Home Automobile നാലു കാലിൽ നടക്കുന്ന കാർ...!

നാലു കാലിൽ നടക്കുന്ന കാർ…!

ലോകത്തെ അത്ഭുതപ്പെടുത്തി നാലുകാലിൽ നടക്കുന്ന കാറുമായി ദക്ഷിണ കൊറിയർ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് വിപണി കീഴടക്കാൻ ഒരുങ്ങുന്നു.നാലുകാലിൽ എഴുന്നേറ്റു നടക്കുന്ന കാറുകൾ ഹോളിവുഡ് സിനിമകളിൽ കമ്പ്യൂട്ടർ ഗ്രാഫിക്സ് സംവിധാനത്തിലൂടെ മാത്രമാണ് നമ്മൾ കണ്ടിട്ടുള്ളത്. അത്തരം വാഹനങ്ങൾ ഇനി യാഥാർത്ഥ്യമാവുകയാണ്.

അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ 2019 നടക്കാനിരിക്കുന്ന കൺസ്യൂമർ ഇലക്ട്രിക് ഷോയിലാണ് കാറുകൾ പ്രദർശിപ്പിക്കുന്നത്.
എലിവേറ്റ് എന്ന പേരാണ് കാറിനു കമ്പനി നൽകിയിരിക്കുന്നത്.
ഏതു പ്രതലത്തിലൂടെയും നടന്നു നീങ്ങാൻ കഴിവുള്ള കരുത്തനായ വാഹനമാണിതെന്നാണ് കാറിന്റെ ഏറ്റവും വലിയ പ്രത്യേകത. സാധാരണ കാറിനെ പോലെയും എലിവേറ്റ് സഞ്ചരിക്കും.

ഇലക്ട്രിക് വെഹിക്കിൾസ് ടെക്കനോളജിയും റോബോട്ടിക്ക് സാങ്കേതിക വിദ്യയും സംയോജിപ്പിച്ചാണ് വാഹനം നിർമ്മിച്ചത്. മോഡുലർ ഇ വി പ്ലാറ്റ്ഫോമാണ് വാഹനത്തിന്റെ അടിസ്ഥാനം. സാധാരണ കാറുകൾ ഓടുന്ന രീതിയിൽ തന്നെ എലിവേറ്റ് ഓടും. അപകട സാഹചര്യങ്ങളിൽ റോബോട്ടിക് ലെഗുകൾ ഉപയോഗിച്ച് ഓടുകയും നടക്കുകയും ചെയ്യും. വലിയ റോബോട്ടിക് കാലുകളിലാണ് വാഹനത്തിന്റെ സഞ്ചാരം. സ്വിച്ച് അമർത്തി കഴിഞ്ഞാൽ കാലുകൾ ഉൾവലിയുകയും ചെയ്യും. സാഹചര്യത്തിനനുസരിച്ച് വാഹനത്തെ പല രീതിയിൽ മാറ്റാൻ സാധിക്കും. രക്ഷാപ്രവർത്തനത്തിനായി ഏത് സ്ഥലത്തേക്കും വലിഞ്ഞുകയറാൻ എലിവേറ്റിന് സാധിക്കും. പ്രക്യതിദുരന്തത്തിലും അപകടത്തിലും രക്ഷ പ്രവർത്തനം നടത്താൻ കഴിയുന്ന ഒരു സൂപ്പർ ഹീറോ തന്നെയായിരിക്കും എലിവേറ്റ്. കാറിന്റെ കൺസപ്റ്റ് ദ്യശ്യങ്ങൾ ഹ്യുണ്ടായ് നേരത്തെ പുറത്തുവിട്ടിരുന്നു.

content Reesha

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ സംവിധാനമായി ട്രായ്

സൗകര്യം പോലെ ടി വി കാണും.. ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ സംവിധാനത്തിലൂടെ ട്രായ് നൽകുന്നതിനാലാണ് വീട്ടിലെ കേബിൾ/ ഡി ടി എച്ച് കണക്ഷനുകളിൽ ഏതൊക്കെ ചാനലുകൾ ഉൾപ്പെടുത്തണമെന്നു തീരുമാനിക്കാനുള്ള അവകാശം...

കയ്പ്പനായ ഉലുവ ആൾ കയ്പ്പനാണെങ്കിലും ,ഗുണങ്ങൾ മനസിലാക്കിയാൽ ശരിക്കും മധുരിക്കും .

ഉലുവ സൂപ്പറാ ... അടുക്കളയിൽ രുചിക്കൂട്ടിന് കാരണമാകുന്നത് പലപ്പോഴും ചില ഇത്തിരിക്കുഞ്ഞന്മാരാണ് .അവരിലൊരാളാണ് കയ്പ്പനായ ഉലുവ .ആൾ കയ്പ്പനാണെങ്കിലും ,ഗുണങ്ങൾ മനസിലാക്കിയാൽ ശരിക്കും മധുരിക്കും...

കരപ്പൻ മാറാൻ എളുപ്പവഴി,കരപ്പനെ കുറിച്ച് അറിയേണ്ടതെല്ലാം

വില്ലൻ കരപ്പൻ ത്വക്ക് രോഗങ്ങളിൽ പ്രധാനിയാണ് കരപ്പൻ .ചുവന്നു തടിച്ച അടയാളങ്ങളായാണ് ഇവ ശരീരത്തിന്റെ കൈ,കാൽ,പാദം,മുട്ടുകൾ പോലുള്ള ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്ത് .മുതിർന്നവരേക്കാൾ ചെറിയ കുട്ടികളെയാണ് ...

സുരക്ഷ കൂട്ടി പള്‍സറിന്റെ പുതിയ മുഖം

പള്‍സറിന്റെ സുരക്ഷ കൂട്ടി പള്‍സര്‍ 220 എഫ് എത്തുന്നത് എബിഎസ് സുരക്ഷയുമായി. 125 സിസിക്ക് മുകളില്‍ ശേഷിയുള്ള ബൈക്കുകള്‍ക്ക് എബിഎസ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് ഈ മാറ്റം. എബിഎസ് സംവിധാനത്തിന് പുറമെ ലുക്കിലും നേരിയ മാറ്റങ്ങളുണ്ട്....

കൈ നിറയെ സിനിമകളുമായി സാമുവൽ അബിയോള റോബിൻസൺ; ഇന്ത്യൻ സിനിമയിൽ സാന്നിധ്യമുറപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ താരമെന്ന ഖ്യാതിയും ഈ അഫ്രിക്കൻ താരത്തിന്.

കൈ നിറയെ സിനിമകളുമായി സാമുവൽ അബിയോള റോബിൻസൺ; ഇന്ത്യൻ സിനിമയിൽ സാന്നിധ്യമുറപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ താരമെന്ന ഖ്യാതിയും ഈ അഫ്രിക്കൻ താരത്തിന്. അടുത്ത ചിത്രം "ഒരു കരീബിയൻ ഉടായിപ്പ്" തിയറ്ററുകളിൽ. ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്ന...