Home Science മലകളുടെ നിറം നീലയാണോ..

മലകളുടെ നിറം നീലയാണോ..

ചില ദൃശ്യങ്ങൾ നാം കാണുമ്പോൾ വ്യത്യസ്തമായി തോന്നാം. അതിനുദാഹരണമാണ് ദൂരെ നിന്ന് മലകൾ നോക്കുമ്പോൾ നീല നിറമായി തോന്നുന്നത്. കാട്ടിലെ മരങ്ങളെല്ലാം പച്ച നിറമായിട്ടും എന്തുകൊണ്ടാണ് ദൂരെ നിന്നു നോക്കുമ്പോൾ മലകൾക്ക് നീലം നീറം ദൃശ്യമാവുന്നത് .

അതിനു കാരണം നീലാകാശമാണ് . ഏകദേശം ഭൂമിയിൽ നിന്ന് 50 കിലോമീറ്റർ കനം ഉള്ളതാണ് നീലാകാശം. അതിനും അപ്പുറം നേർത്ത വായു സാന്നിധ്യം ഉണ്ടെങ്കിലും നീലാകാശം കാണില്ല. കറുത്ത ആകാശമാണ്. നീലാകാശത്തിന്റെ കാരണം വിബ്ജിയോർ എന്നറിയപ്പെടുന്ന ഏഴു വർണ്ണങ്ങളിലുള്ള സൂര്യപ്രകാശത്തിന്റെ പ്രകീർണനമാണ്. പ്രകീർണനം ഏറ്റവും കൂടുതൽ സംഭവിക്കുക നീല, പച്ച, വയലറ്റ് നിറങ്ങൾക്കായിരിക്കും. ഈ മൂന്നു നിറങ്ങളിലുള്ള പ്രകാശം വീണ്ടും ചുറ്റുമുള്ള തന്മാത്രകളിൽ തട്ടിച്ചിതറി എല്ലാ ഭാഗത്ത് നിന്നും ഏതാണ്ട് ഒരേ അളവിൽ നമ്മുടെ കണ്ണിലെത്തും.ഈ നിറങ്ങൾ ചേരുമ്പോഴാണ് ആകാശനീലിമ എന്ന അനുഭവമുണ്ടാവുന്നത്.
മനുഷ്യനിലും ഇത്തിരി ആകാശഭാഗം ഉണ്ട്‌. പക്ഷേ കനം കുറവായതുകൊണ്ട്‌ അതിനു നീലനിറം ദൃശ്യമാകില്ല. എന്നാല്‍ നിങ്ങള്‍ക്കും ദൂരെയുള്ള മലകള്‍ക്കും ഇടയില്‍ നീളമേറിയ ആകാശഭാഗം ഉണ്ട്‌.മലയുടെ ദൂരം കൂടുന്നതിനനുസരിച്ച്‌ അതിന്റെ നിറം ആകാശനീലമയോടടുക്കും. അതുകൊണ്ടാണ്‌ പശ്ചിമഘട്ട മലനിരകള്‍ കാണുമ്പോള്‍ പിന്നിലുള്ള മലകള്‍ മുന്നിലുള്ള മലകളേക്കാള്‍ കൂടുതല്‍ നീലയായി കാണപ്പെടുന്നത്‌.

content by Reesha

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭം,പ്രേത്യകതകൾ അറിയാം

ഈയിടെ സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭത്തേയാണ്.തിളങ്ങുന്ന കരിമഷിക്ക റുപ്പാണ് ബുദ്ധമയൂരിയുടെ ചിറകിന്റെ പുറമെ കാണാൻ സാധിക്കുന്നത്. കറുപ്പിൽ നീല കലർന്ന പച്ചനിറത്തിലുള്ള മിന്നിത്തിളങ്ങുന്ന ചിറകുകൾ. പശ്ചിമഘട്ടത്തിലാണ് ബുദ്ധമയൂരിയെ കൂടുതൽ കാണുന്നത്.ജൂലൈ...

റിഷഭ് പന്ത് പരസ്യലോകത്തെ പ്രിയങ്കരനാകുന്നു..!!

എഴുത്ത്.. ജോയ് തോമസ് കംഗാരുക്കളെ കണ്ടം വഴി ഓടിച്ച റിഷഭ് പന്തിന് പിന്നാലെ ആണ് ഇപ്പോൾ പരസ്യ ലോകം. വിക്കറ്റിനു മുന്നിലും പിന്നിലും മികവ് കാണിച്ച പന്ത് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി...

ഞാൻ നന്നായി കഴിക്കും… ! പ്രിയങ്ക

എഴുത്ത്. സിനി ബോളിവുഡിലെ സ്ലിം ബ്യൂട്ടിയായ നടി പ്രിയങ്ക ചോപ്രക്ക് ആഹാരങ്ങളോട് താല്പര്യം കുറവാണെന്ന് പൊതുവേ ഒരടക്കം പറച്ചിൽ ഉണ്ട്.പക്ഷേ ആളൊരു ഫുഡിയാണെന്ന കാര്യം പരസ്യമായ രഹസ്യം തന്നെ ആണ്.ഏത് തരം ആഹാരമാണെങ്കിലും...

ഇനി ഇഷ്ടം പോലെ വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ ജാഗ്രതൈ; നിങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാകും..

എഴുത്ത്.. നിജി മോഡി കൂട്ടാനായി വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ക്ക് ഇനി പിടി വീഴും. ഏതു തരത്തിലുമുള്ള രൂപമാറ്റവും നിയമവിരുദ്ധമാണെന്ന് വിധിച്ചിരിക്കുകയാണ് സുപ്രീകോടതി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെടും. ജസ്റ്റിസുമാരായ അരുണ്‍...

കൊളസ്‌ട്രോൾ കുറയ്ക്കണോ…ഇതാ 5 പടികൾ

കൊളസ്‌ട്രോൾ പലരുടെയും പേടിസ്വപ്നമാണ് .ഇന്നലെ വരെ ഇഷ്ടത്തോടെ കഴിച്ചിരുന്ന പല ഭക്ഷണങ്ങളും പെട്ടെന്ന് നിർത്തേണ്ടി വരുന്ന അവസ്ഥ, ചിന്തിക്കാൻ പോലും കഴിയില്ല. 'എനിക്ക് കൊളസ്‌ട്രോൾ ഒന്നും വരില്ല'...