Home Automobile വീണ്ടും ആധാർ, ഇക്കുറി ഡ്രൈവിംഗ് ലൈസന്‍സ്

വീണ്ടും ആധാർ, ഇക്കുറി ഡ്രൈവിംഗ് ലൈസന്‍സ്

ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കാന്‍ നിയമ നിയമ നിര്‍മാണവുമായി കേന്ദ്രം. പഞ്ചാബില്‍ നടക്കുന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് ഇക്കാര്യം വ്യക്തമാക്കിയത്. ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിര്‍ദേശം പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ബയോമെട്രിക്ക് വിവരങ്ങള്‍ ഉള്‍പ്പെടുന്ന ആധാറുമായി ഡ്രൈവിങ്ങ് ലൈസന്‍സ് ബന്ധിപ്പിക്കുന്നതോടെ വ്യാജ ലൈസന്‍സുകള്‍ ഉള്‍പ്പെടെ തടയാനാവുമെന്നും അദ്ദേഹം പറയുന്നു.

വാഹനാപകടക്കേസുകളില്‍ വ്യാജ ലൈസന്‍സ് ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി നിയമനടപടികളില്‍ നിന്നും രക്ഷപ്പെടുന്ന രീതി വ്യാപകമായതോടെയാണ് സര്‍ക്കാര്‍ നീക്കം. ലൈസന്‍സ് ഉള്‍പ്പെടെ റദ്ദാക്കിയാലും വ്യാജവിവരങ്ങള്‍ നല്കി പുതിയ ലൈസന്‍സ് സംഘടിപ്പിന്നതും കണ്ണ്, വിരലടയാളം പോലുള്ള ബയോമെട്രിക് വിവരങ്ങള്‍ പരിശോധിക്കാനാവുന്നതിനാല്‍ തടയാനാവും.

അതേസമയം, രാജ്യത്താകമാനം ഏകീകൃത ലൈസന്‍സ് കൊണ്ടുവരുന്നതിള്ള പദ്ധതിയായ സാരഥിയും അന്തിമ ഘട്ടത്തിലാണ്. കേന്ദ്രീകൃത നമ്പര്‍ ഒരുക്കുന്നതാണ് ‘സാരഥി’ ഡ്രൈവിങ് ലൈസന്‍സുകള്‍ക്ക് സംവിധാനം. ഇതോടെ രാജ്യത്ത് എവിടെ നിന്ന് വേണമെങ്കിലും ലൈസന്‍സിന്റെ ആധികാരികത പരിശോധിക്കാം.

Content Niji

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

വളർത്തു നായ ഹണിക്കൊപ്പമുള്ള പടം ദുൽഖറിന് പണിയായി. ചിത്രം പോസ്റ്റ് ചെയ്തതു മുതൽ ദുൽഖറിനെതിരെ കടുത്ത വിമർശനങ്ങൾ

എഴുത്ത്.. റിജോ സേവ്യർ വളർത്തു നായയ്ക്കൊപ്പമുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകരുമായി പങ്കുവച്ച നടൻ ദുൽഖർ സൽമാന് രൂക്ഷവിമർശനം. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്ചെയ്ത ചിത്രത്തിന് താഴെ നിരവധിയാളുകളാണ് ദുൽഖറിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. 'ഹണി' എന്ന്...

കുതിക്കാൻ മഹീന്ദ്ര എക്‌സ് യു വി 300 വരുന്നു ; ഇലക്ട്രിക് പതിപ്പും പിന്നാലെ

യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ മഹീന്ദ്രയുടെ എക്സ് യു വി 300 നിരത്തുകളിലെത്താന്‍ തയ്യാറെടുക്കുകയാണ്. ഫെബ്രുവരി മധ്യത്തോടെ വാഹനത്തെ മഹീന്ദ്ര നിരത്തുകളിലെത്തിക്കും...

സോൾട്ട് മാംഗോ ട്രീ യിൽനിന്ന് വട ഉണ്ടാകുമോ..?

സോൾട്ട് മാംഗോ ട്രീ യിൽനിന്ന് വട ഉണ്ടാകുമോ..? മിക്ക വീടുകളിലും രാവിലത്തെ അധികം വരുന്ന പലഹാരങ്ങൾ വേസ്റ്റ് കൊട്ടയിലേക്ക് തള്ളുന്ന പ്രവണതയാണ് കണ്ടു വരുന്നത്. കാരണം മറ്റൊന്നുമല്ല.. ആഹാരം എത്ര അധികം ആയാലും ഒര്...

ഭക്ഷണം പത്ര കടലാസ്സിൽ പൊതിഞ്ഞു വാങ്ങുന്നവർ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

അങ്ങനങ്ങു പൊതിഞ്ഞു തരേണ്ട.. ഭക്ഷണ സാധനങ്ങൾ പത്രക്കടലാസിൽ പൊതിഞ്ഞു കൊടുക്കുന്നവർക്കെതിരെ കേന്ദ്ര ഭക്ഷ്യ സുരക്ഷ വകുപ്പ് മുന്നറിയിപ്പ് നൽകി. പക്ഷേ വ്യാപാരികൾ ഇത് മുഖവിലക്കെടുക്കുന്നില്ലെന്ന് മാത്രമല്ല ഇപ്പോഴും ഈ പ്രവണത തുടരുകയും ചെയ്യുന്നു....

വസ്തു വായ്പ തലവേദന ഒഴിവാക്കാൻ 5 കാര്യങ്ങൾ

വസ്തുവോ സ്വർണ്ണമോ പണയം നൽകി വായ്പ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ തീർച്ചയായും ഓർമ്മയിൽ വെയ്ക്കണം. 1. തിരിച്ചടവ് കണക്കാക്കി വേണം ലോൺ തുക നിശ്ചയിക്കാൻ. പണയ വസ്തുവിൻമേൽ എത്ര വേണമെങ്കിലും ലോൺ...