Home News Malayalam ഏകാഭിനയത്തിന് പ്രാണനേകി റസൂൽ പൂക്കുട്ടിയുടെ സറൗണ്ട് സിങ്ക് സൗണ്ട്. പുതിയ ശബ്ദ രീതി...

ഏകാഭിനയത്തിന് പ്രാണനേകി റസൂൽ പൂക്കുട്ടിയുടെ സറൗണ്ട് സിങ്ക് സൗണ്ട്. പുതിയ ശബ്ദ രീതി പരീക്ഷിക്കുന്നത് വി.കെ.പി – നിത്യാ മേനോൻ ചിത്രം പ്രാണയിൽ

ഒരാൾ മാത്രം അഭിനയിക്കുന്ന ചിത്രം കുറച്ചു നേരം കഴിയുമ്പോൾ എത്ര വലിയ സിനിമ പ്രേമിക്കും അരോചകമായി തോന്നിയോക്കാം. അത് സ്വാഭാവികമാണ്. ആകാംഷയുണർത്തുന്ന കഥാഗതിയുണ്ടെങ്കിൽ ഒരു പരിധിവരെ പിടിച്ചിരുത്താം. എന്നാൽ സാധാരണ പ്രേക്ഷകനെ സംബന്ധിച്ചിടുത്തോളം അതിൽ കൂടുതൽ തൃപ്ത്തിപ്പെടുത്തുന്ന ഘടകം ആ സിനിമയിൽ ഉണ്ടാകണം.

ഫിലിം മേക്കിംങ് എക്സ്പേർട്ടായ വി.കെ പ്രകാശിന് ഇതിൽ ധാരണയുള്ളതുകൊണ്ടാവണം കാഴ്ച്ചയ്ക്കൊപ്പം നിൽക്കുന്ന ശബ്ദ സന്നിവേശത്തെ തേടിയത്.

അതിനുള്ള മറുപടിയാണ്
തന്റെ ഏറ്റവും പുതിയ ചിത്രമായ പ്രാണയിൽ ഒരുക്കുന്ന ‘സറൗണ്ട് സിങ്ക് സൗണ്ട്’.
ഈ ചിത്രത്തിലൂടെ മലയാളത്തിൽ ‘സറൗണ്ട് സിങ്ക് സൗണ്ട്’ എന്ന പുതിയ ശബ്ദ രീതി പരീക്ഷിക്കുന്നത് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ്.
ചിത്രത്തിലെ ഏക കഥാപാത്രം നിത്യ മേനോനാണ്.

ഒരാൾ മാത്രം അഭിനേതാവാകുന്ന ചിത്രത്തിന് യോജിക്കുന്നത് കൊണ്ടാണ് ‘സറൗണ്ട് സിങ്ക് സൗണ്ട്’ ഉപയോഗിക്കാൻ തീരുമാനിച്ചത്. സിങ്ക് സൗണ്ട് എല്ലാത്തിനും ആധികാരികത നൽകുന്നുവെന്ന ധാരണ സംവിധായകൻ വി.കെ പ്രകാശിനും, ശബ്ദലേഖകനായ റസൂൽ പൂക്കുട്ടിക്കുമുണ്ട്.
പ്രാണയുടെ ട്രെയിലറിലൂടെ ഏറെക്കുറെ ഇതു വ്യക്തമാണ്.

നാല് ഭാഷകളിൽ ഒരുമിച്ച് നിർമിക്കുന്ന ത്രില്ലർ-ഹൊറർ ചിത്രമെന്ന പ്രത്യേകതയും പ്രാണയ്ക്കുണ്ട്.

മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളിൽ നിർമിച്ച പ്രാണ ഒരേ സമയം ഇന്ത്യയിലും വിദേശത്തുമായി റിലീസ് ചെയ്യും.

പ്രേക്ഷകർക്ക് ഒരു പുതിയ ശ്രവ്യ-ദൃശ്യാനുഭവം സമ്മാനിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഇന്ത്യൻ ഛായാഗ്രഹണത്തിന്റെ ഗുരുവായ പി.സി ശ്രീറാമാണ്.

Rijo Xavier

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

കുതിക്കാൻ മഹീന്ദ്ര എക്‌സ് യു വി 300 വരുന്നു ; ഇലക്ട്രിക് പതിപ്പും പിന്നാലെ

യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ മഹീന്ദ്രയുടെ എക്സ് യു വി 300 നിരത്തുകളിലെത്താന്‍ തയ്യാറെടുക്കുകയാണ്. ഫെബ്രുവരി മധ്യത്തോടെ വാഹനത്തെ മഹീന്ദ്ര നിരത്തുകളിലെത്തിക്കും...

സോൾട്ട് മാംഗോ ട്രീ യിൽനിന്ന് വട ഉണ്ടാകുമോ..?

സോൾട്ട് മാംഗോ ട്രീ യിൽനിന്ന് വട ഉണ്ടാകുമോ..? മിക്ക വീടുകളിലും രാവിലത്തെ അധികം വരുന്ന പലഹാരങ്ങൾ വേസ്റ്റ് കൊട്ടയിലേക്ക് തള്ളുന്ന പ്രവണതയാണ് കണ്ടു വരുന്നത്. കാരണം മറ്റൊന്നുമല്ല.. ആഹാരം എത്ര അധികം ആയാലും ഒര്...

ഭക്ഷണം പത്ര കടലാസ്സിൽ പൊതിഞ്ഞു വാങ്ങുന്നവർ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

അങ്ങനങ്ങു പൊതിഞ്ഞു തരേണ്ട.. ഭക്ഷണ സാധനങ്ങൾ പത്രക്കടലാസിൽ പൊതിഞ്ഞു കൊടുക്കുന്നവർക്കെതിരെ കേന്ദ്ര ഭക്ഷ്യ സുരക്ഷ വകുപ്പ് മുന്നറിയിപ്പ് നൽകി. പക്ഷേ വ്യാപാരികൾ ഇത് മുഖവിലക്കെടുക്കുന്നില്ലെന്ന് മാത്രമല്ല ഇപ്പോഴും ഈ പ്രവണത തുടരുകയും ചെയ്യുന്നു....

വസ്തു വായ്പ തലവേദന ഒഴിവാക്കാൻ 5 കാര്യങ്ങൾ

വസ്തുവോ സ്വർണ്ണമോ പണയം നൽകി വായ്പ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ തീർച്ചയായും ഓർമ്മയിൽ വെയ്ക്കണം. 1. തിരിച്ചടവ് കണക്കാക്കി വേണം ലോൺ തുക നിശ്ചയിക്കാൻ. പണയ വസ്തുവിൻമേൽ എത്ര വേണമെങ്കിലും ലോൺ...

കീശ കാലിയാക്കാത്ത മേശകൾ

കീശ കാലിയാക്കാത്ത മേശകൾ പണ്ടൊക്കെ ഒരു വീട്ടിലൊരു മേശയുണ്ടാകും. ഉണ്ണുന്നതും ഇസ്തിരിടിയുന്നതും കുട്ടികൾ പഠിക്കുന്നതും വിരുന്നുകാർക്ക് കട്ടിൽ കൊടുക്കേണ്ടി വരുമ്പോൾ ഗൃഹനാഥൻ ഉറങ്ങുന്നതും ഒക്കെ ഈ മേശമേൽ തന്നെ. അത്തരം മൾട്ടി പർപ്പസ്...