Home Food ജങ്ക് ഫുഡിന് തലവെയ്ക്കല്ലേ, വീട്ടിലുണ്ടാക്കാം കിടിലൻ ഐറ്റംസ്.. ബ്രെഡും നേന്ത്രപ്പഴവും ചേർന്നൊരു വിഭവം.

ജങ്ക് ഫുഡിന് തലവെയ്ക്കല്ലേ, വീട്ടിലുണ്ടാക്കാം കിടിലൻ ഐറ്റംസ്.. ബ്രെഡും നേന്ത്രപ്പഴവും ചേർന്നൊരു വിഭവം.

നമ്മൾ എപ്പോഴും വ്യത്യസ്ത ആഗ്രഹിക്കുന്നവരാണ്. അത് ജീവിതത്തിലായാലും ഭക്ഷണത്തിലായാലും.. കുട്ടികൾക്ക് പൊതുവേ ഒരേ ആഹാരം തന്നെ പതിവായി കഴിക്കാൻ മടിയാണ്.രാവിലെത്തെ തിരക്കിനിടയിൽ മിക്ക കുട്ടികളും പ്രഭാത ഭക്ഷണം കഴിക്കാറില്ല.എന്നാൽ ഇവർ വൈകിട്ടെത്തുമ്പോൾ വെറൈറ്റി വിഭവങ്ങൾ ഒരുക്കി വെച്ചാൽ പിന്നെ കഴിക്കാതിരിക്കാൻ പറ്റുമോ.പതിവാഹാരങ്ങൾ വിട്ട് പുതിയൊരു വിഭവം പരിചയപ്പെടാം.

നേന്ത്രപ്പഴവും ബ്രെഡും വെച്ചൊരു കിടിലൻ ഐറ്റം..
ചേരുവകൾ –
നേന്ത്രപ്പഴം ബ്രെഡ് മുട്ട നെയ്യ് ഏലക്കപ്പൊടി പാല്,പഞ്ചസാര – ഓരോ സ്പൂൺ വീതം.ഉപ്പ് ഒരു നുള്ള്

തയ്യാറാക്കുന്ന വിധം :

പഴം തൊലികളഞ്ഞ് രണ്ടായി മുറിച്ച് നീളത്തിൽ അരിഞ്ഞെടുക്കുക.പാൻ ചൂടാക്കി നെയ്യ് ഒഴിച്ച് പഴം മൊഴിച്ചെടുക്കുക.ബ്രെഡിന്റെ അരിക് കളഞ്ഞ് ചപ്പാത്തി പരത്തുന്നത് പോലെ ഒന്ന് പരത്തിയെടുക്കുക.മുട്ട പൊട്ടിച്ചതിൽ പഞ്ചസാരയും പാലും ഏലക്കാപൊടിയും ഒരു നുള്ള് ഉപ്പും ഇട്ട് നന്നായി മിക്സ്‌ ചെയ്തത് ബ്രെഡിൽ പുരട്ടുക.മൊരിച്ചുവെച്ച പഴം ബ്രെഡിൽ വെച്ച് റോൾ ചെയ്തത് പാനിൽ നെയ്യ് ഒഴിച്ചതിൽ ഇട്ട് നന്നായി മൊരിക്കുക.ഇത് ചൂടോടെ കഴിക്കാം.

Content – Sini

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

കുതിക്കാൻ മഹീന്ദ്ര എക്‌സ് യു വി 300 വരുന്നു ; ഇലക്ട്രിക് പതിപ്പും പിന്നാലെ

യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ മഹീന്ദ്രയുടെ എക്സ് യു വി 300 നിരത്തുകളിലെത്താന്‍ തയ്യാറെടുക്കുകയാണ്. ഫെബ്രുവരി മധ്യത്തോടെ വാഹനത്തെ മഹീന്ദ്ര നിരത്തുകളിലെത്തിക്കും...

സോൾട്ട് മാംഗോ ട്രീ യിൽനിന്ന് വട ഉണ്ടാകുമോ..?

സോൾട്ട് മാംഗോ ട്രീ യിൽനിന്ന് വട ഉണ്ടാകുമോ..? മിക്ക വീടുകളിലും രാവിലത്തെ അധികം വരുന്ന പലഹാരങ്ങൾ വേസ്റ്റ് കൊട്ടയിലേക്ക് തള്ളുന്ന പ്രവണതയാണ് കണ്ടു വരുന്നത്. കാരണം മറ്റൊന്നുമല്ല.. ആഹാരം എത്ര അധികം ആയാലും ഒര്...

ഭക്ഷണം പത്ര കടലാസ്സിൽ പൊതിഞ്ഞു വാങ്ങുന്നവർ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

അങ്ങനങ്ങു പൊതിഞ്ഞു തരേണ്ട.. ഭക്ഷണ സാധനങ്ങൾ പത്രക്കടലാസിൽ പൊതിഞ്ഞു കൊടുക്കുന്നവർക്കെതിരെ കേന്ദ്ര ഭക്ഷ്യ സുരക്ഷ വകുപ്പ് മുന്നറിയിപ്പ് നൽകി. പക്ഷേ വ്യാപാരികൾ ഇത് മുഖവിലക്കെടുക്കുന്നില്ലെന്ന് മാത്രമല്ല ഇപ്പോഴും ഈ പ്രവണത തുടരുകയും ചെയ്യുന്നു....

വസ്തു വായ്പ തലവേദന ഒഴിവാക്കാൻ 5 കാര്യങ്ങൾ

വസ്തുവോ സ്വർണ്ണമോ പണയം നൽകി വായ്പ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ തീർച്ചയായും ഓർമ്മയിൽ വെയ്ക്കണം. 1. തിരിച്ചടവ് കണക്കാക്കി വേണം ലോൺ തുക നിശ്ചയിക്കാൻ. പണയ വസ്തുവിൻമേൽ എത്ര വേണമെങ്കിലും ലോൺ...

കീശ കാലിയാക്കാത്ത മേശകൾ

കീശ കാലിയാക്കാത്ത മേശകൾ പണ്ടൊക്കെ ഒരു വീട്ടിലൊരു മേശയുണ്ടാകും. ഉണ്ണുന്നതും ഇസ്തിരിടിയുന്നതും കുട്ടികൾ പഠിക്കുന്നതും വിരുന്നുകാർക്ക് കട്ടിൽ കൊടുക്കേണ്ടി വരുമ്പോൾ ഗൃഹനാഥൻ ഉറങ്ങുന്നതും ഒക്കെ ഈ മേശമേൽ തന്നെ. അത്തരം മൾട്ടി പർപ്പസ്...