Home ചൊവ്വയുടെ ദോഷം മാറുന്നു..

ചൊവ്വയുടെ ദോഷം മാറുന്നു..

ചൊവ്വയിൽ ജീവനുള്ള സാധ്യത അന്വേഷിക്കുന്നതിനിടയിൽ ജലസാന്നിധ്യം വീണ്ടും കണ്ടെത്തിയിരിക്കുന്നു. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ മാർസ് എക്സ്പ്രസ് ഓർബിറ്ററാണ് ചൊവ്വയിൽ ജലം ഖരരൂപത്തിൽ ഉറഞ്ഞു കിടക്കുന്ന വലിയ ഗർത്തത്തിന്റെ ചിത്രം ഭൂമിയിലേക്കയച്ചത്.

ചൊവ്വയുടെ ഉത്തരധ്രുവപ്രദേശത്തിന് അടുത്തുള്ള കൊറോ ലേവ് ഗർത്തത്തിലാണ് ഐസിന്റെ സാന്നിധ്യം കണ്ടെത്തിയത്. 81.5 കിലോമീറ്റർ വ്യാസവും രണ്ടു കിലോമീറ്ററിലധികം ആഴവുമുള്ള ഭീമൻ ഗർത്ത മാണിത്. 60 കിലേറ്ററോളം വ്യാസവും 1. 8 കിലോമീറ്ററോളം ആഴവുമുള്ള ഐസ് പാളിയാണ് കണ്ടെത്തിയത്. റഷ്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവായ സെർജി കൊറോ ലേവിന്റെ പേരാണ് ഈ ഗർത്തത്തിനു നൽകിയിരിക്കുന്നത്. എൻജിനിയറും ബഹിരാകാശ പേടകങ്ങൾ രൂപപ്പെടുത്തുന്നതിൽ വിദഗ്ധനുമായിരുന്നു. ആദ്യമായി ബഹിരാകാശത്തെത്തിയ സ്പുടി നിക് പേടകത്തിന്റെയും യൂറി ഗഗാറിനെ ബഹിരാകാശത്തെത്തിച്ച വോസ്റ്റൊക് പേടകങ്ങളടെയും എല്ലാം പിന്നണിയിൽ കൊറേലേവ് ഉണ്ടായിരുന്നു.

ചൊവ്വയിൽ പൊതുവേ ജലത്തി നിൽക്കാൻ പറ്റിയ അന്തരീക്ഷമാണുള്ളത്.
ചൊവ്വയിലെ കട്ടി കുറഞ്ഞ വായു ഐസിന് മുകളിൽത്തട്ടി തണുത്ത്, താണിറങ്ങി അതിനു മുകളിൽ ഒരു സംരക്ഷണ പാളി തീർക്കുന്നു. ഇത് ചൂടുള്ള അന്തരീക്ഷവുമായി സമ്പർക്കത്തിൽ വരുന്നത് തടഞ്ഞ് ഐ സിനെ ഉരുകാതെ സൂക്ഷിക്കുന്നു. ഗർത്തത്തിന്റെ വായ് ഭാഗം ചുറ്റുപാടിൽ നിന്നും ഉയർന്നു നിൽക്കുന്നത് കൊണ്ടാണ് ഇത് സാധ്യമാവുന്നത്.

നാസയുടെ ചൊവ്വാദൗത്യത്തിന്റെ മുദ്രാവാക്യം ജലത്തെ പിന്തുടരുക എന്നാണ്. ജലത്തിന്റെ സാന്നിധ്യം ജീവനുണ്ടാവാനുള്ള സാധ്യത കാണിക്കുന്നു. നിരീക്ഷണ ക്യാമറകളിൽ നിന്നുള്ള ചിത്രങ്ങൾ, സെപക്ട്രോ സ്കോപിക് പഠനങ്ങൾ, ഉപരിതലത്തിൽ സഞ്ചരിച്ച് പഠനം നടത്തുന്ന റോവറുകൾ നൽകുന്ന വിവരങ്ങൾ എന്നിവയെല്ലാം ഉപയോഗിച്ചാണ് ചൊവ്വയിലെ ജലത്തെ തെരയുന്നത്.

content Reesha

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭം,പ്രേത്യകതകൾ അറിയാം

ഈയിടെ സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭത്തേയാണ്.തിളങ്ങുന്ന കരിമഷിക്ക റുപ്പാണ് ബുദ്ധമയൂരിയുടെ ചിറകിന്റെ പുറമെ കാണാൻ സാധിക്കുന്നത്. കറുപ്പിൽ നീല കലർന്ന പച്ചനിറത്തിലുള്ള മിന്നിത്തിളങ്ങുന്ന ചിറകുകൾ. പശ്ചിമഘട്ടത്തിലാണ് ബുദ്ധമയൂരിയെ കൂടുതൽ കാണുന്നത്.ജൂലൈ...

റിഷഭ് പന്ത് പരസ്യലോകത്തെ പ്രിയങ്കരനാകുന്നു..!!

എഴുത്ത്.. ജോയ് തോമസ് കംഗാരുക്കളെ കണ്ടം വഴി ഓടിച്ച റിഷഭ് പന്തിന് പിന്നാലെ ആണ് ഇപ്പോൾ പരസ്യ ലോകം. വിക്കറ്റിനു മുന്നിലും പിന്നിലും മികവ് കാണിച്ച പന്ത് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി...

ഞാൻ നന്നായി കഴിക്കും… ! പ്രിയങ്ക

എഴുത്ത്. സിനി ബോളിവുഡിലെ സ്ലിം ബ്യൂട്ടിയായ നടി പ്രിയങ്ക ചോപ്രക്ക് ആഹാരങ്ങളോട് താല്പര്യം കുറവാണെന്ന് പൊതുവേ ഒരടക്കം പറച്ചിൽ ഉണ്ട്.പക്ഷേ ആളൊരു ഫുഡിയാണെന്ന കാര്യം പരസ്യമായ രഹസ്യം തന്നെ ആണ്.ഏത് തരം ആഹാരമാണെങ്കിലും...

ഇനി ഇഷ്ടം പോലെ വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ ജാഗ്രതൈ; നിങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാകും..

എഴുത്ത്.. നിജി മോഡി കൂട്ടാനായി വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ക്ക് ഇനി പിടി വീഴും. ഏതു തരത്തിലുമുള്ള രൂപമാറ്റവും നിയമവിരുദ്ധമാണെന്ന് വിധിച്ചിരിക്കുകയാണ് സുപ്രീകോടതി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെടും. ജസ്റ്റിസുമാരായ അരുണ്‍...

കൊളസ്‌ട്രോൾ കുറയ്ക്കണോ…ഇതാ 5 പടികൾ

കൊളസ്‌ട്രോൾ പലരുടെയും പേടിസ്വപ്നമാണ് .ഇന്നലെ വരെ ഇഷ്ടത്തോടെ കഴിച്ചിരുന്ന പല ഭക്ഷണങ്ങളും പെട്ടെന്ന് നിർത്തേണ്ടി വരുന്ന അവസ്ഥ, ചിന്തിക്കാൻ പോലും കഴിയില്ല. 'എനിക്ക് കൊളസ്‌ട്രോൾ ഒന്നും വരില്ല'...