Home Automobile മേല്‍ക്കൂരയായി പഴയജീപ്പ്, ഹിമാലയത്തിന്റെ മനോഹാരിതകളിലേക്ക് മിഴി തുറക്കുന്ന വലിയ ജനാലകള്‍; ലഡാക്കിലെ അദ്ഭുത വീട്!!

മേല്‍ക്കൂരയായി പഴയജീപ്പ്, ഹിമാലയത്തിന്റെ മനോഹാരിതകളിലേക്ക് മിഴി തുറക്കുന്ന വലിയ ജനാലകള്‍; ലഡാക്കിലെ അദ്ഭുത വീട്!!

വൈറലാവുകയാണ് ലഡാക്കിലെ അദ്ഭുത വീട്. പഴയ മഹീന്ദ്ര അര്‍മ്മദ ജീപ്പ് അതിമനോഹരമായി റീസൈക്കിള്‍ ചെയ്ത് നിര്‍മ്മിച്ചിരിക്കുന്നു എന്നതാണ് ഈ വീടിന്റെ പ്രത്യേകത.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ തലവന്‍ ആനന്ദ് മഹീന്ദ്ര ഈ അദ്ഭുത വീടിനെക്കുറിച്ച് ട്വീറ്റ് ചെയ്തതോടെയാണ് ഇത് വാര്‍ത്തകളില്‍ നിറഞ്ഞത്. ഈ വീടിന്റെ ശില്‍പ്പി ലഡാക്കിലെ ഹിമാലയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓള്‍ട്ടര്‍നേറ്റീവ്സിന്റെ സ്ഥാപകനും എന്‍ജിനീയറുമായ സോനം വാങ്ചുക്കാണ്.

വീടിന്റെ കിടപ്പുമുറി വാഹനത്തിന്റെ ബോഡി തന്നെയാണ്. ഹിമാലയത്തിന്റ മനോഹരമായ കാഴ്ചയുമായി വലിയ ജനാലകളുമുണ്ട് കിടപ്പുമുറിക്ക്. അതിനു താഴെയായി മറ്റു റൂമുകളുമുണ്ട്. പഴയൊരു വാഹനത്തെ അതിമനോഹരമായി റീസൈക്കിള്‍ ചെയ്തിരിക്കുന്നു എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. തന്റെയൊരു സുഹൃത്താണ് ഈ ചിത്രം അയച്ചു തന്നതും ക്രീയേറ്റിവിറ്റി എന്നാല്‍ ഇതാണെും ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റില്‍ പറയുന്നു. ഒപ്പം വീടിന്റെ വിവിധ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

സോനം വാങ്ചുക്ക് രസകരവും കൗതുകകരവുമായ നിരവധി കണ്ടുപിടുത്തങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയുന്നയാളാണ്. ത്രീ ഇഡിയറ്റ്സ് എ ചിത്രത്തിലെ ആമിര്‍ ഖാന്റെ കഥാപാത്രത്തെ സൃഷ്ടിച്ചത് അദ്ദേഹത്തെ മുന്നില്‍ക്കണ്ടാണെന്നും പറയുന്നുണ്ട്.

content Niji

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

കുതിക്കാൻ മഹീന്ദ്ര എക്‌സ് യു വി 300 വരുന്നു ; ഇലക്ട്രിക് പതിപ്പും പിന്നാലെ

യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ മഹീന്ദ്രയുടെ എക്സ് യു വി 300 നിരത്തുകളിലെത്താന്‍ തയ്യാറെടുക്കുകയാണ്. ഫെബ്രുവരി മധ്യത്തോടെ വാഹനത്തെ മഹീന്ദ്ര നിരത്തുകളിലെത്തിക്കും...

സോൾട്ട് മാംഗോ ട്രീ യിൽനിന്ന് വട ഉണ്ടാകുമോ..?

സോൾട്ട് മാംഗോ ട്രീ യിൽനിന്ന് വട ഉണ്ടാകുമോ..? മിക്ക വീടുകളിലും രാവിലത്തെ അധികം വരുന്ന പലഹാരങ്ങൾ വേസ്റ്റ് കൊട്ടയിലേക്ക് തള്ളുന്ന പ്രവണതയാണ് കണ്ടു വരുന്നത്. കാരണം മറ്റൊന്നുമല്ല.. ആഹാരം എത്ര അധികം ആയാലും ഒര്...

ഭക്ഷണം പത്ര കടലാസ്സിൽ പൊതിഞ്ഞു വാങ്ങുന്നവർ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

അങ്ങനങ്ങു പൊതിഞ്ഞു തരേണ്ട.. ഭക്ഷണ സാധനങ്ങൾ പത്രക്കടലാസിൽ പൊതിഞ്ഞു കൊടുക്കുന്നവർക്കെതിരെ കേന്ദ്ര ഭക്ഷ്യ സുരക്ഷ വകുപ്പ് മുന്നറിയിപ്പ് നൽകി. പക്ഷേ വ്യാപാരികൾ ഇത് മുഖവിലക്കെടുക്കുന്നില്ലെന്ന് മാത്രമല്ല ഇപ്പോഴും ഈ പ്രവണത തുടരുകയും ചെയ്യുന്നു....

വസ്തു വായ്പ തലവേദന ഒഴിവാക്കാൻ 5 കാര്യങ്ങൾ

വസ്തുവോ സ്വർണ്ണമോ പണയം നൽകി വായ്പ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ തീർച്ചയായും ഓർമ്മയിൽ വെയ്ക്കണം. 1. തിരിച്ചടവ് കണക്കാക്കി വേണം ലോൺ തുക നിശ്ചയിക്കാൻ. പണയ വസ്തുവിൻമേൽ എത്ര വേണമെങ്കിലും ലോൺ...

കീശ കാലിയാക്കാത്ത മേശകൾ

കീശ കാലിയാക്കാത്ത മേശകൾ പണ്ടൊക്കെ ഒരു വീട്ടിലൊരു മേശയുണ്ടാകും. ഉണ്ണുന്നതും ഇസ്തിരിടിയുന്നതും കുട്ടികൾ പഠിക്കുന്നതും വിരുന്നുകാർക്ക് കട്ടിൽ കൊടുക്കേണ്ടി വരുമ്പോൾ ഗൃഹനാഥൻ ഉറങ്ങുന്നതും ഒക്കെ ഈ മേശമേൽ തന്നെ. അത്തരം മൾട്ടി പർപ്പസ്...