Home Travel ഇമ്മിണി വലിയ സഞ്ചാരി കൊച്ചി

ഇമ്മിണി വലിയ സഞ്ചാരി കൊച്ചി

“ഡ്രൂ ബിൻസ്‌കി ” എന്ന അമേരിക്കൻ യുവാവിന് ജീവിതമെന്നാൽ യാത്രയാണ്. വയസ്സ് 27 ആയിട്ടുള്ളെങ്കിലും സന്ദർശിച്ച രാജ്യങ്ങളുടെ എണ്ണം 153. ഓരോ യാത്രയും നൽകുന്ന പാഠങ്ങൾ വ്യത്യസ്തമാണ്. പല സ്ഥലങ്ങളും പഠിപ്പിക്കുന്നത് തികച്ചും വ്യത്യസ്തമായ അനുഭവങ്ങൾ. ലോകം ഒരു വലിയ പാഠപുസ്തകമാണല്ലോ. ആ പുസ്തകത്തിന്റെ ഒരു കോണെങ്കിലും പഠിക്കാനുള്ള ശ്രമത്തിലാണ് ഡ്രൂ. യാത്രകൾ ജീവിതത്തോടുള്ള നമ്മുടെ കാഴ്ചപ്പാടുകൾ തന്നെ മാറ്റിമറിക്കുമെന്നാണ് ഡ്രൂ പറയുന്നത്.കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തിയ ഡ്രൂ തന്റെ ആരാധകരോട് യാത്രനുഭവങ്ങൾ പങ്കുവെക്കുകയാരുന്നു.കൊച്ചി യെ അടുത്തറിയാൻ ഈ കൊച്ചു വലിയ സഞ്ചാരി എത്തിയതിന്റെ സന്തോഷത്തിലായിരുന്നു ആരാധകർ

യാത്രാനുഭവങ്ങളും വിവരണങ്ങളുമെല്ലാം അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കു വെക്കാൻ തുടങ്ങിയതോടെ ഡ്രൂ ന് ആരാധകരുടെ പെരുമഴക്കാലമായി.. ഇവർ വീഡിയോ കളും ഫോട്ടോയും ഷെയർ ചെയ്യാൻ തുടങ്ങിയതോടെ ഡ്രൂ വിന്റെ യാത്രകൾ കൂടുതൽ പേരിലേക്കെത്തി. യാത്രയുടെ ചിലവിനുള്ള പണം കണ്ടെത്താൻ സഹായിച്ചതും ഇത് തന്നെ. ഫേസ്ബുക് പേജിന് കാണികളെ കിട്ടിയതോടെ പരസ്യക്കാരും ഡ്രൂ വിനെ തേടിയെത്തി.. അത്ര വലിയ ആരാധക വൃന്ദമാണ് ഡ്രുവിനുള്ളതെന്ന് ഇനിയും എടുത്ത് പറയേണ്ട കാര്യമില്ലല്ലോ..

ഒരു വിധത്തിൽ പറഞ്ഞാൽ യാത്രയോടൊപ്പം ഡ്രൂ വിന് കൈത്താങ്ങായതും ആരാധകർ തന്നെ. ഡ്രുവിന്റെ പുതിയ യാത്രകൾക്കും വിവരണങ്ങൾക്കും കാതോർത്തിരിക്കുന്നവർ ധാരാളമാണ്. 153 രാജ്യങ്ങൾ സന്ദർശിച്ച് കഴിഞ്ഞ ഡ്രൂ ശേഷിക്കുന്ന 90 ശതമാനം രാജ്യങ്ങളും ഈ വർഷം തന്നെ സന്ദർശിക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ഏഴ് വർഷമായി തുടരുന്ന യാത്ര തന്നെ ഇത് വരെ മടിപ്പിച്ചിട്ടില്ലെന്ന് ഡ്രൂ സാക്ഷ്യപെടുത്തുമ്പോൾ യാത്രയെ ഇഷ്ടപ്പെടുന്നവർക്ക് ചെറുതൊന്നുമല്ല പ്രതീക്ഷനൽകുന്നത്.

Content by – Sini

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭം,പ്രേത്യകതകൾ അറിയാം

ഈയിടെ സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭത്തേയാണ്.തിളങ്ങുന്ന കരിമഷിക്ക റുപ്പാണ് ബുദ്ധമയൂരിയുടെ ചിറകിന്റെ പുറമെ കാണാൻ സാധിക്കുന്നത്. കറുപ്പിൽ നീല കലർന്ന പച്ചനിറത്തിലുള്ള മിന്നിത്തിളങ്ങുന്ന ചിറകുകൾ. പശ്ചിമഘട്ടത്തിലാണ് ബുദ്ധമയൂരിയെ കൂടുതൽ കാണുന്നത്.ജൂലൈ...

റിഷഭ് പന്ത് പരസ്യലോകത്തെ പ്രിയങ്കരനാകുന്നു..!!

എഴുത്ത്.. ജോയ് തോമസ് കംഗാരുക്കളെ കണ്ടം വഴി ഓടിച്ച റിഷഭ് പന്തിന് പിന്നാലെ ആണ് ഇപ്പോൾ പരസ്യ ലോകം. വിക്കറ്റിനു മുന്നിലും പിന്നിലും മികവ് കാണിച്ച പന്ത് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി...

ഞാൻ നന്നായി കഴിക്കും… ! പ്രിയങ്ക

എഴുത്ത്. സിനി ബോളിവുഡിലെ സ്ലിം ബ്യൂട്ടിയായ നടി പ്രിയങ്ക ചോപ്രക്ക് ആഹാരങ്ങളോട് താല്പര്യം കുറവാണെന്ന് പൊതുവേ ഒരടക്കം പറച്ചിൽ ഉണ്ട്.പക്ഷേ ആളൊരു ഫുഡിയാണെന്ന കാര്യം പരസ്യമായ രഹസ്യം തന്നെ ആണ്.ഏത് തരം ആഹാരമാണെങ്കിലും...

ഇനി ഇഷ്ടം പോലെ വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ ജാഗ്രതൈ; നിങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാകും..

എഴുത്ത്.. നിജി മോഡി കൂട്ടാനായി വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ക്ക് ഇനി പിടി വീഴും. ഏതു തരത്തിലുമുള്ള രൂപമാറ്റവും നിയമവിരുദ്ധമാണെന്ന് വിധിച്ചിരിക്കുകയാണ് സുപ്രീകോടതി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെടും. ജസ്റ്റിസുമാരായ അരുണ്‍...

കൊളസ്‌ട്രോൾ കുറയ്ക്കണോ…ഇതാ 5 പടികൾ

കൊളസ്‌ട്രോൾ പലരുടെയും പേടിസ്വപ്നമാണ് .ഇന്നലെ വരെ ഇഷ്ടത്തോടെ കഴിച്ചിരുന്ന പല ഭക്ഷണങ്ങളും പെട്ടെന്ന് നിർത്തേണ്ടി വരുന്ന അവസ്ഥ, ചിന്തിക്കാൻ പോലും കഴിയില്ല. 'എനിക്ക് കൊളസ്‌ട്രോൾ ഒന്നും വരില്ല'...