Home Sports വൻ ബിസിനസ് സംരഭങ്ങളുമായി ക്രിക്കറ്റ് താരങ്ങൾ

വൻ ബിസിനസ് സംരഭങ്ങളുമായി ക്രിക്കറ്റ് താരങ്ങൾ

എഴുത്ത്.. ജോയ് തോമസ്

ഇന്ത്യയിൽ എന്നല്ല ലോകത്തെ തന്നെ ഏറ്റവും സമ്പന്നമായ സ്പോർട്സ് സംഘടനകളിൽ ഒന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്. അതുകൊണ്ട് തന്നെ ക്രിക്കറ്റ് താരങ്ങൾ അതിസമ്പന്നരുമാണ്. ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ലഭിക്കുന്ന വാർഷിക ഫീസ് ഏഴു കോടി രൂപയാണ്. IPL വരുമാനവും പരസ്യവരുമാനവും വേറെ. ക്രിക്കറ്റിന്റെ ജനപ്രീതി താരങ്ങളുടെ മൂല്യവും ഉയർത്തുന്നു. അതിനാൽ കളം വിടും മുമ്പെ ഇവർ ബിസിനസ് സംരഭകരുമായി മാറുന്നു. മൂന്ന് വിജയ സംരഭ ണളിതാ…..

1. വിരാട് കോഹ്ലി
ക്യാപ്റ്റൻ തന്നെ ബിസിനസിൽ മുന്നിൽ. 24 ബ്രാൻഡുകളുമായി കരാർ ഉള്ള വിരാട് തന്നെ ബ്രാൻഡ് വാല്യുവിലും വരുമാനത്തിലും മുന്നിൽ. പരസ്യത്തിൽ അഭിനയിക്കുന്നതിനു പുറമെ ചില കമ്പനികളുടെ ഓഹരികൾ കൂടി വാങ്ങുന്നതാണ് ഇപ്പോഴത്തെ തന്ത്രം. വിരാട് അങ്ങനെ യൂണിവേഴ്സൽ സ്പോർട് ബിസിന്റെ wrogn എന്ന വസ്ത്ര വിപണിയുടെ ഓഹരി വാങ്ങിയിട്ടുണ്ട്. വിരാട് കമ്പനിയുമായി കരാർ ഒപ്പിടുമ്പോൾ വാർഷിക വരുമാനം 4.8 കോടിയായിരുന്നു. 2016ൽ നിന്ന് 2018ൽ എത്തുമ്പോൾ അത് 100 കോടിയിൽ എത്തിയിരിക്കുന്നു. ആഗോള സ്വോർട്സ് ബ്രാൻഡായ പ്യൂമയുമായി വിരാട് ഇത്തരത്തിൽ ഒരു കരാർ ഒപ്പിട്ടിട്ടുണ്ട്. 100 കോടിക്ക് one8 എന്ന പുതിയ ബ്രാൻഡ് ആണ് ഇത്. വിരാടിന്റെ ജേഴ്സി നമ്പർ ആയ 18 തന്നെ ആണ് ബ്രാൻഡിന്റെ പേരിനും നൽകിയത്. ഫുട്വെയറുകളും ബെൽറ്റ്, ലോക്കറ്റ് തുടങ്ങിയ ഉൽപന്നങ്ങളുമാണ് വിപണിയിൽ എത്തിക്കുന്നത്.

2. ധോണി
സച്ചിനു ശേഷം ഇന്ത്യൻ പരസ്യ വിപണി കീഴടക്കിയ താരമാണ് ധോണി. റിഥി സ്പോർട്സ് വേൾഡുമായി കരാർ ഉള്ള ധോണി കഴിഞ്ഞ വർഷം വസ്ത്ര വിപണിയിലേക്ക് പുതിയ കമ്പനിയുമായി ഇറങ്ങി. കളിക്കളത്തിൽ 7 എന്ന നമ്പറിൽ ഇറങ്ങുന്ന ധോണിയുടെ ഭാഗ്യ നമ്പർ തന്നെയായ 7 തന്നെ കമ്പനിക്ക് നൽകിയിരിക്കുന്നു. സെവൻ എന്നാണ് പുതിയ കമ്പനിയുടെ പേര്. ടി ഷർട്ടുകളും ജീൻസുകളും ഷൂവും എല്ലാം സെവൻ ഇറക്കുന്നുണ്ട്. 150 കോടിയാണ് പുതിയ സെവൻ എന്ന പുതിയ ബ്രാൻഡിനായി ധോണി ചെലവഴിച്ചത്.

3.അനിൽ കുംബ്ലെ
ഇന്ത്യൻ ക്യാപ്റ്റൻ ഇന്ത്യൻ കോച്ച് എന്നീ നിലകളിൽ തിളങ്ങിയ ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിൻബോളർമാരിൽ ഒരാളായ അനിൽ കുംബ്ലെ ക്രിക്കറ്റ് തന്നെയാണ് ബിസിനസിനും തിരഞ്ഞെടുത്തത്.എൻഞ്ചിനിയറിങ് ഡിഗ്രി സ്വന്തമാക്കിയ കുംബ്ലെ ടെക്നോളജി തന്നെയാണ് ബിസിനസ് ആക്കിയതും. Spektacom എന്നാണ് കമ്പനിയുടെ പേര്.സ്കോർബോർഡുകൾ അപ്ഡേറ്റ് ചെയ്യുന്ന ഈ കമ്പനി പുതിയ ഒരു ഉൽപന്നം ഇറക്കി. അത് ക്രിക്കറ്റ് ബാറ്റാണ്. പവർ ബാറ്റ് ആണിത്. ഈ ബാറ്റുപയോഗിച്ച് കളിച്ചാൽ ഏതൊക്കെ ഷോട്ടാണ് ബാറ്റ്സ്മാൻ പ്രയോഗിച്ചതെന്ന് കണ്ടെത്താം. ബാറ്റിങ് മെച്ചപ്പെടുത്തേണ്ടവർക്കും പരിശീലകർക്കും പ്രയോജനകരമായിരിക്കും ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

വൻ ബിസിനസ് സംരഭങ്ങളുമായി ക്രിക്കറ്റ് താരങ്ങൾ

എഴുത്ത്.. ജോയ് തോമസ് ഇന്ത്യയിൽ എന്നല്ല ലോകത്തെ തന്നെ ഏറ്റവും സമ്പന്നമായ സ്പോർട്സ് സംഘടനകളിൽ ഒന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്. അതുകൊണ്ട് തന്നെ ക്രിക്കറ്റ് താരങ്ങൾ അതിസമ്പന്നരുമാണ്. ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട്...

വീടിനുള്ളിൽ ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങണോ..? ഒഴിവാക്കൂ ഈ കാര്യങ്ങൾ

എഴുത്ത്.. വിനീഷ വൃന്ദാവൻ പുറമേ സുന്ദരമായ ചില വീടിന്റെ അകത്തളങ്ങളിലേക്ക് കാലെടുത്ത് വെയ്ക്കുമ്പോൾ തന്നെ ഒരു തരം നെഗറ്റീവ് എനർജി വന്നു നിറയും. വൃത്തിയും അടുക്കും ചിട്ടയുമാണ് വീട്ടിൽ പോസറ്റീവ് എനർജി നിറയ്ക്കുന്ന...

നിങ്ങൾ സ്ഥലം വാങ്ങി വീട് നിർമ്മിക്കാൻ പോകുകയാണോ? എങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ തീർച്ചയായും നിങ്ങൾക്ക് ഉപകാരപെടും

എഴുത്ത്.. വിനീഷ വൃന്ദാവൻ വീടിന്റെ വലിപ്പവും കീശയുടെ കനവും നോക്കി എത്ര ഭൂമി വാങ്ങണം എന്ന് ആദ്യം തീരുമാനിക്കുക. നിർമ്മിക്കാനുദ്ദേശിക്കുന്ന വീടിനു ചുറ്റും വേണ്ട മുറ്റത്തെ കുറിച്ചും വീടിന്റെ മുൻവശത്ത് വേണ്ട ഗാർഡൻ...

രണ്ട് തലമുറയുടെ സംഗമമായി ‘മരയ്ക്കാർ – അറബിക്കടലിന്റെ സിംഹം’. അച്ഛൻ ഒരുക്കിയ ഫ്രെയ്മിൽ കളിക്കൂട്ടുകാർ ഒന്നിച്ചു; സോഷ്യൽ മീഡിയ ഏറ്റെടുത്ത മരയ്ക്കാർ ചിത്രം വൈറൽ.

എഴുത്ത്.. റിജോ സേവ്യർ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശൻ -മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന 'മരക്കാർ - അറബിക്കടലിന്റെ സിംഹം'. ഹിറ്റ് കൂട്ടുകെട്ടുകൾ ഒന്നിക്കുന്നു എന്ന പ്രത്യേകത മാത്രമല്ല, രണ്ട് തലമുറയുടെ സംഗമം...

വളർത്തു നായ ഹണിക്കൊപ്പമുള്ള പടം ദുൽഖറിന് പണിയായി. ചിത്രം പോസ്റ്റ് ചെയ്തതു മുതൽ ദുൽഖറിനെതിരെ കടുത്ത വിമർശനങ്ങൾ

എഴുത്ത്.. റിജോ സേവ്യർ വളർത്തു നായയ്ക്കൊപ്പമുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകരുമായി പങ്കുവച്ച നടൻ ദുൽഖർ സൽമാന് രൂക്ഷവിമർശനം. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്ചെയ്ത ചിത്രത്തിന് താഴെ നിരവധിയാളുകളാണ് ദുൽഖറിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. 'ഹണി' എന്ന്...