Home Architecture /interior അടുക്കളയൊന്നും ചുമ്മാതങ്ങു പണിയല്ലേ..

അടുക്കളയൊന്നും ചുമ്മാതങ്ങു പണിയല്ലേ..

ഏത് ബജറ്റ് വീട്ടിലും വളരെ പ്രാധാന്യം നേടുന്ന ഒരിടമാണ് വീടിന്റെ അടുക്കള.. ചിലവ് ചുരുക്കി എങ്ങനെ ഭംഗിയുളള അടുക്കള നിർമ്മിക്കാം. വാസ്തു ശാസ്ത്ര പ്രകാരം തന്നെ അടുക്കളയ്ക്ക് സ്ഥാനം നിർണ്ണയിക്കുന്നതാണ് ഉചിതം. സ്ഥലത്തിന്റെ തെക്ക് കിഴക്ക് മൂലയാണ് അടുക്കളയ്ക്ക് ഏറ്റവും യോജിച്ചത്. ഇത് അഗ്നി ദേവന്‍റെ ദിക്കായതിനാലാണിത്. വടക്ക് പടിഞ്ഞാറ് മൂലയും അടുക്കളയ്ക്ക് അനുയോജ്യമാണെന്ന് വാസ്തു ശാസ്ത്രകാരന്‍‌മാര്‍ അഭിപ്രായപ്പെടുന്നു. അടുക്കളയില്‍ കിഴക്ക് ദിക്കിന് അഭിമുഖമായി പാചകത്തിനുള്ള സജ്ജീകരങ്ങൾ ചെയ്യുന്നതിനാണ് വാസ്തു ശാസ്ത്രം പ്രാധാന്യം നൽകുന്നത്.

ശ്രദ്ധിക്കേണ്ട മറ്റൊന്ന് അടുക്കളയിൽ കൂടുതൽ സമയം ചിലവഴിക്കുന്ന ആളിന് കൈകാര്യം ചെയ്യാൻ പറ്റിയ രീതിയിലാവണം അടുക്കളയുടെ നിർമ്മാണം. ആവശ്യാനുസരണം ഓപ്പൺ കിച്ചണോ കണ്ടംപെററി കിച്ചണോ വേണ്ടതെന്ന് ആദ്യം തീരുമാനിക്കാം. അതല്ലെങ്കിൽ കിച്ചണിൽ നിന്ന് ഡൈനിംഗ് ഏരിയയിലേക്കോ ഫാമിലി ലിവിംഗ് ഏരിയയിലേക്കോ ഒരു ഓപ്പൺ വരുന്ന വിധത്തിൽ നിർമ്മിക്കാം. അടുക്കളയിലേക്ക് വേണ്ട മെറ്റീരിയലിലേക്കും ശ്രദ്ധ വേണം. ബജറ്റ് അനുസരിച്ച് ഭാവിയിൽ നല്ല രീതിയിൽ കൊണ്ടുപോകാൻ പറ്റുന്നതാവണം മെറ്റീരിയലുകൾ. കൃത്യമായ ട്രയാംഗിൾ വർക്കിംഗ് ( സിങ്ക്, അടുപ്പ്, ഫ്രിഡ്ജ് എന്നിവയുടെ സ്ഥാനം.) അവലംബിച്ചാൽ അടുക്കള മികച്ചതാക്കാം.

Content – Vinisha vrindhavan

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

കുതിക്കാൻ മഹീന്ദ്ര എക്‌സ് യു വി 300 വരുന്നു ; ഇലക്ട്രിക് പതിപ്പും പിന്നാലെ

യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ മഹീന്ദ്രയുടെ എക്സ് യു വി 300 നിരത്തുകളിലെത്താന്‍ തയ്യാറെടുക്കുകയാണ്. ഫെബ്രുവരി മധ്യത്തോടെ വാഹനത്തെ മഹീന്ദ്ര നിരത്തുകളിലെത്തിക്കും...

സോൾട്ട് മാംഗോ ട്രീ യിൽനിന്ന് വട ഉണ്ടാകുമോ..?

സോൾട്ട് മാംഗോ ട്രീ യിൽനിന്ന് വട ഉണ്ടാകുമോ..? മിക്ക വീടുകളിലും രാവിലത്തെ അധികം വരുന്ന പലഹാരങ്ങൾ വേസ്റ്റ് കൊട്ടയിലേക്ക് തള്ളുന്ന പ്രവണതയാണ് കണ്ടു വരുന്നത്. കാരണം മറ്റൊന്നുമല്ല.. ആഹാരം എത്ര അധികം ആയാലും ഒര്...

ഭക്ഷണം പത്ര കടലാസ്സിൽ പൊതിഞ്ഞു വാങ്ങുന്നവർ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

അങ്ങനങ്ങു പൊതിഞ്ഞു തരേണ്ട.. ഭക്ഷണ സാധനങ്ങൾ പത്രക്കടലാസിൽ പൊതിഞ്ഞു കൊടുക്കുന്നവർക്കെതിരെ കേന്ദ്ര ഭക്ഷ്യ സുരക്ഷ വകുപ്പ് മുന്നറിയിപ്പ് നൽകി. പക്ഷേ വ്യാപാരികൾ ഇത് മുഖവിലക്കെടുക്കുന്നില്ലെന്ന് മാത്രമല്ല ഇപ്പോഴും ഈ പ്രവണത തുടരുകയും ചെയ്യുന്നു....

വസ്തു വായ്പ തലവേദന ഒഴിവാക്കാൻ 5 കാര്യങ്ങൾ

വസ്തുവോ സ്വർണ്ണമോ പണയം നൽകി വായ്പ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ തീർച്ചയായും ഓർമ്മയിൽ വെയ്ക്കണം. 1. തിരിച്ചടവ് കണക്കാക്കി വേണം ലോൺ തുക നിശ്ചയിക്കാൻ. പണയ വസ്തുവിൻമേൽ എത്ര വേണമെങ്കിലും ലോൺ...

കീശ കാലിയാക്കാത്ത മേശകൾ

കീശ കാലിയാക്കാത്ത മേശകൾ പണ്ടൊക്കെ ഒരു വീട്ടിലൊരു മേശയുണ്ടാകും. ഉണ്ണുന്നതും ഇസ്തിരിടിയുന്നതും കുട്ടികൾ പഠിക്കുന്നതും വിരുന്നുകാർക്ക് കട്ടിൽ കൊടുക്കേണ്ടി വരുമ്പോൾ ഗൃഹനാഥൻ ഉറങ്ങുന്നതും ഒക്കെ ഈ മേശമേൽ തന്നെ. അത്തരം മൾട്ടി പർപ്പസ്...