Home Food ചൂടോടെ കോലിയെ എടുക്കട്ടെ, അല്ലേൽ നല്ല മൊരിയിച്ചു ദീപിക പദുകോണായാലോ..?

ചൂടോടെ കോലിയെ എടുക്കട്ടെ, അല്ലേൽ നല്ല മൊരിയിച്ചു ദീപിക പദുകോണായാലോ..?

താരങ്ങളുടെ പിന്നാലെ നടക്കുന്ന ആരാധകരെ കുറിച്ച് നമ്മൾ ധാരാളം കേട്ടിട്ടുണ്ട്. അവരുടെ സ്റ്റൈലും ആഹാരരീതികളും ഒക്കെ തിരഞ്ഞു നടക്കുന്നത് ചില ആരാധകരുടെ ശീലം തന്നെയാണ്. എന്നാൽ ചില ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും എത്തിയാൽ വിഭവങ്ങളുടെ പേര് കേട്ട് നമ്മുടെ കണ്ണ് തള്ളിപ്പോകും.. കോലി ഡിഷ് , ചിക്കൻ സഞ്ജു ബാബ, പിഗ്ഗി ചോപ്സ് എന്നൊക്കെ കേട്ടാൽ പിന്നെ ആർക്കാണ് അതിശയം തോന്നാത്തത്.

കോലി ഡിഷ്‌ :

കോലിയും ലീലയും തമ്മിൽ എന്ത് ബന്ധമാണുള്ളത്.കോലി എന്ന് പറഞ്ഞാൽ സാക്ഷാൽ ഇന്ത്യൻ ക്രിക്കറ്റ്‌ ക്യാപ്റ്റൻ വിരാട് കോലി, ലീല തിരുവനന്തപുരത്തെ ലീല ഹോട്ടലും.ഇവർ തമ്മിൽ ഒറ്റ നോട്ടത്തിൽ ബന്ധമൊന്നുമില്ലെങ്കിലും ലീല ഹോട്ടെലിൽ നിന്ന് ചെമ്മീൻ ഡിഷ്‌ കിട്ടണമെങ്കിൽ കോലി ഡിഷ്‌ എന്ന് തന്നെ ഓർഡർ ചെയ്യണം.കോലി ഡിഷിന് ആരാധകർ ഏറെയാണ്.

ദീപിക പദ്കോൺ

ദീപികയുടെ പേരിലുള്ള ദോശ കഴിക്കണമെങ്കിൽ പൂണെ വരെ പോയാൽ മതി.പൂണെയിലെ ഒര് ഹോട്ടലുട ദീപികയോടുള്ള ആരാധനമൂത്ത് താരത്തിന്റെ പേര് തന്നെയങ്ങ് ദോഷക്കിട്ടു.നല്ല എരിവുള്ള നോഗ സോലോകിയ മുളകിന്റെ ടോപ്പിങ്ങും സ്പെഷ്യൽ പൊട്ടറ്റോ മിക്‌സും ചേർന്നുള്ളതാണ് ദോശ.നല്ല എരിവും പുളിയുമുള്ള ദോശയാണിത്.പ്രിയ താരത്തിന്റെ പേര് തന്നെ ദോഷക്കിട്ടിരിക്കുമ്പോൾ ദോശ പിന്നെങ്ങനെ മോശമാകും.

സോനം കപൂർ :

മുംബയിലെ ഒര് മധുര നിർമ്മാണശാലയിലെ സ്പെഷ്യൽ ഐറ്റം ആണ് സോനം സ്പെഷ്യൽ കേക്ക്.കേക്കുകളോടും മധുരപലഹാരങ്ങളോടും പ്രത്യേക ഇഷ്ടമുള്ള താരമാണ് സോനം കപൂർ.മധുര പലഹാരങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ് സോനത്തിന്റെ 25 ആം പിറന്നാളിന് മാഗോബ്ലൂബെറി കേക്കിന്റെ പേര് മാറ്റി സോനം സ്പെഷ്യൽ എന്നാക്കി ആരാധകൻ സർപ്രൈസ് കൊടുത്തത്.

പ്രിയങ്ക ചോപ്ര :

പിഗ്ഗി ചോപ്പ്സ് എന്ന മിൽക്ക് ഷെയ്ക്കിന്റെ പേരിലും ഹോളിവുഡ് -ബോളിവുഡ് നായിക പ്രിയങ്ക ചോപ്ര അറിയപ്പെടുന്നു.പഴം,ബദാം,കാരമൽ സോസ്,വാനില ഐസ്ക്രീം എന്നിവ കൊണ്ടാണ് പിഗ്ഗി ചോപ്പ്സ് ഉണ്ടാക്കുന്നത്.

സഞ്ജയ് ദത്ത് :

മുംബയിലെ നൂർ ഹോട്ടലിൽ ഒരിക്കൽ സഞ്ജയ് ദത്ത് ഒര് ഡിഷിന് ഓർഡർ ചെയ്തു.അത് മറ്റൊന്നുമല്ല, ഒര് ചിക്കൻ വിഭവമായിരുന്നു.പക്ഷേ ഇപ്പോൾ സാക്ഷാൽ സഞ്ജയ്‌ ദത്തിന് പോലും അത് ലഭിക്കണമെങ്കിൽ ചിക്കൻ സഞ്ജു ബാബ എന്ന് തന്നെ ഓർഡർ ചെയ്യണം.സഞ്ജയ്‌ ദത്ത് അന്ന് ഓർഡർ ചെയ്ത വിഭവത്തിന്റെ പേര് ഹോട്ടൽ ഉടമ അങ്ങ് മാറ്റി..അത്രതന്നെ!!

CONTENT by sini

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

റിഷഭ് പന്ത് പരസ്യലോകത്തെ പ്രിയങ്കരനാകുന്നു..!!

എഴുത്ത്.. ജോയ് തോമസ് കംഗാരുക്കളെ കണ്ടം വഴി ഓടിച്ച റിഷഭ് പന്തിന് പിന്നാലെ ആണ് ഇപ്പോൾ പരസ്യ ലോകം. വിക്കറ്റിനു മുന്നിലും പിന്നിലും മികവ് കാണിച്ച പന്ത് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി...

ഞാൻ നന്നായി കഴിക്കും… ! പ്രിയങ്ക

എഴുത്ത്. സിനി ബോളിവുഡിലെ സ്ലിം ബ്യൂട്ടിയായ നടി പ്രിയങ്ക ചോപ്രക്ക് ആഹാരങ്ങളോട് താല്പര്യം കുറവാണെന്ന് പൊതുവേ ഒരടക്കം പറച്ചിൽ ഉണ്ട്.പക്ഷേ ആളൊരു ഫുഡിയാണെന്ന കാര്യം പരസ്യമായ രഹസ്യം തന്നെ ആണ്.ഏത് തരം ആഹാരമാണെങ്കിലും...

ഇനി ഇഷ്ടം പോലെ വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ ജാഗ്രതൈ; നിങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാകും..

എഴുത്ത്.. നിജി മോഡി കൂട്ടാനായി വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ക്ക് ഇനി പിടി വീഴും. ഏതു തരത്തിലുമുള്ള രൂപമാറ്റവും നിയമവിരുദ്ധമാണെന്ന് വിധിച്ചിരിക്കുകയാണ് സുപ്രീകോടതി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെടും. ജസ്റ്റിസുമാരായ അരുണ്‍...

കൊളസ്‌ട്രോൾ കുറയ്ക്കണോ…ഇതാ 5 പടികൾ

കൊളസ്‌ട്രോൾ പലരുടെയും പേടിസ്വപ്നമാണ് .ഇന്നലെ വരെ ഇഷ്ടത്തോടെ കഴിച്ചിരുന്ന പല ഭക്ഷണങ്ങളും പെട്ടെന്ന് നിർത്തേണ്ടി വരുന്ന അവസ്ഥ, ചിന്തിക്കാൻ പോലും കഴിയില്ല. 'എനിക്ക് കൊളസ്‌ട്രോൾ ഒന്നും വരില്ല'...

ആടലോടകത്തെയറിയാമോ ?

എഴുത്ത്.. ഷെൽജ ഔഷധസസ്യങ്ങളുടെ നാടാണ് ഭാരതം.എന്നാൽ വൈദ്യശാസ്ത്രരംഗം സാങ്കേതിക കുതിപ്പിലേക്കു നീങ്ങുമ്പോളും, മുക്കൂറ്റിയേതാ കുറുന്തോട്ടിയേതാ എന്നറിയാത്ത തലമുറയും ,ഓണപ്പൂക്കളമിടാൻ ഒരു കുറ്റി തുമ്പ പോലും കിട്ടാത്ത ഇന്നത്തെ...