Home Food സോൾട്ട് മാംഗോ ട്രീ യിൽനിന്ന് വട ഉണ്ടാകുമോ..?

സോൾട്ട് മാംഗോ ട്രീ യിൽനിന്ന് വട ഉണ്ടാകുമോ..?

സോൾട്ട് മാംഗോ ട്രീ യിൽനിന്ന് വട ഉണ്ടാകുമോ..?

മിക്ക വീടുകളിലും രാവിലത്തെ അധികം വരുന്ന പലഹാരങ്ങൾ വേസ്റ്റ് കൊട്ടയിലേക്ക് തള്ളുന്ന പ്രവണതയാണ് കണ്ടു വരുന്നത്. കാരണം മറ്റൊന്നുമല്ല.. ആഹാരം എത്ര അധികം ആയാലും ഒര് തവണ കഴിക്കുന്നത് വീണ്ടും കഴിക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല… പ്രത്യേകിച്ച് കുട്ടികൾ. പക്ഷേ അധികം ആയി കളയുന്ന ആഹാരത്തിന്റെ രൂപവും ഭാവവും മാറ്റി വീണ്ടും അത് ഉപയോഗിച്ചാലോ. ഇങ്ങനെ നമുക്ക് പല സ്പെഷ്യൽ ഡിഷുകളും പാകം ചെയ്യാം. അധികം വന്ന ഉപ്പ്മാവ് ഉപയോഗിച്ച് വട ഉണ്ടാക്കിയാലോ..

ആവശ്യമുള്ള സാധനങ്ങൾ :

ഉപ്പ്മാവ് -2 കപ്പ്

അരിപ്പൊടി – 2 ടേബിൾ സ്പൂൺ
മല്ലില അരിഞ്ഞത് -ഒരു ടേബിൾ സ്പൂൺ
ഉപ്പ് -ആവിശ്യത്തിന്
വെളിച്ചെണ്ണ – ആവിശ്യത്തിന്

തയ്യാറാക്കുന്ന വിധം :

വെളിച്ചെണ്ണ ഒഴികെയുള്ള ചേരുവകൾ ഒരു പത്രത്തിൽ ഇട്ട് കുഴയ്ക്കുക.കുഴച്ചെടുത്ത മാവ് വടയുടെ രൂപത്തിൽ ചെറുതായി ഉഴുട്ടിയെടുത്ത് എണ്ണയിൽ വറുത്ത് കോരുക. സംഭവം വട തന്നെയാ.. എളുപ്പത്തിൽ ഉണ്ടാക്കാവുന്ന രുചികരമായ ഒരു നാലുമണി പലഹാരം. അപ്പോൾ പിന്നെ ബാക്കിയാകുന്ന പ്രഭാത വിഭവങ്ങൾ എന്തുചെയ്യുമെന്ന് ഓർത്ത് ഇനി തലപുണ്ണാക്കേണ്,ട മറ്റൊരു രൂപത്തിൽ നാലുമണിക്ക് നമുക്ക് അവതരിപ്പിക്കാം. ഇപ്പോൾ മനസ്സിലായോ സോൾട്ട് മംഗോ ട്രീയിൽ നിന്നും വടയും ഉണ്ടാക്കാമെന്ന്.

Sini

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

സോൾട്ട് മാംഗോ ട്രീ യിൽനിന്ന് വട ഉണ്ടാകുമോ..?

സോൾട്ട് മാംഗോ ട്രീ യിൽനിന്ന് വട ഉണ്ടാകുമോ..? മിക്ക വീടുകളിലും രാവിലത്തെ അധികം വരുന്ന പലഹാരങ്ങൾ വേസ്റ്റ് കൊട്ടയിലേക്ക് തള്ളുന്ന പ്രവണതയാണ് കണ്ടു വരുന്നത്. കാരണം മറ്റൊന്നുമല്ല.. ആഹാരം എത്ര അധികം ആയാലും ഒര്...

ഭക്ഷണം പത്ര കടലാസ്സിൽ പൊതിഞ്ഞു വാങ്ങുന്നവർ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

അങ്ങനങ്ങു പൊതിഞ്ഞു തരേണ്ട.. ഭക്ഷണ സാധനങ്ങൾ പത്രക്കടലാസിൽ പൊതിഞ്ഞു കൊടുക്കുന്നവർക്കെതിരെ കേന്ദ്ര ഭക്ഷ്യ സുരക്ഷ വകുപ്പ് മുന്നറിയിപ്പ് നൽകി. പക്ഷേ വ്യാപാരികൾ ഇത് മുഖവിലക്കെടുക്കുന്നില്ലെന്ന് മാത്രമല്ല ഇപ്പോഴും ഈ പ്രവണത തുടരുകയും ചെയ്യുന്നു....

വസ്തു വായ്പ തലവേദന ഒഴിവാക്കാൻ 5 കാര്യങ്ങൾ

വസ്തുവോ സ്വർണ്ണമോ പണയം നൽകി വായ്പ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ തീർച്ചയായും ഓർമ്മയിൽ വെയ്ക്കണം. 1. തിരിച്ചടവ് കണക്കാക്കി വേണം ലോൺ തുക നിശ്ചയിക്കാൻ. പണയ വസ്തുവിൻമേൽ എത്ര വേണമെങ്കിലും ലോൺ...

കീശ കാലിയാക്കാത്ത മേശകൾ

കീശ കാലിയാക്കാത്ത മേശകൾ പണ്ടൊക്കെ ഒരു വീട്ടിലൊരു മേശയുണ്ടാകും. ഉണ്ണുന്നതും ഇസ്തിരിടിയുന്നതും കുട്ടികൾ പഠിക്കുന്നതും വിരുന്നുകാർക്ക് കട്ടിൽ കൊടുക്കേണ്ടി വരുമ്പോൾ ഗൃഹനാഥൻ ഉറങ്ങുന്നതും ഒക്കെ ഈ മേശമേൽ തന്നെ. അത്തരം മൾട്ടി പർപ്പസ്...

ചന്ദ്രനും ചൈനയും തമ്മിൽ..

ചാന്ദ്രപദ്ധതികളുടെ വിപ്ലവം സ്യഷ്ടിച്ച് ചൈന മുന്നോട്ട് കുതിക്കുന്നു. ചൈനയുടെ ചാങ് ഇ 4 ആണ് ഇപ്പോഴത്തെ ചന്ദ്രന്റെ വിദൂരഭാഗത്തെ ദൗത്യം. ഇരുണ്ട ഭാഗം എന്നറിയപ്പെടുന്ന, ഭൂമിയുടെ നേരെ നോക്കാത്ത, ചന്ദ്രന്റെ ഭാഗമാണു...