Home News Malayalam ഭീതിയേറും നിമിഷങ്ങളുമായി '9' ന്റെ ട്രെയിലർ. ട്രെയിലർ പുറത്തിറക്കിയത് നായകൻ പൃഥ്വിരാജിന്റെ ഫെയ്സ് ബുക്ക് പേജിലൂടെ...

ഭീതിയേറും നിമിഷങ്ങളുമായി ‘9’ ന്റെ ട്രെയിലർ. ട്രെയിലർ പുറത്തിറക്കിയത് നായകൻ പൃഥ്വിരാജിന്റെ ഫെയ്സ് ബുക്ക് പേജിലൂടെ .

പൃഥ്വിരാജ് നിർമ്മിച്ച് നായകനാകുന്ന സയൻസ് ഫിക്ഷൻ ചിത്രം ‘9’ ന്റെ ട്രെയിലർ പുറത്തിറങ്ങി. പൃഥ്വിരാജ് തന്റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് ഇത് പുറത്തിറക്കിയത്. ഒരു അച്ഛന്റെയും മകന്റെയും വൈകാരികമായ കഥയാണ് ചിത്രം പറയുന്നതെന്ന് പൃഥിരാജ് നേരത്തെവെളിപ്പെടുത്തിയിരുന്നു. ട്രെയിലറിൽ മകന്റെ ഭയം മാറ്റാൻ ശ്രമിക്കുന്ന അച്ഛന്റെ കഥയാണ് പറയുന്നതെന്ന് സൂചനകൾ നൽകുന്നുണ്ട്.

പൃഥിരാജിനെക്കൂടാതെ മാസ്റ്റർ അലോകും ട്രെയിലറിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

100 ഡെയ്സ് ഓഫ് ലൗ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ കമലിന്റെ മകൻ ജെനൂസ് മൊഹമ്മദ് ആണ് ചിത്രം ഒരുക്കുന്നത്.

ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞനായ ആൽബർട്ട് എന്ന കഥാപാത്രമായാണ് പൃഥ്വി ചിത്രത്തിലെത്തുന്നത്. ആമേനിലൂടെ ശ്രദ്ധേയനായ അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കും.
ഷാൻ റഹ്മാനാണ് ‘9’ന്റെ സംഗീത സംവിധായകൻ. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ശേഖർ മേനോനാണ്.

‘ഗോദ’യിലൂടെ മലയാളത്തിലെത്തിയ വാമിഖയാണ് ചിത്രത്തിലെ നായിക. മംമ്ത മോഹൻദാസും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഡോ. ഇനയത്ത് ഖാൻ എന്ന ശ്രദ്ധേയ കഥാപാത്രമായി പ്രകാശ് രാജും ചിത്രത്തിലുണ്ട്. ടോണി ലൂക്ക്, ശേഖർമേനോൻ, വിശാൽ കൃഷ്ണ, ആദിൽ ഇബ്രാഹിം എന്നിവരാണ് മറ്റു താരങ്ങൾ.

ഫെബ്രുവരി ഏഴിനാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്.

Rijo Xavier

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

റൊണാൾഡോ എൻ്റെ സ്വപ്നങ്ങൾ തകർത്തവൻ- ജോർജ് കില്ലിനി

എഴുത്ത്.. ജോയ് തോമസ് ഒന്നല്ല പലവട്ടം എന്റെ സ്വപ്നങ്ങൾ തകർത്തവനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന് ഇറ്റാലിയൻ താരവും യുവൻറസ് താരവുമായ ജോർജ് കില്ലിനി പറഞ്ഞു. യൂറോപ്യൻ ചാംപ്യൻഷിപ്പുകളിൽ ,ചാംപ്യൻസ് ലീഗിൽ എല്ലാം റൊണാൾഡോയുടെ...

കുറഞ്ഞ ബജറ്റിൽ ഒരു അടിപൊളി വീട് വേണ്ടേ…?

എഴുത്ത്.. വിനീഷ വൃന്ദാവൻ 18 ലക്ഷം രൂപ മുടക്കിൽ ഒരു അടിപൊളി വീടായാലോ? വല്ല്യ മോശം വരില്ല അല്ലേ.. ആദ്യം ഒരു ഡിസൈനറെ കണ്ട് 18 ലക്ഷം രൂപയ്ക്ക് നിർമ്മിക്കാവുന്ന വീടിന്റെ മാക്സിമം...

ആലിയ ഭട്ടും വീടും ഭയങ്കര ക്യൂട്ടാണ്..കാരണം..?

എഴുത്ത്. വിനീഷ വൃന്ദാവൻ സൗന്ദര്യവും സ്വസ്ഥതയും തമ്മിൽ വലിയ ബന്ധമുണ്ട് .സ്വസ്ഥത ഇല്ലെങ്കിൽ ഉള്ള സൗന്ദര്യവും പതുക്കെ ഇല്ലാതാവും.സമാധാനത്തിന്റെയും മാനസികോല്ലാസത്തിന്റെയും കേന്ദ്രം നമ്മുടെ വീടുകൾ തന്നെയാണ്. ഇതിന് ഒരു വലിയ പരിധിവരെ നമ്മുടെ വീടുകൾ...

രാഷ്ട്രീയം പറയാൻ പ്രധാനമന്ത്രിയും, മുഖ്യമന്ത്രിയും ഉടൻ എത്തും; കഥാപാത്രങ്ങളാകുന്നത് താരരാജക്കൻമാർ..!!

എഴുത്ത്.. റിജോ സേവ്യർ അതിശയിപ്പിക്കു അഭിനയ ചാതുര്യം കൊണ്ടും, സൂക്ഷമ നിരീക്ഷണം കൊണ്ടും ഇന്ത്യൻ സിനിമയെ വിസ്മയിപ്പിക്കുന്ന മലയാള സിനിമയുടെ നട്ടെല്ലുകളാണ് മമ്മൂട്ടിയും മോഹൻലാലും. സിനിമകളുടെ പേരിലും, ഇരു താരങ്ങൾ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലും...

എന്താണ് KARSAP? നിങ്ങളും അറിഞ്ഞിരിക്കണം..!!

എഴുത്ത്.. ഷെൽജ ആരോഗ്യമേഖലയിൽ വലിയൊരു കാൽവെയ്പ്പ് എന്ന് പറയാവുന്ന പദ്ധതിയാണ് KARSAP/ കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ. ഇത്...