Home Infotaiment സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭം,പ്രേത്യകതകൾ അറിയാം

സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭം,പ്രേത്യകതകൾ അറിയാം

ഈയിടെ സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭത്തേയാണ്.തിളങ്ങുന്ന കരിമഷിക്ക റുപ്പാണ് ബുദ്ധമയൂരിയുടെ ചിറകിന്റെ പുറമെ കാണാൻ സാധിക്കുന്നത്. കറുപ്പിൽ നീല കലർന്ന പച്ചനിറത്തിലുള്ള മിന്നിത്തിളങ്ങുന്ന ചിറകുകൾ.

പശ്ചിമഘട്ടത്തിലാണ് ബുദ്ധമയൂരിയെ കൂടുതൽ കാണുന്നത്.ജൂലൈ ഡിസംബർ കാലങ്ങളിൽ ഇവയെ ധാരാളം കാണാം. ബുന്ധമയൂരിയുടെ ശാസ്ത്രനാമം ‘പാപ്പിലിയോ ബുദ്ധ ‘ എന്നാണ്. പാപ്പിലിയോ എന്നാണ് കുടുംബ നാമം. മലയാളത്തിൽ ഈ കുടുംബത്തിൽപ്പെട്ടവയെ കിളിവാലൻ ശലഭങ്ങൾ എന്നാണ് വിളിക്കുന്നത്. ശലഭ ലോകത്തെ ഏറ്റവും ചെറിയ കുടുംബമാണ് കിളിവാലൻ. ഈ കുടുംബത്തിൽ ലോകമാകെ 200 ശലഭങ്ങൾ മാത്രമാണുള്ളത്.

വലിയ ശലഭങ്ങളാണിവ.ഉയരം കൂടിയ മലനിരകളിലേക്കിവ ഇടയ്ക്ക് പറന്നു പോവാറുണ്ട്. ഉച്ചസമയത്ത് പറന്ന് നടക്കാൻ താൽപര്യമുള്ള ബുദ്ധമയൂരി മഴക്കാലത്തും മഴ കഴിഞ്ഞും സജീവമാകകും.മലബാർ ബാൻഡഡ് പീക്കോക്ക് എന്നാണ് ശലഭത്തിന്റെ ഇംഗ്ലീഷ് നാമം. മുള്ളിലം, കരിമുരിക്ക് എന്നീ മരത്തിന്റെ ഇലകളിലാണ് ഇ വ മുട്ടയിടുക.ഈ മരത്തിന്റെ ഇലയുടെ ലാർവകളാണ് ബുദ്ധമയൂരിയുടെ ഇഷ്ടഭക്ഷണം. നമ്മുടെ നാട്ടിൽ അന്യമായി കൊണ്ടിരിക്കുന്ന ഒരു വ്യക്ഷമാണ് മുളളിലം. ഔഷധഗുണങ്ങൾ ഉള്ള ഈ വൃക്ഷം തീപ്പെട്ടിഫർണിച്ചർ നിർമ്മാണത്തിന് വേണ്ടി വെട്ടിമാറ്റുന്നുണ്ട്. ബുദ്ധമയൂരിയുടെ പ്രജനനത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്.

വനദേവത, പുള്ളി വാലൻ, മലബാർ റോസ് എന്നിവയാണ് ബുദ്ധമയൂരിക്ക് പുറമെ സംസ്ഥാന ശലഭമാകാൻ പരിഗണിച്ചിരുന്ന മറ്റ് ശലങ്ങൾ. ഇവയെ പിൻതള്ളിയാണ് ബുദ്ധമയൂരി കേരളത്തിലെ സംസ്ഥാന ശലഭമായി മാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭം,പ്രേത്യകതകൾ അറിയാം

ഈയിടെ സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭത്തേയാണ്.തിളങ്ങുന്ന കരിമഷിക്ക റുപ്പാണ് ബുദ്ധമയൂരിയുടെ ചിറകിന്റെ പുറമെ കാണാൻ സാധിക്കുന്നത്. കറുപ്പിൽ നീല കലർന്ന പച്ചനിറത്തിലുള്ള മിന്നിത്തിളങ്ങുന്ന ചിറകുകൾ. പശ്ചിമഘട്ടത്തിലാണ് ബുദ്ധമയൂരിയെ കൂടുതൽ കാണുന്നത്.ജൂലൈ...

റിഷഭ് പന്ത് പരസ്യലോകത്തെ പ്രിയങ്കരനാകുന്നു..!!

എഴുത്ത്.. ജോയ് തോമസ് കംഗാരുക്കളെ കണ്ടം വഴി ഓടിച്ച റിഷഭ് പന്തിന് പിന്നാലെ ആണ് ഇപ്പോൾ പരസ്യ ലോകം. വിക്കറ്റിനു മുന്നിലും പിന്നിലും മികവ് കാണിച്ച പന്ത് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി...

ഞാൻ നന്നായി കഴിക്കും… ! പ്രിയങ്ക

എഴുത്ത്. സിനി ബോളിവുഡിലെ സ്ലിം ബ്യൂട്ടിയായ നടി പ്രിയങ്ക ചോപ്രക്ക് ആഹാരങ്ങളോട് താല്പര്യം കുറവാണെന്ന് പൊതുവേ ഒരടക്കം പറച്ചിൽ ഉണ്ട്.പക്ഷേ ആളൊരു ഫുഡിയാണെന്ന കാര്യം പരസ്യമായ രഹസ്യം തന്നെ ആണ്.ഏത് തരം ആഹാരമാണെങ്കിലും...

ഇനി ഇഷ്ടം പോലെ വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ ജാഗ്രതൈ; നിങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാകും..

എഴുത്ത്.. നിജി മോഡി കൂട്ടാനായി വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ക്ക് ഇനി പിടി വീഴും. ഏതു തരത്തിലുമുള്ള രൂപമാറ്റവും നിയമവിരുദ്ധമാണെന്ന് വിധിച്ചിരിക്കുകയാണ് സുപ്രീകോടതി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെടും. ജസ്റ്റിസുമാരായ അരുണ്‍...

കൊളസ്‌ട്രോൾ കുറയ്ക്കണോ…ഇതാ 5 പടികൾ

കൊളസ്‌ട്രോൾ പലരുടെയും പേടിസ്വപ്നമാണ് .ഇന്നലെ വരെ ഇഷ്ടത്തോടെ കഴിച്ചിരുന്ന പല ഭക്ഷണങ്ങളും പെട്ടെന്ന് നിർത്തേണ്ടി വരുന്ന അവസ്ഥ, ചിന്തിക്കാൻ പോലും കഴിയില്ല. 'എനിക്ക് കൊളസ്‌ട്രോൾ ഒന്നും വരില്ല'...