Home Architecture /interior വസ്തു വായ്പ തലവേദന ഒഴിവാക്കാൻ 5 കാര്യങ്ങൾ

വസ്തു വായ്പ തലവേദന ഒഴിവാക്കാൻ 5 കാര്യങ്ങൾ

വസ്തുവോ സ്വർണ്ണമോ പണയം നൽകി വായ്പ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ തീർച്ചയായും ഓർമ്മയിൽ വെയ്ക്കണം.

1. തിരിച്ചടവ് കണക്കാക്കി വേണം ലോൺ തുക നിശ്ചയിക്കാൻ. പണയ വസ്തുവിൻമേൽ എത്ര വേണമെങ്കിലും ലോൺ കിട്ടുമെന്നിരിക്കേ മാസ തവണയായി എത്ര തുക അടയ്ക്കാൻ കഴിയുമെന്ന് തീർച്ചപ്പെടുത്തണം. വലിയ തുകയ്ക്ക് പലിശ സഹിതം മാസതവണയായി തിരിച്ചടക്കേണ്ട തുകയും വലുതതായിരിക്കും.

2. വിവിധ ബാങ്കുകൾ പല രീതിയിൽ പല നിരക്കാണ് പലിശ ഇനത്തിൽ ഈടാക്കുന്നത്. അതിനാൽ തന്നെ പലിശ നിരക്കിൽ ചെറിയൊരു ഗവേഷണം തന്നെ നടത്തണം. 12 മുതൽ 18 ശതമാനം വരെയാണ് വിവിധ വായ്പകളിൽ ധനകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്ന പലിശ നിരക്ക്.

3. വസ്തു വെച്ച് ലോൺ എടുക്കുമ്പോൾ മറ്റു വായ്പകളെ അപേക്ഷിച്ച് കൂടുതൽ തുക കിട്ടുമെന്ന ഗുണത്തിനൊപ്പം തിരിച്ചടവ് മുടങ്ങിയാൽ വസ്തു ബാങ്കിന് വിറ്റ് ലോൺ തുക ഈടാക്കാനൊക്കുമെന്ന ദോഷം കൂടിയുണ്ട്.

4. വസ്തുവിന്മേല്‍ വായ്പയെടുക്കുമ്പോള്‍ നികുതി ആനുകൂല്യം ലഭിക്കുന്നില്ല എന്നത് വലിയ ഒരു പോരായ്മയാണ്. ഭവന വായ്പയില്‍ നികുതി ആനുകുല്യം ലഭ്യമാണ്.

5. വീട് നിർമ്മാണത്തിനാണ് ലോൺ എങ്കിൽ നിർമ്മാണമാരംഭിക്കുന സമയം കണക്കാക്കി മുൻകൂട്ടി വായ്പയ്ക്ക് അപേക്ഷിക്കണം. കാരണം
ലോണ്‍ അനുവദിക്കും മുന്‍പേ നിയമപരമായ മുൻകരുതലുകളെല്ലാം ബാങ്ക് സ്വീകരിക്കും. വസ്തു അപേക്ഷകന്റെ പേരിൽ തന്നെയാണെന്നുറപ്പ് വരുത്തും ഇതിനെല്ലാം കൂടുതല്‍ സമയം ആവശ്യമായി വരും. വസ്തുവിന്മേലുള്ള അവകാശങ്ങളെല്ലാം ഉറപ്പു വരുത്തേണ്ടത് ഭാവിയില്‍ തര്‍ക്കങ്ങളില്ലാതാക്കാന്‍ ആവശ്യമാണ്.

vinisha vrindhavan

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

കുതിക്കാൻ മഹീന്ദ്ര എക്‌സ് യു വി 300 വരുന്നു ; ഇലക്ട്രിക് പതിപ്പും പിന്നാലെ

യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ മഹീന്ദ്രയുടെ എക്സ് യു വി 300 നിരത്തുകളിലെത്താന്‍ തയ്യാറെടുക്കുകയാണ്. ഫെബ്രുവരി മധ്യത്തോടെ വാഹനത്തെ മഹീന്ദ്ര നിരത്തുകളിലെത്തിക്കും...

സോൾട്ട് മാംഗോ ട്രീ യിൽനിന്ന് വട ഉണ്ടാകുമോ..?

സോൾട്ട് മാംഗോ ട്രീ യിൽനിന്ന് വട ഉണ്ടാകുമോ..? മിക്ക വീടുകളിലും രാവിലത്തെ അധികം വരുന്ന പലഹാരങ്ങൾ വേസ്റ്റ് കൊട്ടയിലേക്ക് തള്ളുന്ന പ്രവണതയാണ് കണ്ടു വരുന്നത്. കാരണം മറ്റൊന്നുമല്ല.. ആഹാരം എത്ര അധികം ആയാലും ഒര്...

ഭക്ഷണം പത്ര കടലാസ്സിൽ പൊതിഞ്ഞു വാങ്ങുന്നവർ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

അങ്ങനങ്ങു പൊതിഞ്ഞു തരേണ്ട.. ഭക്ഷണ സാധനങ്ങൾ പത്രക്കടലാസിൽ പൊതിഞ്ഞു കൊടുക്കുന്നവർക്കെതിരെ കേന്ദ്ര ഭക്ഷ്യ സുരക്ഷ വകുപ്പ് മുന്നറിയിപ്പ് നൽകി. പക്ഷേ വ്യാപാരികൾ ഇത് മുഖവിലക്കെടുക്കുന്നില്ലെന്ന് മാത്രമല്ല ഇപ്പോഴും ഈ പ്രവണത തുടരുകയും ചെയ്യുന്നു....

വസ്തു വായ്പ തലവേദന ഒഴിവാക്കാൻ 5 കാര്യങ്ങൾ

വസ്തുവോ സ്വർണ്ണമോ പണയം നൽകി വായ്പ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ തീർച്ചയായും ഓർമ്മയിൽ വെയ്ക്കണം. 1. തിരിച്ചടവ് കണക്കാക്കി വേണം ലോൺ തുക നിശ്ചയിക്കാൻ. പണയ വസ്തുവിൻമേൽ എത്ര വേണമെങ്കിലും ലോൺ...

കീശ കാലിയാക്കാത്ത മേശകൾ

കീശ കാലിയാക്കാത്ത മേശകൾ പണ്ടൊക്കെ ഒരു വീട്ടിലൊരു മേശയുണ്ടാകും. ഉണ്ണുന്നതും ഇസ്തിരിടിയുന്നതും കുട്ടികൾ പഠിക്കുന്നതും വിരുന്നുകാർക്ക് കട്ടിൽ കൊടുക്കേണ്ടി വരുമ്പോൾ ഗൃഹനാഥൻ ഉറങ്ങുന്നതും ഒക്കെ ഈ മേശമേൽ തന്നെ. അത്തരം മൾട്ടി പർപ്പസ്...