Home Health പഴം കഴിച്ചിട്ട് വല്ല കാര്യവുമുണ്ടോ..

പഴം കഴിച്ചിട്ട് വല്ല കാര്യവുമുണ്ടോ..

കേരളത്തിൽ ഏതു സീസണിലും ലഭിക്കുന്ന ,സാധാരണക്കാരന്റെ ഭക്ഷണങ്ങളിൽ ഒന്നാണ്‌ പഴം . ഗുണത്തിലും രൂപത്തിലും വൈവിധ്യമാർന്ന ഇനങ്ങളാണ് അവ.പഴങ്ങളിൽ മിക്കതും നാം കഴിച്ചിട്ടുണ്ടാകും .എന്നാൽ പഴത്തിന്റെയോ വാഴയുടെ ഓരോ ഭാഗങ്ങളുടെയോ ഗുണങ്ങളെക്കുറിച്ച്‌ നാം അത്ര ബോധവാന്മാരല്ല എന്നതാണ് വാസ്തവം .
വാഴപ്പഴങ്ങളിലെ രാജാവ് തന്നെയാണ് നേന്ത്രപ്പഴം.പ്രകൃതിദത്തമായ കാർബോഹൈഡ്രേറ്റുകളാണ് നേന്ത്രപ്പഴത്തിന്റെ ഏറ്റവും വലിയ പ്രത്യേകത .നാരുകളും വിറ്റാമിൻ ബി കോംപ്ലക്‌സുകളും ഉണ്ടെന്നത് മാത്രമല്ല ,പൊട്ടാസ്യം കൂടുതലുള്ളതിനാൽ നേന്ത്രപ്പഴം നൽകുന്ന ഊർജവും കൂടുതൽ തന്നെയാണ് .സർവ്വഔഷധി ആണെങ്കിലും കീടനാശിനി ഉപയോഗം വർധിച്ചത് മുതലാണ് വാഴയുടെ പല ഭാഗങ്ങളും ഉപയോഗിക്കാതെയായത് .
പഴങ്ങളിലൊന്നും തന്നെ കൊളസ്‌ട്രോൾ അടങ്ങിയിട്ടില്ല .എന്നാൽ പ്രമേഹമുള്ളവരും മെലിയാൻ ആഗ്രഹിക്കുന്നവരും ഏത്തപ്പഴം പുഴുങ്ങി കഴിക്കുന്നത് നല്ലതല്ല .പകരം പ്രോട്ടീൻ കുറഞ്ഞ റോബസ്റ്റ കഴിക്കുന്നത് നല്ലതുമാണ്.
കദളിപ്പഴമാണ്‌ പഴങ്ങളിൽ മറ്റൊരു മികച്ച ഇനം .ഗർഭിണിയാകാൻ കദളിക്കുല കഴിച്ചാൽ മതിയെന്ന് പൂർവികർ വിശ്വസിച്ചിരുന്നു .കദളിക്കണ്ണ് ഇടിവും ചതവും പറ്റിയവർക്ക് കഷായം വച്ച് കുടിക്കുന്നതും നല്ലതാണ്.
ആസിഡ് അംശം കൂടുതലുള്ള പാളയം കോടൻ/ മൈസൂർ പഴം അസിഡിറ്റി ഉള്ളവർക്ക് ഒഴിവാക്കാം .എന്നാൽമലബന്ധം തടയാൻ ഏറ്റവും ഫലം ചെയ്യുന്ന ഒന്നാണിത്. പഴത്തിലെ വിറ്റാമിൻ ബി 6 വിളർച്ച മാറ്റുന്നതിനും രക്തസമ്മർദം കുറയ്ക്കുന്നതിനും സഹായിക്കുന്നു .പൊട്ടാസ്യം അടങ്ങിയ പഴങ്ങൾ ബുദ്ധിവികാസത്തിനും മദ്യപരുടെ മന്ദത കുറയ്ക്കാനും ഉപകാരിയാണ് .
കണ്ണങ്കായ കുഞ്ഞുങ്ങൾക്ക് കുറുക്കി നൽകുന്നത് വയറിന് ഉത്തമം ആണ് . ഭക്ഷണത്തിന് ശേഷമല്ല എപ്പോഴും പഴം കഴിക്കേണ്ടത് ഭക്ഷണത്തിനു മുൻപാണ് . ഹൃദയമിടിപ്പിനെ ക്രമീകരിക്കാനും തലച്ചോറിലേക്ക് വായുസഞ്ചാരം സാധ്യമാക്കാനും ശരീരത്തിൽ ജലത്തിന്റെ അളവിനെ നിയന്ത്രിക്കാനും വാഴപ്പഴത്തിന് കഴിവുണ്ട് .
വാഴയിലയിട്ട് ചോറുണ്ടാലും ഗുണങ്ങളേറെയാണ് .മാനസിക വിഭ്രാന്തിക്ക് പോലും ഇലവാഴയിലയിൽ ചൂട് ചോറിട്ട് നൽകുന്ന ഒരു ചികിത്സാ രീതിയുണ്ട് .ചൂല വിര മാറാനും ഇത് സഹായിക്കുന്നു. ഇതൊന്നും നേരത്തെ അറിഞ്ഞില്ലല്ലോ എന്നോർത്ത് സങ്കടം വന്നാലും ഒരു പഴം കഴിച്ചാൽ മതി കേട്ടോ . സെറട്ടോണിൻപ്രോട്ടീൻ പ്രവർത്തനം കാരണം വിഷമം മാറ്റി സന്തോഷം വരുത്താനുള്ള വിരുതും പഴത്തിനുണ്ടേ.!
By shejila

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇനി ഇഷ്ടം പോലെ വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ ജാഗ്രതൈ; നിങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാകും..

എഴുത്ത്.. നിജി മോഡി കൂട്ടാനായി വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ക്ക് ഇനി പിടി വീഴും. ഏതു തരത്തിലുമുള്ള രൂപമാറ്റവും നിയമവിരുദ്ധമാണെന്ന് വിധിച്ചിരിക്കുകയാണ് സുപ്രീകോടതി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെടും. ജസ്റ്റിസുമാരായ അരുണ്‍...

കൊളസ്‌ട്രോൾ കുറയ്ക്കണോ…ഇതാ 5 പടികൾ

കൊളസ്‌ട്രോൾ പലരുടെയും പേടിസ്വപ്നമാണ് .ഇന്നലെ വരെ ഇഷ്ടത്തോടെ കഴിച്ചിരുന്ന പല ഭക്ഷണങ്ങളും പെട്ടെന്ന് നിർത്തേണ്ടി വരുന്ന അവസ്ഥ, ചിന്തിക്കാൻ പോലും കഴിയില്ല. 'എനിക്ക് കൊളസ്‌ട്രോൾ ഒന്നും വരില്ല'...

ആടലോടകത്തെയറിയാമോ ?

എഴുത്ത്.. ഷെൽജ ഔഷധസസ്യങ്ങളുടെ നാടാണ് ഭാരതം.എന്നാൽ വൈദ്യശാസ്ത്രരംഗം സാങ്കേതിക കുതിപ്പിലേക്കു നീങ്ങുമ്പോളും, മുക്കൂറ്റിയേതാ കുറുന്തോട്ടിയേതാ എന്നറിയാത്ത തലമുറയും ,ഓണപ്പൂക്കളമിടാൻ ഒരു കുറ്റി തുമ്പ പോലും കിട്ടാത്ത ഇന്നത്തെ...

വൻ ബിസിനസ് സംരഭങ്ങളുമായി ക്രിക്കറ്റ് താരങ്ങൾ

എഴുത്ത്.. ജോയ് തോമസ് ഇന്ത്യയിൽ എന്നല്ല ലോകത്തെ തന്നെ ഏറ്റവും സമ്പന്നമായ സ്പോർട്സ് സംഘടനകളിൽ ഒന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്. അതുകൊണ്ട് തന്നെ ക്രിക്കറ്റ് താരങ്ങൾ അതിസമ്പന്നരുമാണ്. ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട്...

വീടിനുള്ളിൽ ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങണോ..? ഒഴിവാക്കൂ ഈ കാര്യങ്ങൾ

എഴുത്ത്.. വിനീഷ വൃന്ദാവൻ പുറമേ സുന്ദരമായ ചില വീടിന്റെ അകത്തളങ്ങളിലേക്ക് കാലെടുത്ത് വെയ്ക്കുമ്പോൾ തന്നെ ഒരു തരം നെഗറ്റീവ് എനർജി വന്നു നിറയും. വൃത്തിയും അടുക്കും ചിട്ടയുമാണ് വീട്ടിൽ പോസറ്റീവ് എനർജി നിറയ്ക്കുന്ന...