Home Sports വിടുവായത്തം ഹർദിക്കിനും രാഹുലിനും വിലക്കായേക്കും, അന്തസ്സുള്ള പെരുമാറ്റം ന്യൂ ജെൻ പഠിക്കണം.

വിടുവായത്തം ഹർദിക്കിനും രാഹുലിനും വിലക്കായേക്കും, അന്തസ്സുള്ള പെരുമാറ്റം ന്യൂ ജെൻ പഠിക്കണം.

ഗ്രൗണ്ടിൽ പ്രാവുകൾ ഇരിക്കുന്നത് കണ്ടപ്പോൾ അവയെ മാറ്റാതെ ക്രിക്കറ്റ് ഷോട്ട്‌ കളിക്കില്ലെന്നു പറഞ്ഞ കപിൽ ദേവിനെയും എതിരാളിയെ പ്രകോപിപ്പിക്കാത്ത സച്ചിൻ തെൻഡുൽക്കറെയും ഒരു ചാറ്റ് ഷോ യിൽ അവതാരകയെ ഉപദേശിക്കുന്ന രാഹുൽ ദ്രാവിഡിനെയും പ്രകോപനങ്ങളിൽ തളരുന്ന മുൻ താരങ്ങളെയും കണ്ടവരാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകർ. അവർ കളിക്കത്തളത്തിൽ ഈ തലമുറയുടെ അത്ര അഗ്രസീവ് ആയിരുന്നില്ല. ഇവരെപ്പോലെ പന്തുകൾ പറന്നു പിടിക്കുന്നതിൽ മിടുക്കരും ആയിരുന്നില്ല. എതിരാളികളുടെ വാക്പ്രയോഗങ്ങളിൽ തളർന്നു പോകുമായിരുന്നു. എന്നാൽ വിരാട് കോഹ്ലി നയിക്കുന്ന ഈ ടീം പക്ഷികളെ കണ്ടാൽ സിക്സർ അങ്ങോട്ടു തന്നെ അടിക്കുന്നവരും ഉരുളക്ക് ഉപ്പേരി പോലെ മറുപടി നൽകുന്ന വരുമാണ്. ഫീൽഡിൽ പന്ത് പറന്നു പിടിക്കുന്നവരുമാണ് ഇക്കൂട്ടർ.ടെലിവിഷൻ ഷോകളുടെ താളത്തിന് നിൽക്കുന്നവരുമാണ്. ഈ അഗ്രസീവ് ആണ് ഹർദിക്കിനും രാഹുലിനും വിനയായത്.
ഒരു സ്വകാര്യ ടെലിവിഷൻ പരിപാടിക്കിടെ വിളിച്ചു കൂവിയ വിടുവായത്തങ്ങൾ ഹർദിക്കിനും രാഹുലിനും മൽസര വിലാക്കാവുമെന്ന് സൂചന. അവതാരകരുടെ ചോദ്യത്തിൽ വീണുപോകാതെ നിൽക്കേണ്ടണ്ടത് ഉത്തരം പറയുന്നവരാണ് . ഷോയുടെ ഭാഗമായി അവതാരകർ എരിവും പുളിയും ഇടുമ്പോൾ അതിൽ വീഴുകയല്ല വീഴാതെ പിടിച്ചു കയറുകയാണ് വേണ്ടത്. ക്രിക്കറ്റിന്റെ തലവൻ വിനോദ് റായ് പറയുന്നത് രണ്ട് കളിക്കാരെയും വിലക്കണം എന്നാണ്. ബിസിസിഐ നിയമോപദേശത്തിനായി കാത്തിരിക്കുകയാണ്, സ്ത്രീ കളുമായുള്ള അടുപ്പത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും ഹർദിക്ക് നടന്നിയ പരാമർശളാണ് വിലക്കിലേക്ക് കാര്യങ്ങളെ എത്തിക്കുന്നത്. ന്യു ജെൻ എന്നും അഗ്രസീവ് എന്നും പറഞ്ഞ് നടക്കുമ്പോൾ അന്തസുള്ള പെരുമാറ്റം ആണ് ഒരാളെ മികച്ച വ്യക്തിയാക്കുന്നത് എന്ന് മറക്കാതിരിക്കുക. രാഹുൽ ദ്രാവിഡ് കത്തി നിൽക്കുന്ന കാലത്ത് ഒരു ചാനലുകാർ അവരുടെ ചാറ്റ് ഷോയിൽ ദ്രാവിഡിനെ പ്രകോപിപ്പിക്കാനും കുടുക്കാനും നോക്കിയപ്പോൾ ദ്രാവിഡ് നല്ല വാക്കുകൾ കൊണ് അത് നേരിട്ടു. അതാണ് ഇപ്പോഴത്തെ ഹർദിക്കും രാഹുലും പഠിക്കേണ്ടത്. ശനിയാഴ്ച ഓസ്ട്രേലിയയ്ക്കെതിരെ ഇരുവരും കളിച്ചേക്കില്ല
joy thomas
sports

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

കൈ നിറയെ സിനിമകളുമായി സാമുവൽ അബിയോള റോബിൻസൺ; ഇന്ത്യൻ സിനിമയിൽ സാന്നിധ്യമുറപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ താരമെന്ന ഖ്യാതിയും ഈ അഫ്രിക്കൻ താരത്തിന്. അടുത്ത ചിത്രം “ഒരു കരീബിയൻ ഉടായിപ്പ്” തിയറ്ററുകളിൽ.

ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്ന ആദ്യ നൈജീരിയൻ താരമെന്ന പ്രൗഢിയുമായാണ് സാമുവൽ അബിയോള റോബിൻസൺ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ സിനിമകൊണ്ട് മലയാള സിനിമയിലെ താരമായിരിക്കുകയാണ് സാമുവൽ...

*പള്‍സറിന്റെ സുരക്ഷ കൂട്ടി *

പള്‍സര്‍ 220 എഫ് എത്തുന്നത് എബിഎസ് സുരക്ഷയുമായി. 125 സിസിക്ക് മുകളില്‍ ശേഷിയുള്ള ബൈക്കുകള്‍ക്ക് എബിഎസ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് ഈ മാറ്റം. എബിഎസ് സംവിധാനത്തിന് പുറമെ ലുക്കിലും നേരിയ മാറ്റങ്ങളുണ്ട്. പള്‍സര്‍ 220 എഫിലെ...

വില്ലൻ കരപ്പൻ

ത്വക്ക് രോഗങ്ങളിൽ പ്രധാനിയാണ് കരപ്പൻ .ചുവന്നു തടിച്ച അടയാളങ്ങളായാണ് ഇവ ശരീരത്തിന്റെ കൈ,കാൽ,പാദം,മുട്ടുകൾ പോലുള്ള ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്ത് .മുതിർന്നവരേക്കാൾ ചെറിയ കുട്ടികളെയാണ് കരപ്പൻ...

* ഉലുവ സൂപ്പറാ …*

അടുക്കളയിൽ രുചിക്കൂട്ടിന് കാരണമാകുന്നത് പലപ്പോഴും ചില ഇത്തിരിക്കുഞ്ഞന്മാരാണ് .അവരിലൊരാളാണ് കയ്പ്പനായ ഉലുവ .ആൾ കയ്പ്പനാണെങ്കിലും ,ഗുണങ്ങൾ മനസിലാക്കിയാൽ ശരിക്കും മധുരിക്കും . വൈറ്റമിൻ...

സൗകര്യം പോലെ ടി വി കാണും..

ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ സംവിധാനത്തിലൂടെ ട്രായ് നൽകുന്നതിനാലാണ് വീട്ടിലെ കേബിൾ/ ഡി ടി എച്ച് കണക്ഷനുകളിൽ ഏതൊക്കെ ചാനലുകൾ ഉൾപ്പെടുത്തണമെന്നു തീരുമാനിക്കാനുള്ള അവകാശം ഉപയോക്താവിന് നൽകിയിരിക്കുന്നത്.രാജ്യത്താകെ റജിസ്റ്റർ ചെയ്തു സംപ്രേഷണം...