Home Food ശരീരം നമ്മുടേതാണെന്നോർത്താൽ കൊള്ളാം..

ശരീരം നമ്മുടേതാണെന്നോർത്താൽ കൊള്ളാം..

ഏതൊരു കാര്യത്തിനും വിദേശികളെ അനുകരിക്കുകയോ മാതൃകയാക്കുന്നവരോ ആണ് നമ്മളിൽ പലരും. എന്നാൽ ഭക്ഷണ കാര്യത്തിൽ സ്വന്തം ഇഷ്ടങ്ങൾക്കാണ് മുൻ‌തൂക്കം. വയർ അറിയാതെ ഭക്ഷണം കഴിക്കരുതെന്ന് മുതിർന്നവർ പറയുമെങ്കിലും , ഉപയോഗമില്ലാത്ത വസ്തുക്കൾ നിക്ഷേപിക്കാനുള്ള ഒരുഫാക്റ്ററി ആയാണ് നമ്മൾ വയറിനെ കാണുന്നത്. അതിയായ ശ്രദ്ധ അല്ലെങ്കിലും ,മിതമായ പരിചരണമെങ്കിലും നാം വയറിനു നൽകേണ്ടതുണ്ട് .നമ്മുടെ ശീലങ്ങളിൽ ചിലത് മാറ്റുകയെന്നത് അനിവാര്യം തന്നെ.

അമേരിക്കൻ അഗ്രിക്കൾകച്ചറൽ ഡിപ്പാർട്ട്മെന്റ് അടുത്തിടെ അവതരിപ്പിച്ച ഭക്ഷണ ചാർട്ടിൽ എന്താണ് നാം കഴിക്കേണ്ടത് എന്നതിന് കൃത്യമായ നിർദേശങ്ങളാണ് നൽകുന്നത് .മനുഷ്യശരീരത്തിനാവശ്യമായ കലോറിയും പ്രോട്ടീനുകളും ലഭ്യമാകുന്ന ഭക്ഷണങ്ങളാണ് ഇതിൽ. പച്ചക്കറികൾ ,പഴവർഗങ്ങൾ,ധാന്യങ്ങൾ ,പ്രോട്ടീൻ ഭക്ഷ്യങ്ങൾ,പാലുല്പന്നങ്ങൾ എന്നിവയാണ് അവ.

ഇലക്കറികളും പയറുവർഗങ്ങളും മറ്റും ദഹനത്തിനും,രോഗപ്രതിരോധനത്തിനും ആരോഗ്യം പ്രദാനം ചെയ്യുന്നതിനും ഗുണപ്രദം ആണ്‌. പഴവർഗ്ഗങ്ങൾ ജ്യൂസ് രൂപത്തിലും ,പച്ചക്കറികൾ വേവിച്ചും കഴിക്കുന്നത് അത്ര നല്ലതല്ല.

ധാന്യങ്ങൾ രണ്ടു വിഭാഗക്കാരാണ് .ശുദ്ധീകരിച്ചവയെക്കാൾ ,ഫൈബറുകളും പ്രോട്ടീനുകളും അടങ്ങിയ തവിടു കളയാത്തവയാണ് ആരോഗ്യകരം. ചുവന്ന അരിയുടെ ചോറ്,ഗോതമ്പ്,ബാർലി ,ഓട്സ് തുടങ്ങിയവ ഈ വിഭാഗത്തിലുണ്ട് .

ദൈനം ദിന ഭക്ഷണ ചാർട്ടിൽ പോഷകഗുണമുള്ള മാംസാഹാരങ്ങൾക്കും പ്രാധാന്യമുണ്ട് .ബീൻസ് ,മൽസ്യം എന്നിവ കൂടാതെ ഇറച്ചിയും അൽപ്പം ആകാം.

യു എസ് എ ഡി (United States Agricultural Department) നിർദേശിക്കുന്ന മറ്റൊരു വിഭാഗം കൊഴുപ്പ് കുറഞ്ഞ പാലുല്പന്നങ്ങളാണ് .മേല്പറഞ്ഞവയിലോരോന്നും ചില രോഗങ്ങൾക്ക് വർജ്യമാണെന്നതും അവർ മുന്നറിയിപ്പ് നൽകുന്നുണ്ട് .
ഇവയ്‌ക്കെല്ലാമുപരി രാവിലെ അല്പം നടക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്താൽ ശരീരവും മനസും ഒരുപോലെ ആരോഗ്യമുള്ളതാകും !

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

കുതിക്കാൻ മഹീന്ദ്ര എക്‌സ് യു വി 300 വരുന്നു ; ഇലക്ട്രിക് പതിപ്പും പിന്നാലെ

യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ മഹീന്ദ്രയുടെ എക്സ് യു വി 300 നിരത്തുകളിലെത്താന്‍ തയ്യാറെടുക്കുകയാണ്. ഫെബ്രുവരി മധ്യത്തോടെ വാഹനത്തെ മഹീന്ദ്ര നിരത്തുകളിലെത്തിക്കും...

സോൾട്ട് മാംഗോ ട്രീ യിൽനിന്ന് വട ഉണ്ടാകുമോ..?

സോൾട്ട് മാംഗോ ട്രീ യിൽനിന്ന് വട ഉണ്ടാകുമോ..? മിക്ക വീടുകളിലും രാവിലത്തെ അധികം വരുന്ന പലഹാരങ്ങൾ വേസ്റ്റ് കൊട്ടയിലേക്ക് തള്ളുന്ന പ്രവണതയാണ് കണ്ടു വരുന്നത്. കാരണം മറ്റൊന്നുമല്ല.. ആഹാരം എത്ര അധികം ആയാലും ഒര്...

ഭക്ഷണം പത്ര കടലാസ്സിൽ പൊതിഞ്ഞു വാങ്ങുന്നവർ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

അങ്ങനങ്ങു പൊതിഞ്ഞു തരേണ്ട.. ഭക്ഷണ സാധനങ്ങൾ പത്രക്കടലാസിൽ പൊതിഞ്ഞു കൊടുക്കുന്നവർക്കെതിരെ കേന്ദ്ര ഭക്ഷ്യ സുരക്ഷ വകുപ്പ് മുന്നറിയിപ്പ് നൽകി. പക്ഷേ വ്യാപാരികൾ ഇത് മുഖവിലക്കെടുക്കുന്നില്ലെന്ന് മാത്രമല്ല ഇപ്പോഴും ഈ പ്രവണത തുടരുകയും ചെയ്യുന്നു....

വസ്തു വായ്പ തലവേദന ഒഴിവാക്കാൻ 5 കാര്യങ്ങൾ

വസ്തുവോ സ്വർണ്ണമോ പണയം നൽകി വായ്പ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ തീർച്ചയായും ഓർമ്മയിൽ വെയ്ക്കണം. 1. തിരിച്ചടവ് കണക്കാക്കി വേണം ലോൺ തുക നിശ്ചയിക്കാൻ. പണയ വസ്തുവിൻമേൽ എത്ര വേണമെങ്കിലും ലോൺ...

കീശ കാലിയാക്കാത്ത മേശകൾ

കീശ കാലിയാക്കാത്ത മേശകൾ പണ്ടൊക്കെ ഒരു വീട്ടിലൊരു മേശയുണ്ടാകും. ഉണ്ണുന്നതും ഇസ്തിരിടിയുന്നതും കുട്ടികൾ പഠിക്കുന്നതും വിരുന്നുകാർക്ക് കട്ടിൽ കൊടുക്കേണ്ടി വരുമ്പോൾ ഗൃഹനാഥൻ ഉറങ്ങുന്നതും ഒക്കെ ഈ മേശമേൽ തന്നെ. അത്തരം മൾട്ടി പർപ്പസ്...