Home Sports *ഇന്ത്യക്ക്‌ ഇനി ഏകദിന ' ടെസ്റ്റ് '*

*ഇന്ത്യക്ക്‌ ഇനി ഏകദിന ‘ ടെസ്റ്റ് ‘*

താരങ്ങൾ മാറുന്നു, നിറം മാറുന്നു, ഫീൽഡിങ്ങ് തന്ത്രങ്ങൾ മാറുന്നു, സ്കോറിങ് വേഗം കൂടും.കളം മാറികളി മാറുമ്പോൾ മത്സരം ഓരോ പന്തിലും ആവേശം നിറയും. ഇപ്പോൾ മേൽക്കൈ ഇന്ത്യയ്ക്ക്. സമ്മർദം ഓസ്ട്രേലിയയക്കും. കാരണം ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ജയംതന്നെ.
ഓസ്ട്രേലിയയിൽ ഒരു ഏഷ്യൻ രാജ്യം ടെസ്റ്റ് പരമ്പര ജയിച്ചിട്ടില്ലെന്ന ചരിത്രം ആണ് ഇന്ത്യ തിരുത്തിയത്. അതും നാലു ടെസ്റ്റുകളുടെ പരമ്പര 2-1 ന് നേടിക്കൊണ്ട്.ഓസ്ട്രേലിയയെ നട്ടുകാരുടെ മുന്നിൽ നാണം കെടുത്തി. ഇനി പരിമിത ഓവർ ക്രിക്കറ്റിന്റെ ഊഴം. ടീമിൽ ചില മാറ്റങ്ങൾ ഉണ്ട്.ധോണി, രോഹിത് ശർമ, അമ്പട്ടി റായിഡു, ഖലീൽ അഹമ്മദ്, കേദാർ യാദവ് എന്നിവർ ഇന്ത്യൻ ടീമിലെത്തും.ഓസ്േട്രലിയൻ ടീമാവട്ടെ അടിമുടി മാറ്റിയാണ് വരുന്നത്. ആരോൺ ഫിഞ്ചാണ് ക്യാപ്റ്റൻ. മാക്സ് വെൽ, സിഡിൽ, സ്റ്റോയനിസ്, ഷോൺ മാർഷ്, തുടങ്ങിയ പരിമിത ഓവർ ക്രിക്കറ്റിന്റെ താരങ്ങൾ അണിനിരക്കും. ടെസ്റ്റ് പരമ്പര തോറ്റ് നിൽക്കുന്ന ഓസ്ട്രേലിയയ്ക്ക് ഏകദിന പരമ്പര അഭിമാന പോരാട്ടമാണ്. ഈ വർഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പ് കൂടിയാകും ഈ പരമ്പര. അതിനാൽ പോരാട്ടം കടുത്തതാകും. മൂന്ന് മൽസരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഈ മാസം 12 ന് സിഡ്നിയിൽ നടക്കും. 15 ന് അഡ്ലെയ്ഡിലും 18 ന് മെൽബണിലുമാണ് മറ്റ് രണ്ട് മത്സരങ്ങൾ.

content by Joy thomas

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ആലപ്പാടും മാറാങ്കരയും, മുന്നേ ഓടിയ പാസഞ്ചറും.

എഴുത്ത്‌: Rijo Xavier ആലപ്പാട് പഞ്ചായത്തിലെ കരിമണൽ ഖനനത്തിനെതിരെ നടക്കുന്ന സമരത്തിന് സമൂഹമാധ്യമങ്ങളിൽ പിന്തുണയേറുമ്പോൾ ദിലീപിനെ നായകനാക്കി രജിത് ശങ്കർ സംവിധാനം ചെയ്ത പാസഞ്ചർ എന്ന ചിത്രവും ചർച്ചയാവുകയാണ്. മാറങ്കര എന്ന നാടിനെക്കുറിച്ചും അവരുടെ...

ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ സംവിധാനമായി ട്രായ്

സൗകര്യം പോലെ ടി വി കാണും.. ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ സംവിധാനത്തിലൂടെ ട്രായ് നൽകുന്നതിനാലാണ് വീട്ടിലെ കേബിൾ/ ഡി ടി എച്ച് കണക്ഷനുകളിൽ ഏതൊക്കെ ചാനലുകൾ ഉൾപ്പെടുത്തണമെന്നു തീരുമാനിക്കാനുള്ള അവകാശം...

കയ്പ്പനായ ഉലുവ ആൾ കയ്പ്പനാണെങ്കിലും ,ഗുണങ്ങൾ മനസിലാക്കിയാൽ ശരിക്കും മധുരിക്കും .

ഉലുവ സൂപ്പറാ ... അടുക്കളയിൽ രുചിക്കൂട്ടിന് കാരണമാകുന്നത് പലപ്പോഴും ചില ഇത്തിരിക്കുഞ്ഞന്മാരാണ് .അവരിലൊരാളാണ് കയ്പ്പനായ ഉലുവ .ആൾ കയ്പ്പനാണെങ്കിലും ,ഗുണങ്ങൾ മനസിലാക്കിയാൽ ശരിക്കും മധുരിക്കും...

കരപ്പൻ മാറാൻ എളുപ്പവഴി,കരപ്പനെ കുറിച്ച് അറിയേണ്ടതെല്ലാം

വില്ലൻ കരപ്പൻ ത്വക്ക് രോഗങ്ങളിൽ പ്രധാനിയാണ് കരപ്പൻ .ചുവന്നു തടിച്ച അടയാളങ്ങളായാണ് ഇവ ശരീരത്തിന്റെ കൈ,കാൽ,പാദം,മുട്ടുകൾ പോലുള്ള ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്ത് .മുതിർന്നവരേക്കാൾ ചെറിയ കുട്ടികളെയാണ് ...

സുരക്ഷ കൂട്ടി പള്‍സറിന്റെ പുതിയ മുഖം

പള്‍സറിന്റെ സുരക്ഷ കൂട്ടി പള്‍സര്‍ 220 എഫ് എത്തുന്നത് എബിഎസ് സുരക്ഷയുമായി. 125 സിസിക്ക് മുകളില്‍ ശേഷിയുള്ള ബൈക്കുകള്‍ക്ക് എബിഎസ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് ഈ മാറ്റം. എബിഎസ് സംവിധാനത്തിന് പുറമെ ലുക്കിലും നേരിയ മാറ്റങ്ങളുണ്ട്....