടും സഞ്ചാരികളെ ഇവിടേക്കെത്തിക്കുന്നതും ഈ വിസ്മയ കാഴ്ച തന്നെ.
വയനാട് ജില്ലയുടെ ഒത്തനടുവിലായി സ്ഥിതി ചെയുന്ന മലയാണ് കുറുമ്പാലകോട്ട. പഴശ്ശിയും ബ്രിട്ടീഷ് സൈന്യവും ഏറ്റുമുട്ടിയപ്പോൾ പഴശ്ശിയുടെ സൈന്യം ഈ മലയിൽ തമ്പടിച്ച് പടനയിച്ചെന്നാണ് പറയപ്പെടുന്നത്.
കുറുബാലകോട്ട ക്ഷേത്രത്തിന് സമീപം വാഹനം പാർക്ക് ചെയ്ത് അല്പ്പം സാഹസികത നിറഞ്ഞ വഴിയിലൂടെ മലയിലേക്കുള്ള യാത്ര ആരംഭിക്കും. കുത്തനെയുള്ള കയറ്റം ശരീരത്തെ കിതപ്പിക്കുമെങ്കിലും വഴിയരികിൽ വിശ്രമിക്കാൻ പാറക്കല്ലുകളും മരകുറ്റികളുമുണ്ട്. കോട മഞ്ഞു മൂടിയ മലനിരകളിൽ വെളിച്ചമെത്താൻ വൈകുന്നതിനാൽ പുലർച്ചേ മലകയറുന്നവർ വെളിച്ചം കയ്യിൽ കരുതണം.
സമുദ്രത്തിലേക്ക് ഊർന്നിറങ്ങുന്ന അസ്തമയ സൂര്യനെ മാത്രം കണ്ടിട്ടുള്ളവർക്ക് ഇവിടുത്തെ അസ്തമയ കാഴ്ചകളും നിറം പകരുന്നതാണ്. മലനിരക ൾക്കിടയിലൂടെ താഴ്ന്നിറങ്ങുന്ന അസ്തമയ സൂര്യന്റെ വെള്ളിവെളിച്ചം മായാത്ത ഓർമകളായി മനസ്സിനെ സ്പർശിച്ചുകൊണ്ടേയിരിക്കും.
സഞ്ചാരികൾക്ക് ടെന്റ്അടിക്കാനുള്ള സൗകര്യങ്ങൾ ഇവിടെ ഉണ്ടെങ്കിലും ആരും മാലിന്യങ്ങൾ നിക്ഷേപിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭം,പ്രേത്യകതകൾ അറിയാം

ഈയിടെ സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭത്തേയാണ്.തിളങ്ങുന്ന കരിമഷിക്ക റുപ്പാണ് ബുദ്ധമയൂരിയുടെ ചിറകിന്റെ പുറമെ കാണാൻ സാധിക്കുന്നത്. കറുപ്പിൽ നീല കലർന്ന പച്ചനിറത്തിലുള്ള മിന്നിത്തിളങ്ങുന്ന ചിറകുകൾ. പശ്ചിമഘട്ടത്തിലാണ് ബുദ്ധമയൂരിയെ കൂടുതൽ കാണുന്നത്.ജൂലൈ...

റിഷഭ് പന്ത് പരസ്യലോകത്തെ പ്രിയങ്കരനാകുന്നു..!!

എഴുത്ത്.. ജോയ് തോമസ് കംഗാരുക്കളെ കണ്ടം വഴി ഓടിച്ച റിഷഭ് പന്തിന് പിന്നാലെ ആണ് ഇപ്പോൾ പരസ്യ ലോകം. വിക്കറ്റിനു മുന്നിലും പിന്നിലും മികവ് കാണിച്ച പന്ത് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി...

ഞാൻ നന്നായി കഴിക്കും… ! പ്രിയങ്ക

എഴുത്ത്. സിനി ബോളിവുഡിലെ സ്ലിം ബ്യൂട്ടിയായ നടി പ്രിയങ്ക ചോപ്രക്ക് ആഹാരങ്ങളോട് താല്പര്യം കുറവാണെന്ന് പൊതുവേ ഒരടക്കം പറച്ചിൽ ഉണ്ട്.പക്ഷേ ആളൊരു ഫുഡിയാണെന്ന കാര്യം പരസ്യമായ രഹസ്യം തന്നെ ആണ്.ഏത് തരം ആഹാരമാണെങ്കിലും...

ഇനി ഇഷ്ടം പോലെ വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ ജാഗ്രതൈ; നിങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാകും..

എഴുത്ത്.. നിജി മോഡി കൂട്ടാനായി വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ക്ക് ഇനി പിടി വീഴും. ഏതു തരത്തിലുമുള്ള രൂപമാറ്റവും നിയമവിരുദ്ധമാണെന്ന് വിധിച്ചിരിക്കുകയാണ് സുപ്രീകോടതി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെടും. ജസ്റ്റിസുമാരായ അരുണ്‍...

കൊളസ്‌ട്രോൾ കുറയ്ക്കണോ…ഇതാ 5 പടികൾ

കൊളസ്‌ട്രോൾ പലരുടെയും പേടിസ്വപ്നമാണ് .ഇന്നലെ വരെ ഇഷ്ടത്തോടെ കഴിച്ചിരുന്ന പല ഭക്ഷണങ്ങളും പെട്ടെന്ന് നിർത്തേണ്ടി വരുന്ന അവസ്ഥ, ചിന്തിക്കാൻ പോലും കഴിയില്ല. 'എനിക്ക് കൊളസ്‌ട്രോൾ ഒന്നും വരില്ല'...