Home Architecture /interior സുരക്ഷ കൂട്ടി പള്‍സറിന്റെ പുതിയ മുഖം

സുരക്ഷ കൂട്ടി പള്‍സറിന്റെ പുതിയ മുഖം

പള്‍സറിന്റെ സുരക്ഷ കൂട്ടി

പള്‍സര്‍ 220 എഫ് എത്തുന്നത് എബിഎസ് സുരക്ഷയുമായി. 125 സിസിക്ക് മുകളില്‍ ശേഷിയുള്ള ബൈക്കുകള്‍ക്ക് എബിഎസ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് ഈ മാറ്റം.

എബിഎസ് സംവിധാനത്തിന് പുറമെ ലുക്കിലും നേരിയ മാറ്റങ്ങളുണ്ട്. പള്‍സര്‍ 220 എഫിലെ മറ്റ് മാറ്റങ്ങള്‍ താഴെ ഭാഗത്തായി പുതിയ ബെല്ലി പാനും സ്റ്റൈലിഷ് ഡിസൈനിലുള്ള ഗ്രാഫിക്സുമാണ്. പുതിയ പള്‍സര്‍ 220 എഫിലും മുന്‍ മോഡലിലുണ്ടായിരുന്ന വലിയ വൈസര്‍, ഡുവല്‍ ബീം എല്‍ഇഡി പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, എല്‍ഇഡി ടെയ്ല്‍ ലാമ്പ് ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ എന്നിവ നല്‍കിയിട്ടുണ്ട്.

പള്‍സര്‍ 220 എഫില്‍ പ്രവര്‍ത്തിക്കുന്നത് ഡിറ്റിഎസ്ഐ എന്‍ജിനാണ്. ഇത് 220 സിസിയില്‍ 21 ബിഎച്ച്പി പവറും 19 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഡിസ്‌ക് ബ്രേക്ക് സംവിധാനം മുമ്പ് നല്‍കിയിരുന്നെങ്കിലും എബിഎസ് പുതുമയാണ്.

മുന്നില്‍ ടെലി സ്‌കോപിക് സസ്പെന്‍ഷനും പിന്നില്‍ അഞ്ച് സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന നെട്രോക്സ് സസ്പെന്‍ഷനുമാണ് നല്‍കിയിട്ടുള്ളത്. മിഡ്നൈറ്റ് ബ്ലാക്ക്, പ്ലാസ്മ ബ്ലു, വൈന്‍ റെഡ് എന്നീ മൂന്ന് നിറങ്ങളിലാണ് പള്‍സര്‍ 220 എഫ് എത്തുന്നത്. ഇതിന് എക്സ്ഷോറൂം വില 1.05 ലക്ഷം രൂപയാണ്.
Automotive
Niji

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

വിടുവായത്തം ഹർദിക്കിനും രാഹുലിനും വിലക്കായേക്കും, അന്തസ്സുള്ള പെരുമാറ്റം ന്യൂ ജെൻ പഠിക്കണം.

ഗ്രൗണ്ടിൽ പ്രാവുകൾ ഇരിക്കുന്നത് കണ്ടപ്പോൾ അവയെ മാറ്റാതെ ക്രിക്കറ്റ് ഷോട്ട്‌ കളിക്കില്ലെന്നു പറഞ്ഞ കപിൽ ദേവിനെയും എതിരാളിയെ പ്രകോപിപ്പിക്കാത്ത സച്ചിൻ തെൻഡുൽക്കറെയും ഒരു ചാറ്റ് ഷോ യിൽ അവതാരകയെ ഉപദേശിക്കുന്ന രാഹുൽ ദ്രാവിഡിനെയും...

കൈ നിറയെ സിനിമകളുമായി സാമുവൽ അബിയോള റോബിൻസൺ; ഇന്ത്യൻ സിനിമയിൽ സാന്നിധ്യമുറപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ താരമെന്ന ഖ്യാതിയും ഈ അഫ്രിക്കൻ താരത്തിന്. അടുത്ത ചിത്രം “ഒരു കരീബിയൻ ഉടായിപ്പ്” തിയറ്ററുകളിൽ.

ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്ന ആദ്യ നൈജീരിയൻ താരമെന്ന പ്രൗഢിയുമായാണ് സാമുവൽ അബിയോള റോബിൻസൺ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ സിനിമകൊണ്ട് മലയാള സിനിമയിലെ താരമായിരിക്കുകയാണ് സാമുവൽ...

*പള്‍സറിന്റെ സുരക്ഷ കൂട്ടി *

പള്‍സര്‍ 220 എഫ് എത്തുന്നത് എബിഎസ് സുരക്ഷയുമായി. 125 സിസിക്ക് മുകളില്‍ ശേഷിയുള്ള ബൈക്കുകള്‍ക്ക് എബിഎസ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് ഈ മാറ്റം. എബിഎസ് സംവിധാനത്തിന് പുറമെ ലുക്കിലും നേരിയ മാറ്റങ്ങളുണ്ട്. പള്‍സര്‍ 220 എഫിലെ...

വില്ലൻ കരപ്പൻ

ത്വക്ക് രോഗങ്ങളിൽ പ്രധാനിയാണ് കരപ്പൻ .ചുവന്നു തടിച്ച അടയാളങ്ങളായാണ് ഇവ ശരീരത്തിന്റെ കൈ,കാൽ,പാദം,മുട്ടുകൾ പോലുള്ള ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്ത് .മുതിർന്നവരേക്കാൾ ചെറിയ കുട്ടികളെയാണ് കരപ്പൻ...

* ഉലുവ സൂപ്പറാ …*

അടുക്കളയിൽ രുചിക്കൂട്ടിന് കാരണമാകുന്നത് പലപ്പോഴും ചില ഇത്തിരിക്കുഞ്ഞന്മാരാണ് .അവരിലൊരാളാണ് കയ്പ്പനായ ഉലുവ .ആൾ കയ്പ്പനാണെങ്കിലും ,ഗുണങ്ങൾ മനസിലാക്കിയാൽ ശരിക്കും മധുരിക്കും . വൈറ്റമിൻ...