Home Travel ശബരിമലയ്ക്കു ശേഷം സ്ത്രീകളുടെ ലക്ഷ്യം അഗസ്ത്യാർകൂടം, വിവാദങ്ങളിലേയ്ക്ക് വഴി തുറന്നു അഗസ്ത്യാർകൂടം ട്രെക്കിങ്ങ്..

ശബരിമലയ്ക്കു ശേഷം സ്ത്രീകളുടെ ലക്ഷ്യം അഗസ്ത്യാർകൂടം, വിവാദങ്ങളിലേയ്ക്ക് വഴി തുറന്നു അഗസ്ത്യാർകൂടം ട്രെക്കിങ്ങ്..

യാത്രകൾ പലപ്പോഴും സാഹസികതകൾ നിറഞ്ഞതാണ്..അതല്ലേ ഒരു ത്രില്ല്. എന്നാൽ സഞ്ചാരികളുടെ ശരിക്കുമുള്ള കളി ഈ ജനുവരി മുതൽ നമ്മൾ കാണാൻ ഇരിക്കുന്നതേ ഉള്ളൂ.. അതേ.. പശ്ചിമഘട്ടമലനിരയായ അഗസ്ത്യാർകൂടത്തിലേക്ക് ഇത്തവണ മുതൽ സ്ത്രീകളും കയറും.. ഇവിടേക്ക് സ്ത്രീകൾക്കും ട്രക്കിങ് നടത്താൻ ഹൈക്കോടതി അനുമതി നൽകിയതോടെ സ്ത്രീകൾക്കുണ്ടായിരുന്ന പ്രവേശന വിലക്ക് മാറിയിരിക്കുന്നു. അതിന്റെ സന്തോഷത്തിലാണ് സ്ത്രീ സഞ്ചാരികൾ.

തിരുവനന്തപുരത്തുനിന്നും 70 കിലോമീറ്റർ ദൂരെമാറിയാണ് അഗസ്ത്യാർകൂട മലനിരകൾ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 1890 മീറ്റർ ഉയരമുള്ള മലനിരകൾ കുത്തനെയുള്ളതും ചെങ്കുത്തായതുമാണ്. പത്തൊമ്പതര കിലോമീറ്റർ ആണ് അഗസ്ത്യ മലനിരകളിലേക്കുള്ള ദൂരം. 13 കിലോമീറ്റർ പിന്നിടുമ്പോൾ അതിരുമലയിൽ എത്തിച്ചേരും.. ഇവിടെനിന്നും മലനിരകളിലൂടെ ആറ് കിലോമീറ്റർ കൂടി മുന്നോട്ട് യാത്ര ചെയ്താൽ അഗസ്ത്യാര്കൂടത്തിന്റെ നെറുകയിൽ എത്താം.. കൊടുമുടിയുടെ ഹൃദയഭാഗത്ത്‌ തന്നെയാണ് എത്തിയിരിക്കുന്നത്.. ഒരു സഞ്ചാരി ഏറ്റവും കൂടുതൽ ആഗ്രഹിച്ച നിമിഷം.. അതേ കൊടുമുടി കീരടക്കിയതിന്റെ സന്തോഷംതന്നെ.
അതിരുമലയാണ് ബേസ് ക്യാമ്പായി സഞ്ചാരികൾ ഉപയോഗിക്കുന്നത്. ഇവിടെ ഡോർമെറ്ററി സൗകര്യവും ടോയിലറ്റുകളും വനം വകുപ്പ് ഒഴുക്കിയിട്ടുണ്ട്. സാധാരണ ഗതിയിൽ മൂന്ന് പകലും രണ്ടു രാത്രിയുമെടുത്താണ് സഞ്ചാരികൾ ട്രക്കിങ് പൂർത്തിയാക്കാറുള്ളത്.

പന്ത്രണ്ട് വർഷം കൂടുമ്പോൾ നീലക്കുറിഞ്ഞികൾ ഇവിടെയും പൂക്കാറുണ്ട്. അഗസ്ത്യാര്കൂടത്തിനെ നീല പരവതാനിവിരിച്ച് അണിയിച്ചൊരുക്കും. നീലക്കുറിഞ്ഞികൾ പൂത്ത് നിൽക്കുന്ന അഗസ്ത്യർകൂടം ഓരോ സഞ്ചാരിയുടെയും മനസ്സുനിറക്കുന്ന കാഴ്ചകളാണ്. 1990 മുതലാണ് വനം വകുപ്പ് ഇവിടേക്ക് ട്രക്കിങ് ആരംഭിച്ചത്. എന്നാൽ 2015 ൽ ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങിയപ്പോഴാണ് സ്ത്രീ – പുരുഷ വിവേചനം സഞ്ചാരികളുടെ ശ്രദ്ധയിൽപ്പെട്ടത്.

കണി വിഭാഗത്തിലെ ആദിവാസികളുടെ മതപരമായ ആരാധനകൾ ഇവിടെ വെച്ച് നടക്കുന്നുണ്ടെന്നും അതിനാൽ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നുമായിരുന്നു ആദിവാസികളുടെ വാദം. ബ്രഹ്മചാരിയായ അഗസ്ത്യ മുനിയുടെ വാസകേന്ദ്രമാണ് അഗസ്ത്യാര്കൂടം എന്ന വിശ്വാസമാണ് സ്ത്രീ സഞ്ചാരികളെ വിലക്കുന്നതിന് പിന്നിലെന്ന പ്രചാരണങ്ങളും നിലനിന്നിരുന്നു.

Content by – Sini

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

കൈ നിറയെ സിനിമകളുമായി സാമുവൽ അബിയോള റോബിൻസൺ; ഇന്ത്യൻ സിനിമയിൽ സാന്നിധ്യമുറപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ താരമെന്ന ഖ്യാതിയും ഈ അഫ്രിക്കൻ താരത്തിന്. അടുത്ത ചിത്രം “ഒരു കരീബിയൻ ഉടായിപ്പ്” തിയറ്ററുകളിൽ.

ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്ന ആദ്യ നൈജീരിയൻ താരമെന്ന പ്രൗഢിയുമായാണ് സാമുവൽ അബിയോള റോബിൻസൺ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ സിനിമകൊണ്ട് മലയാള സിനിമയിലെ താരമായിരിക്കുകയാണ് സാമുവൽ...

*പള്‍സറിന്റെ സുരക്ഷ കൂട്ടി *

പള്‍സര്‍ 220 എഫ് എത്തുന്നത് എബിഎസ് സുരക്ഷയുമായി. 125 സിസിക്ക് മുകളില്‍ ശേഷിയുള്ള ബൈക്കുകള്‍ക്ക് എബിഎസ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് ഈ മാറ്റം. എബിഎസ് സംവിധാനത്തിന് പുറമെ ലുക്കിലും നേരിയ മാറ്റങ്ങളുണ്ട്. പള്‍സര്‍ 220 എഫിലെ...

വില്ലൻ കരപ്പൻ

ത്വക്ക് രോഗങ്ങളിൽ പ്രധാനിയാണ് കരപ്പൻ .ചുവന്നു തടിച്ച അടയാളങ്ങളായാണ് ഇവ ശരീരത്തിന്റെ കൈ,കാൽ,പാദം,മുട്ടുകൾ പോലുള്ള ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്ത് .മുതിർന്നവരേക്കാൾ ചെറിയ കുട്ടികളെയാണ് കരപ്പൻ...

* ഉലുവ സൂപ്പറാ …*

അടുക്കളയിൽ രുചിക്കൂട്ടിന് കാരണമാകുന്നത് പലപ്പോഴും ചില ഇത്തിരിക്കുഞ്ഞന്മാരാണ് .അവരിലൊരാളാണ് കയ്പ്പനായ ഉലുവ .ആൾ കയ്പ്പനാണെങ്കിലും ,ഗുണങ്ങൾ മനസിലാക്കിയാൽ ശരിക്കും മധുരിക്കും . വൈറ്റമിൻ...

സൗകര്യം പോലെ ടി വി കാണും..

ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ സംവിധാനത്തിലൂടെ ട്രായ് നൽകുന്നതിനാലാണ് വീട്ടിലെ കേബിൾ/ ഡി ടി എച്ച് കണക്ഷനുകളിൽ ഏതൊക്കെ ചാനലുകൾ ഉൾപ്പെടുത്തണമെന്നു തീരുമാനിക്കാനുള്ള അവകാശം ഉപയോക്താവിന് നൽകിയിരിക്കുന്നത്.രാജ്യത്താകെ റജിസ്റ്റർ ചെയ്തു സംപ്രേഷണം...